രണ്ടാം മാറാട് കൂട്ടക്കൊല: നേരറിയാന്‍ സി.ബി.ഐ എത്തുന്നു

index.jpg

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം. കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയാണ് സി.ബി.ഐ അനേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കോഴിക്കോട് സ്വദേശിക കൊളക്കാടന്‍ മൂസാ ഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സി.ബി.ഐയ്ക്ക് എത്രയും വേഗം കേസിലെ രേഖകള്‍ കൈമാറണമെന്നും അന്വേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
രണ്ടാം കലാപത്തിനു പിന്നില്‍ ഒന്നാം മാറാട് കലാപം മാത്രമല്ല, വലിയ തോതിലുള്ള ഗൂഢാലോചനയും സാമ്പത്തിക ഇടപാടും ആയുധ ഇടപാടും നടന്നുവെന്നും ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കൊളക്കാടന്‍ മൂസാ ഹാജി കോടതിയെ സമീപിച്ചത്. സി.ബി.ഐ മാത്രമല്ല, റോ അടക്കമുള്ള രഹസ്യന്വേഷണ ഏജന്‍സികുടെ ആവശ്യം വേണമെന്ന് അന്ന് കേസ് അന്വേഷിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ അനുകൂലിച്ചിരുന്നില്ല. വി.എസ് സര്‍ക്കരിന്റെ കാലത്ത് സി.ബി.ഐ അന്വേഷണത്തിന് തയ്യാറായെങ്കിലും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ അനുകൂലിച്ചില്ല. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേസ് അന്വേഷിക്കാന്‍ തയ്യാറാണ് സി.ബി.ഐ രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.
2012ലാണ് താന്‍ ഈ ഹര്‍ജി സമര്‍പ്പിച്ചതെന്നും അതിന്റെ വെളിച്ചത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതെന്നും മൂസാഹാജി പ്രതികരിച്ചു.

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് മലയാളി വനിതയും

PRAMEELA-US.jpg

വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ഇതാദ്യമായി ഒരു മലയാളി വനിതയും. സിവില്‍ റൈറ്റ് ആക്ടിവിസ്റ്റായ പ്രമീളാ ജയപാലാണ് വാഷിംഗ്ടണില്‍ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളി ദമ്പതികളുടെ മകളായി 1965ല്‍ ചെന്നൈയില്‍ ജനിച്ച പ്രമീള 16ാം വയസ്സിലാണ് അമേരിക്കയില്‍ എത്തിയത്.
ഇന്തോനേഷ്യയിലും സിംഗപ്പൂരിലുമാണ് പ്രമീള സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അഭിഭാഷകയായി പൊതുജീവിതം ആരംഭിച്ച പ്രമീള നിരവധി പുസ്തകള്‍ങ്ങള്‍ രചിച്ചിട്ടുണ്ട്.

ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കും

Remittance-bank-630x354.jpeg

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചയും ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനുവേണ്ടിയാണ് നടപടി.
പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച്ച മുതല്‍ എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവ്‌സ അറിയിച്ചിരുന്നു. വെള്ളിയാഴ്ച എടിഎമ്മുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും പിന്‍വലിക്കാന്‍ കഴിയുന്ന തുകയുടെ പരിധി 2000 രൂപയാണ്.

ഇല്ലായ്മകളുടെ ഐ.ഐ.ഐ.ടി @കോട്ടയം

JOIN-ABVP.jpg

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഐ.ഐ.ഐ.ടിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി എ.ബി.വി.പി. ദേശീയ വക്താവ് സാകേത് ബഹുഗുണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വലവൂരില്‍ നിര്‍ദിഷ്ഠ പദ്ധതിക്കായി അനുവദിക്കപ്പെട്ട സ്ഥലത്ത് പുതിയ കാമ്പസ് നിര്‍മിക്കുന്നതുവരെ കേന്ദ്രസര്‍ക്കാരിന്റെ മെച്ചപ്പെട്ട മറ്റൊരു സ്ഥാപനത്തിലേയ്ക്ക് വിദ്യാര്‍ഥികളെ മാറ്റണം. രാജ്യത്തെ മികച്ച വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ തേടിവരുമ്പോള്‍ അടിസ്ഥാന സൗകര്യമില്ലാത്തത് വീഴ്ചയാണ്. രാജ്യത്ത് മറ്റ് സ്ഥലങ്ങളിലും സ്വന്തമായി കാമ്പസ് ഇല്ലാത്ത ഐ.ഐ.ഐ.ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് സ്ഥാപനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കോട്ടയം ഐ.ഐ.ഐ.ടിയുടെ പ്രവര്‍ത്തനവും താത്കാലികമായി മാറ്റണം. കേന്ദ്ര സര്‍ക്കാരിന്റെ പണം കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്കു പഠനസൗകര്യം ഒരുക്കാത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പഠിക്കുന്ന അമല്‍ജ്യോതിയിലെ ഐ.ഐ.ഐ.ടിയില്‍ അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ലൈബ്രറിയില്‍ ആവശ്യത്തിന് പുസ്തകങ്ങളില്ല. കമ്പ്യൂട്ടര്‍ സംവിധാനവും പ്രയോജപ്പെടുത്താന്‍ കഴിയുന്നില്ല. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ക്കായി നല്‍കുന്നത്. എന്നാല്‍ മെച്ചപ്പെട്ട ഭക്ഷണം പോലും തങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സി.പി.എം മുന്‍പെങ്ങും നേരിട്ടില്ലാത്ത ബുദ്ധിമുട്ടിലൂടെയാണ് നീങ്ങുന്നത്

CPIM_RALLY_2296863f.jpg

കോട്ടയം:സി.പി.എം മുന്‍പെങ്ങും നേരിട്ടില്ലാത്ത ബുദ്ധിമുട്ടിലൂടെയാണ് നീങ്ങുന്നത്. പാര്‍ട്ടിയുടെ പ്രാദേശിയ നേതാക്കള്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡനങ്ങളും മറ്റ് പൊതു ജനങ്ങള്‍്കകിടയില്‍ അവമതിപ്പ് ഉളവാക്കുന്നതുമായ കാര്യങ്ങള്‍ അടിക്കടി ഉണ്ടാകുന്നതാണ് തലവേദന സ്ഷ്യടിച്ചിരിക്കുന്നത്.പാര്‍ട്ടിയെ ഏറെ ജനങ്ങള്‍ സ്വീകാര്യമാക്കി അധികാരത്തിലെത്തിച്ചതിന്റെ തിളക്കം മാറും മുന്‍പെ ഇത്തരം കാര്യങ്ങള്‍ പുറത്ത് വരുന്നത്. സംസ്ഥാന നേത്യത്വത്തിന് ചില്ലറ തലവേദനയൊന്നുമല്ല സ്യഷ്ടിച്ചിരിക്കുന്നത്.
ആറുമാസം തികയുന്നതിനു മുമ്പ് ഒരു മന്ത്രിരാജിവയ്‌ക്കേണ്ടി വന്ന പിണറായി സര്‍ക്കാരിന് വലിയ പ്രതിഛായാ നഷ്ടം ഉണ്ടാകാതെ മാനേജ് ചെയ്‌തെങ്കിലും സര്‍ക്കാര്‍ വന്നശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ തലവേദന പ്രാദേശിക നേതാക്കള്‍ക്കുണ്ടാകുന്ന പേരുദോഷം. സംഘടനാതലത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ സമര്‍ത്ഥമായി മറികടക്കാറുള്ള സിപിഎം ഇപ്പോഴത്തെ വിവാദങ്ങള്‍ക്കുമുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ്.
കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈന്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി എന്ന പരാതി മൂടിവയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി ഇപ്പോള്‍ അയാളെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തേണ്ടി വന്നു. അപ്പോഴും എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുസ്ഥാനത്തു നിന്നും സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും മാറ്റാതെ സംരക്ഷിക്കാന്‍ ശ്രമിച്ച് പിടിച്ചു നില്‍ക്കാനാണ് ശ്രമം. മാത്രമല്ല, ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുതന്നെ എം എം ലോറന്‍സിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്തമായ നിലപാട് എടുത്തതുകൊണ്ടുമാത്രമാണെന്നും പുറത്തുവന്നിരിക്കുകയാണ്.
നടപടി ആലോചിക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സക്കീര്‍ ഹുസൈനെ മാറ്റേണ്ടതില്ല എന്ന നിലപാടായിരുന്നത്രേ സ്വീകരിച്ചത്. പാര്‍ട്ടിയുടെയും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെയും പ്രതിഛായ ഗുരുതരമായവിധത്തില്‍ മോശമാക്കാന്‍ പ്രാദേശിക നേതാക്കളുടെ നടപടികള്‍ ഇടയാക്കുകയാണ്. രാഷ്ട്രീയ കേസുകളില്‍പ്പെട്ട് പാര്‍ട്ടിയുടെ നേതാക്കള്‍ മുമ്പ് അറസ്റ്റിലാവുകയും തടവിലാവുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ബ്ലാക്‌മെയിലിംഗ്, ബലാല്‍സംഗക്കേസുകളിലും പ്രതികളാകുന്നത് പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയന്തനുള്‍പ്പെടെ നാലംഗസംഘം വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയന്തനെയും മറ്റൊരാളെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് മാറ്റേണ്ടിവന്നു. അപ്പോഴും ജയന്തനോട് കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കാന്‍ നിര്‍ദേശിക്കാത്തതിനേച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിയോജിപ്പുണ്ടെന്നാണ് വിവരം. അതിനിടയിലാണ്,ജയന്തനെതിരായ പാര്‍ട്ടി നടപടി അറിയിക്കാന്‍ മാധ്യമങ്ങളെ കണ്ട മുന്‍ നിയമസഭാ സ്പീക്കര്‍കൂടിയായ കെ രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തി വെട്ടിലായിരിക്കുന്നത്. ലൈംഗിക പീഡനക്കേസുകളിലെ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് സുപ്രീംകോടതി വിലക്കിയിട്ടുണ്ട്.
അത് അറിയാത്ത ആളല്ല കെ രാധാകൃഷ്ണന്‍.മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ജയന്തന്റെ പേര് പറഞ്ഞുകൊണ്ടിരിക്കുകയും ഇവരുടെ പേര് പറയാതിരിക്കുകയും ചെയ്യണം എന്നാണോ എന്നായിരുന്നു. രാധാകൃഷ്ണനെതിരേയും കേസെടുക്കുന്നസ്ഥിതിയിലെത്തിയത്.
CPIM_RALLY_2296863f.jpg

സുമുഖനായ ഡിങ്കോയിസ്റ്റ് യുവാവ് വധുവിനെ തേടുന്നു

di.jpg

കോട്ടയം:ജാതിയുടേയും മതത്തിന്റേയും വീട്ടുപേരിന്റേയുമെല്ലാം മഹിമ കാണിച്ച് വിവാഹാലോചന നടത്തുന്ന കാലത്ത് വ്യത്യസ്തനാവുകയാണ് റാസ്മിന്‍.  സുമുഖനായ ഡിങ്കോയിസ്റ്റ് യുവാവ് വധുവിനെ തേടുന്നു എന്നായിരുന്നു റാസ്മിന്‍ മാത്യഭൂമി പത്രത്തില്‍ നല്‍കിയ മാട്രിമോണിയല്‍ പരസ്യം. എംടെക് ബിരുദധാരിയും സ്വയം സംരംഭകനുമായ 29 കാരനാണ് യുവാവെന്നും പരസ്യത്തിലുണ്ട്.
ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ ജീവിക്കാനാഗ്രഹിക്കുന്ന റാസ്മിന്‍ സമാന ചിന്താഗതിയുള്ള പങ്കാളിയെ കണ്ടെത്താനായി ഒരുപാട് വിവാലോചനകള്‍ നടത്തിയെങ്കിലും നടന്നില്ല. അങ്ങനെയാണ് തന്നേപ്പോലെ ഡിങ്കോയിസ്റ്റായ വധുവിനെ അന്വേഷിച്ച് റാസ്മിന്‍ മാതൃഭൂമിയുടെ വിവാഹ മാട്രിമോണിയല്‍ കോളത്തില്‍ പരസ്യം നല്‍കുന്നത്. തൃശ്ശൂര്‍ ചേറ്റുവ സ്വദേശിയാണ് റാസ്മിന്‍. പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. പിന്നാലെ നിരവധിപേരാണ് റാസ്മിന്റെ വ്യത്യസ്തമായ വിവാഹ അന്വേഷണ പരസ്യത്തെ ഷെയര്‍ ചെയ്ത് രംഗത്തെത്തിയത്.
ഇതിനോടകം രണ്ട് പേരുടെ ഫോണ്‍ കോള്‍ വന്നെന്നും പക്ഷെ വിവാഹത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും റാസ്മിന്‍ പറയുന്നു. തീവ്രമത വിശ്വാസികള്‍ വളരെയധികം എതിര്‍ക്കുന്ന വിഭാഗമാണ് ഡിങ്കോയിസ്റ്റുകള്‍ എന്നാല്‍ തനിക്കെതിരെ ഇതുവരെ ആരുടെ ഭാഗത്തു നിന്നും മോശം പ്രതികരണമുണ്ടായിട്ടില്ലെന്നും റാസ്മിന്‍ വ്യക്തമാക്കി. റാസ്മിന്റെ മാതാപിതാക്കളും മതമില്ലാതെ ജീവിക്കുന്ന ദമ്പതികളാണ്.
മതത്തിന്റെ കാര്യത്തിലെന്ന പോലെ രാജ്യത്തിന്റെ കാര്യത്തിലും റാസ്മിന് അതിരുകളില്ല. ഏത് രാജ്യത്തുനിന്നുമുള്ള ആലോചനകളും സ്വീകരിക്കുമെന്ന് റാസ്മിന്‍ പരസ്യത്തില്‍ പറയുന്നുണ്ട്. ആശയപരമായി ഡിങ്കോയിസ്റ്റാണെങ്കിലും ഡിങ്കോയിസ്റ്റ് സംഘടനകളുമായി റാസ്മിന് നേരിട്ട് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം കുന്നംകുളത്ത്

14591807_1252427878131615_1145073570778745180_n.jpg
കോട്ടയം  : പരിശുദ്ധ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമദ്വിശതാബ്ദി ആഘോഷങ്ങളുടെ ആഗോള  സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍  20 ന് കുന്നംകുളം മാര്‍ ദിവന്നാസ്യോസ് നഗറില്‍ (മലങ്കര ആശുപത്രി മൈതാനം)നടക്കും.എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ആബൂനാ മത്ഥ്യാസ് പാത്രിയാര്‍ക്കീസ് ബാവാ മുഖ്യാത്ഥിതിയായി പങ്കെടുക്കുന്നു.
രാവിലെ ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെയും, പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് പഴഞ്ഞി കത്തീഡ്രല്‍ സന്ദര്‍ശിക്കും.ഉച്ചകഴിഞ്ഞ് 3 മണിക്ക് സമ്മേളന നഗരിയായ മാര്‍ ദിവന്നാസ്യോസ് നഗറില്‍ കലാസാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിന് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവാ മുഖ്യാത്ഥിതി ആയിരിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍,  മുഖ്യമന്ത്രി  പിണറായി വിജയന്‍, മന്ത്രി എ.സി. മൊയ്തീന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

മകളുടെ നില ഗുരുതരമാണെന്നറിഞ്ഞ യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

images.jpg
ഏറ്റുമാനൂര്‍:  അപകടത്തില്‍ പരിക്കേറ്റ മകളുടെ നില ഗുരുതരമാണെന്നറിഞ്ഞ യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ മാരിയമ്മന്‍കോവിലിനു സമീപം വിജയഭവനില്‍ ജഗന്റെ ഭാര്യ രശ്മി(31) ആണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ ചാടിയത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.
ഒരാഴ്ച മുന്‍പ് വീട്ടിനടുത്തുള്ള തീയേറ്ററില്‍ സിനിമ കണ്ട് മടങ്ങവേ ബൈക്ക് ഇടിച്ച് പരിക്കേറ്റ ഇവരുടെ മകള്‍ ലക്ഷ്മി നന്ദന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍ രശ്മിക്കും പരിക്കേറ്റിരുന്നു. ശനിയാഴ്ച രാവിലെ കൊച്ചി അമൃത ആശുപത്രിയിലേക്ക് രശ്മി നന്ദനെ മാറ്റുവാന്‍ ശ്രമം നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെതുടര്‍ന്ന് കൊണ്ടു പോകുവാനായില്ല. ഈ വിവരമറിഞ്ഞതിനെ തുടര്‍ന്നാണെന്ന് പറയുന്നു രശ്മി ആത്മഹത്യക്ക് ശ്രമിച്ചത്.
ഓടിക്കൂടിയ നാട്ടുകാര്‍ രശ്മിയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി ഏറ്റുമാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. കോട്ടയത്ത് നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.

ഒരുമിച്ച് മത്സരിച്ച കെ.എസ്.യു-എ.ബി.വി.പി മുന്നണി എട്ടു നിലയില്‍ പൊട്ടി

SFI-univ-2.jpg

തിരുവനന്തപുരം: ആര്യനാട് ഗവ. ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ച കെ.എസ്.യു-എ.ബി.വി.പി മുന്നണി എട്ടു നിലയില്‍ പൊട്ടി. മത്സരിച്ച എല്ലാ സീറ്റും എസ്.എഫ്.ഐ നേതൃത്വത്തിലുള്ള മുന്നണി വിജയം സ്വന്തമാക്കി.എ.ബി.വി.പി- കെ.എസ്.യു സഖ്യത്തിനെതിരെ മത്സരിച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന സ്ഥാനാര്‍ത്ഥികളായ ജോമോന്‍ (ചെയര്‍മാന്‍), നിജു (മാഗസിന്‍), ജിത്തു (സ്‌പോര്‍ട്‌സ്), മിഥുന്‍ (ആര്‍ട്‌സ്), അരുണ്‍ (കൗണ്‍സിലര്‍), നിഖില്‍ (ജനറല്‍ സെക്രട്ടറി) എന്നിവരാണ് വിജയിച്ചത്.
തെരഞ്ഞെടുപ്പില്‍ കെ.എസ്.യു എ.ബി.വി.പി സംഘടനകള്‍ ഒന്നിച്ചു മത്സരിക്കുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച കെ.എസ്.യു ഐ.ടി.ഐ യുണീറ്റിനെ സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിട്ടതായും ഷാഫി പറമ്പില്‍ എം.എല്‍.എ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അറിയിച്ചിരുന്നു.എബിവിപിക്കൊപ്പം സഖ്യം ചേര്‍ന്ന് മത്സരിച്ചതിന് കെഎസ്യു ഐടിഐ യൂണിറ്റ് കെഎസ്‌യു സംസ്ഥാന കോര്‍ഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിട്ടതായി ഷാഫി പറമ്പില്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബി.ജെ.പി നേതാക്കളുടെ അറിവോടെയാണ് സഖ്യമെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. ഇരു പാര്‍ടിയിലെയും നേതാക്കള്‍ പങ്കെടുത്താണ് സീറ്റ് വിഭജനചര്‍ച്ച ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കിയതെന്നും അവര്‍ പറഞ്ഞു.ആകെയുള്ള ആറ് സീറ്റില്‍ മൂന്നെണ്ണംവീതം എ.ബി.വി.പിയും കെ.എസ്.യുവും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു. ധാരണയുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍സ്ഥാനം വരെ എ.ബി.വി.പിക്ക് വിട്ടുനല്‍കാന്‍ കെ.എസ്.യു തയ്യാറായതായും എസ്.എഫ്.ഐ പറഞ്ഞു.
ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നതില്‍ ഒരുവിഭാഗം കെ.എസ്.യു പ്രവര്‍ത്തകര്‍ ഇടഞ്ഞതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ഇടപെട്ട് അവരെ അനുനയിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. വിദ്യാര്‍ഥി ക്യാമ്പയിന്‍പോലും ഇരുകൂട്ടരും ഒരുമിച്ചാണ് നടത്തിയത്. സ്ഥാനാര്‍ഥികളുടെ ചിത്രംവച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രചാരണവും വ്യാപകമായി ഇവര്‍ നടത്തിയിരുന്നു.

കോള്‍ഗേറ്റിലെ രാസപദാര്‍ത്ഥം കാന്‍സറിനു കാരണമായതു തന്നെ

images.jpg

ന്യൂയോര്‍ക്ക്: ലക്ഷകണക്കിനാളുകള്‍ ഉപയോഗിക്കുന്ന കോള്‍ഗേറ്റ് ടൂത്ത്പേസ്റ്റില്‍ കണ്ടെത്തിയ രാസപദാര്‍ത്ഥങ്ങള്‍ മാരകമായ കാന്‍സറിനു കാരണമാകുന്നതു തന്നെയാണെന്ന് കണ്ടെത്തല്‍. ടോക്സിക്കോളജി കെമിക്കല്‍ റിസര്‍ച്ച് ജേര്‍ണലിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ട്രൈക്ലോസാന്‍ എന്ന പദാര്‍ത്ഥമാണ് കോള്‍ഗേറ്റില്‍ അടങ്ങിയിട്ടുള്ളത്. ട്രൈക്ലോസാന്റെ സാന്നിധ്യം കോശ സംബന്ധമായ അര്‍ബുദത്തിന് കാരണമാകും. കൂടാതെ മോണരോഗങ്ങളും ഈ പദാര്‍ത്ഥത്തിലൂടെ പടരും. ത്വക്കിലൂടെ ശരീരത്തില്‍ കടന്ന് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കാന്‍ സാധിക്കും. ആറു വയസ്സിനു മുകളിലുള്ള 2517 ആളുകളില്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇവരില്‍ 75 ശതമാനം ആളുകളിലും ട്രൈക്ലോസാന്റെ അളവ് ഉയര്‍ന്ന നിലയില്‍ കണ്ടെത്തി. അര്‍ബുദമുണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ കാനഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ട്രൈക്ലോസാന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് കോള്‍ഗേറ്റില്‍ ട്രൈക്ലോസാന്‍ ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നതായി കണ്ടത്തിയത്.

കോള്‍ഗേറ്റ് ടോട്ടലിലാണ് ഈ പദാര്‍ത്ഥം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. മോണരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ളതാണ് ട്രൈക്ലോസാന്‍ എന്ന വാദത്തോടെയാണ് കോള്‍ഗേറ്റ് ടോട്ടല്‍ വിപണി പിടിച്ചടക്കിയത്. എന്നാല്‍ ടോക്സോളജി റിപ്പോര്‍ട്ട് കോള്‍ഗേറ്റിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.