വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19 മുതല്‍

AL.jpg

 

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19 മുതല്‍ 28 വരെ ആഘോഷിക്കും. ഇന്ന് രാവിലെ 10.45നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പെരുന്തോട്ടം, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഛാന്ദാ രൂപതാ ബിഷപ് മാര്‍ എഫ്രേം നരികുളം, ചെന്നൈമൈലാപ്പൂര്‍ ബിഷപ് ഡോ. ജോര്‍ജ് അന്തോണിസ്വാമി, എറണാകുളംഅങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
ദിവസവും രാവിലെ 5.15, 6.30, 8.30, 11, 2.30, അഞ്ച് എന്നീ സമയങ്ങളില്‍  കുര്‍ബാന. നാലിന് റംശാ, 6.30നു മെഴുകുതിരി പ്രദക്ഷിണം.പ്രധാന തിരുനാള്‍ ദിനമായ 28ന് രാവിലെ 4.45നും ആറിനും 8.15നും 9.15നും കുര്‍ബാന, 7.15നു നേര്‍ച്ചയപ്പം വെഞ്ചരിപ്പ്, 10നു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍      ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസയും സന്ദേശവും, 12ന് ജപമാല പ്രദക്ഷിണം. തുടര്‍ന്ന് 2.30നും 3.30നും 4.30നും 5.30നും കുര്‍ബാന.

 

Advertisements

വെള്ളാപ്പള്ളി പെട്ടു…

VALLAPPALLY.jpg

ഇല്ലാത്ത സംഘങ്ങളുടെ പേരിലും പണം അനുവദിച്ചു. സംഘങ്ങള്‍ അടച്ച തുക പിന്നാക്ക കോര്‍പറേഷനില്‍ തിരിച്ചടച്ചില്ല. ക്രമക്കേട് അറിഞ്ഞിട്ടും പിന്നാക്ക കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വീണ്ടും പണം അനുവദിച്ചതായും വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു

തിരുവനന്തപുരം:  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ നേരിട്ടു പങ്കെന്ന് വിജിലന്‍സ്. പിന്നാക്ക കോര്‍പറേഷനു നല്‍കിയത് വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ്. ഒരേ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മൂന്നു സംഘങ്ങള്‍ക്ക് പണം അനുവദിച്ചു. ഒരു സംഘത്തിനുതന്നെ ഒന്നിലേറെ തവണ പണം നല്‍കി. ഇല്ലാത്ത സംഘങ്ങളുടെ പേരിലും പണം അനുവദിച്ചു. സംഘങ്ങള്‍ അടച്ച തുക പിന്നാക്ക കോര്‍പറേഷനില്‍ തിരിച്ചടച്ചില്ല. ക്രമക്കേട് അറിഞ്ഞിട്ടും പിന്നാക്ക കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വീണ്ടും പണം അനുവദിച്ചതായും വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. തട്ടിപ്പില്‍ പങ്കുണ്ടെന്നതിനു വെള്ളാപ്പള്ളിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൈക്രോ ഫിനാന്‍സ് നടത്തിപ്പില്‍ കോടികളുടെ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദനാണു കോടതിയില്‍ നേരിട്ടു പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.
തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തിട്ടുള്ളത്. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസ്. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ചു പേരാണു പ്രതിപ്പട്ടികയിലുള്ളത്. യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍, മൈക്രോ ഫിനാന്‍സ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡി: എന്‍.നജീബ്, ഇപ്പോഴത്തെ എംഡി: ദിലീപ്കുമാര്‍ എന്നിവരാണ് മറ്റുളളവര്‍. സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്ത ശേഷം കൂടിയ പലിശയ്ക്കു സമുദായ അംഗങ്ങള്‍ക്കു നല്‍കി തട്ടിപ്പു നടത്തിയെന്നതാണു കേസ്.

കര്‍ണാടകയിലെ മലയാളി മന്ത്രി കെ.ജെ.ജോര്‍ജ് രാജിവച്ചു

KJG.jpgഡപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് ഡിവൈ.എസ്.പി എം.കെ ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ജോര്‍ജ് അടക്കം മൂന്നുപേര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് രാജിയെന്നു സൂചന

ബെംഗളൂരു: കര്‍ണാടകയില്‍ ഡിവൈ.എസ്.പിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രിയും മലയാളിയുമായ കെ.ജെ.ജോര്‍ജ് രാജിവച്ചു. ഡപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് ഡിവൈ.എസ്.പി എം.കെ ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ജോര്‍ജ് അടക്കം മൂന്നുപേര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് രാജിയെന്നു സൂചന.ഗണപതിയുടെ കുടുംബത്തിന്റെ ഹര്‍ജിയില്‍ പ്രാദേശിക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഈമാസം ഏഴിനാണ് ഗണപതിയെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കു തൊട്ടുമുന്‍പു ഒരു സ്വകാര്യ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍, തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കെ.ജെ.ജോര്‍ജ്, ഇന്റലിജന്‍സ് ഐജി എ.എം.പ്രസാദ്, ലോകായുക്ത ഐജിപി പ്രണബ് മൊഹന്തി തുടങ്ങിയവരാണ് ഉത്തരവാദികളെന്ന് ഗണപതി പറഞ്ഞിരുന്നു. സംഭവത്തില്‍ സൈബര്‍ ക്രൈം പൊലീസ് (സി.ഐ.ഡി) അന്വേഷണം നടത്തിവരികയാണ്.മുന്‍ ആഭ്യന്തരമന്ത്രിയും നിലവിലെ നഗരവികസന മന്ത്രിയുമാണ് മലയാളിയായ കെ.ജെ.ജോര്‍ജ്. കോട്ടയം ജില്ലയിലെ ചിങ്ങവനം സ്വദേശിയാണ്

കോട്ടയത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി

8.jpg

എക്‌സൈസിനെയും പോലീസിനെയും നോക്കുകുത്തിയാക്കി കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഇവിടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഹോള്‍സെയിലായി വിറ്റുവരുകയായിരുന്നു

കോട്ടയം: നഗരത്തില്‍ തിരുനക്കര എന്‍.എസ്.എസ് കോ.ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ  ഗോഡൗണില്‍ നിന്നും 780 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കോട്പ ആക്ട് പ്രകാരം കോട്ടയം ടെമ്പിള്‍ റോഡിലെ ആനന്ദാസില്‍ ഏജന്‍സീസിലെ ആനന്ദന്‍, ഭാര്യ അമ്പിളി എന്നിവരുടെ  പേരില്‍  കേസെടുത്തു.നഗരത്തിലെയും സമീപ പ്രദേശത്തെയം നിരോധിത പുകയില മൊത്ത വിതരണക്കാരാണ് ഇവരെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. റെയ്ഡിനിടെ പിടിയിലായ അമ്പിളിക്ക് ജ്യാമം ലഭിച്ചു. കച്ചവടത്തിന്റെ പ്രധാനിയായ ആനന്ദന്‍ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. എക്‌സൈസിനെയും പോലീസിനെയും നോക്കുകുത്തിയാക്കി കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഇവിടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഹോള്‍സെയിലായി വിറ്റുവരുകയായിരുന്നു. പിടികൂടിയവയില്‍ 12 ഇനം പുകയില വസ്തുകള്‍ ഉണ്ടായിരുന്നു.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്.    അസി.എക്‌സൈസ് കമ്മീഷണര്‍, എ.ആര്‍.സുള്‍ഫിക്കര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എച്ച്. യൂസഫ്, എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജയ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷിജു, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി.തോമസ്, പ്രിവന്റ്ീവ് ഓഫീസര്‍ അരുണ്‍.സി.ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഫി ജേക്കബ്, വി.കെ.മുരളിധരന്‍, എല്‍.സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
മദ്യം/മയക്കുമരുന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ  9447178057 എന്ന നമ്പരിലോ, 18004252818 എന്ന ട്രോള്‍ ഫീ നമ്പരിലോ അറിയിക്കണം. റെയ്ഡുകള്‍ ശക്തമായി തുടരുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു

കോട്ടയം നഗരത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കുക…

IMG-20160717-WA0057.jpg
കോട്ടയം: കോട്ടയത്തിന് അക്ഷരനഗരി എന്നേക്കെ വിശേഷണമുള്ളതൊക്കെ ശരിയാണ്. പക്ഷേ നഗരത്തിലെ ഭക്ഷണശാലകളില്‍ നിന്ന് വെട്ടി വഴുങ്ങുന്നതിന് മുന്‍പ് നമ്മുക്ക് മുന്‍പില്‍ കിട്ടിയിരിക്കുന്ന പാത്രത്തിലെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒന്ന് പരിശേധിച്ചാല്‍ നമ്മുടെ തടി കേടാകാതിരിക്കും.
കോട്ടയം നഗരത്തില്‍ പല പ്രദേശങ്ങളില്‍ നിന്നും പേരുകേട്ട പല ഭക്ഷണ പദാര്‍ത്ഥങ്ങളുമായി വിവിധയിടങ്ങളില്‍ എത്തിയിട്ടുണ്ട്.ഇവരുടെയൊക്കെ ഭക്ഷണത്തിന്റെ ്‌മേന്‍ന്മ പല വട്ടം റെയ്ഡ് നടത്തിയപ്പോള്‍ അറിഞ്ഞതുമാണ്.
ഈ അവസരത്തില്‍ കോട്ടയം നഗരസഭയിലെ മുന്‍ കൗണ്‍സിലറും അന്നത്തെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായുള്ള ആള്‍ പറഞ്ഞത് പ്രസ്ഥാവിച്ചിട്ട് കാര്യത്തിലേയ്ക്ക് കടക്കാം.
നാല് കൊല്ലങ്ങള്‍ക്ക് മുന്‍പ് നഗരത്തിലെ ഭക്ഷണ ശാലകളില്‍ വ്യാപക റെയ്ഡ് . പേടിച്ച് എല്ലാവരും നല്ലത് ഉണ്ടാക്കി തുടങ്ങി.അന്ന് കേരളം ഭരിക്കുന്നതും നഗരസഭ ഭരിക്കുന്നതും ഒരോ പാര്‍ട്ടിക്കാര്‍. കൗണ്‍സിലര്‍ക്ക് ജില്ലയിലെ ഒരു മന്ത്രിയുടെ വക ശകാരം. എത്രയും വേഗം നാട്ടുകാരെ പറ്റിക്കുന്ന ഈ ഉടായിപ്പ് പരിശോധന നിര്‍ത്തണം.അച്ചാര്‍ ഒക്കെ അന്നന്ന് നല്‍കാന്‍ സാധിക്കില്ല.

അതൊക്കെ കഴിഞ്ഞ് വലിയ കുഴപ്പമില്ലാതെ പോകുന്നതിനിടയ്ക്കാണ് ഇപ്പോള്‍ പുതിയ പരാതി ഉയരുന്നത്.കഴിഞ്ഞ ദിവസം നവദമ്പതികളില്‍ ഇമ്പിരിയല്‍ ഹോട്ടലില്‍ തലശേരി ബിരിയാണി കഴിക്കാന്‍ എത്തി. ഇവര്‍ക്ക് കിട്ടിയതാകട്ടെ കോഴിക്കറിയില്‍ തൂവല്‍.തമാശയ്ക്ക് ഒരു സുഹ്യത്ത് പറഞ്ഞതുപോലെ കോഴിതന്നെയാണന്ന് ബോധ്യമായല്ലോ…
ഈ പ്രശ്‌നം കെട്ടടങ്ങുന്നതിന് മുന്‍പ് ഇ്‌നനലെ ജനറല്‍ ആശുപത്രിക്ക് എതിര്‍വശത്തുള്ള അക്ഷയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ രണ്ട് യുവാക്കള്‍ക്ക് ചട്ണിയില്‍ നിന്ന് പുഴുവിനെ കിട്ടി. ഇവര്‍ പരാതിയുമായി  ഈസ്റ്റ് പോലീസിലും നഗരസഭ ആരോഗ്യ വിഭാഗത്തിലും പരാതി നല്‍കി.അന്വേഷണത്തിന് നഗരസഭ അധിക്യതര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഞാറാഴ്ച ആയതിനാല്‍ നാളെ ആകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അധിക്യതര്‍ എത്തുമ്പേഴത്തേയ്ക്കും വച്ചിരിക്കുകയാണല്ലേ പുഴു പിടിച്ച ചട്ണി ഹോട്ടലുകാര്‍….

പണ്ടത്തേതിന്റെ പിന്നത്തേത്…. കേരള കോണ്‍ഗ്രസ് കമ്മറ്റി

mani4.jpg

 

കോട്ടയം : കേരളത്തിലെ ഇപ്പോഴത്തെ രാഷ്ടീയസാഹചര്യത്തില്‍ യു.ഡിഎഫ് വിട്ടാല്‍ പാര്‍ട്ടിയുടെ മുന്നില്‍ മറ്റൊരു പോംവഴി ഇല്ലാത്തതിനാല്‍ യു.ഡി.എഫ് വിടുന്നത് ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്നു വാദിച്ചാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എന്നിവര്‍ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം തള്ളിയത്.
ജനറല്‍സെക്‌റട്ടറിമാരും ജില്ലാ ഭാരവാഹികളുമടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ യു.ഡി.എഫ് വിടണമെന്ന ആവശ്യം ശക്തമായിരുന്നു. ഉറച്ച തീരുമാനമെടുക്കാന്‍ മടിക്കുന്ന നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. കമ്മിറ്റിയുടെ പൊതു വികാരം കണക്കിലെടുത്ത് രാഷ്ടീയ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ഉന്നത നേതാക്കളായ കെ.എം.മാണി,പി.ജെ.ജോസഫ് എന്നിവരെ ചുമതലപ്പെടുത്തണമെന്ന തലത്തില്‍ വരെ ചര്‍ച്ച വളര്‍ന്നെങ്കിലും വേദിയിലിരുന്ന ഉന്നത നേതാക്കള്‍ ചര്‍ച്ച വഴിമാറ്റി വിട്ടു. ശക്തമായ അഭിപ്രായപ്രകടനം നടത്തിയ മുന്‍ എം.എല്‍.എമാരടക്കം രണ്ടാം നിര നേതാക്കള്‍ യോഗത്തിനകത്തും പുറത്തും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു.

ബാര്‍കോഴ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കുവ്യക്തമാക്കുന്ന പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടു കമ്മിറ്റിയില്‍ പരസ്യമാക്കിയില്ലെങ്കിലും ഗൂഢാലോചന നടന്നുവെന്നും ചില കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനു പിന്നിലെന്നും കെ.എം.മാണി പ്രസംഗത്തില്‍ വെളിപ്പെടുത്തി. പ്രതികളാരെന്നറിയാം എന്നാല്‍ യു.ഡിഎഫ് ബന്ധം ശിഥിലമാകുമെന്നതിനാല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.അതിന് അവസരമുണ്ടാകും .അപ്പോള്‍ പരസ്യമായി വെളിപ്പെടുത്തുമെന്നും മാണി അംഗങ്ങളെ അറിയിച്ചു.

യോഗ തീരുമാനം വെളിപ്പെടുത്തിയ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പിന്നീട് അറിയിച്ചത് ഇങ്ങനെ .
മുന്നണി വിടാനുള്ള തീരുമാനമടക്കം പല അഭിപ്രായങ്ങള്‍ വന്നു.സ്വയം വിമര്‍ശനാത്മകമായി അതെല്ലാംവിലയിരുത്തി .ബാര്‍കോഴ ഗൂഢാലോചന നടത്തിയതു് ആരെന്നറിയാം.ആ അറിവില്‍ പാര്‍ട്ടി ആശ്വസിക്കുന്നു. ഞങ്ങള്‍ മാന്യന്മാരായതു കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ പുറത്തു വിടുന്നില്ല.ഒര മുന്നണിയിലിരുന്നു അങ്ങനെ ചെയ്യുന്നത് മാന്യന്മാര്‍ക്കു യോജിച്ചതല്ല .കുത്സിത നീക്കങ്ങള്‍ ആരു നടത്തിയാലും ആത്യന്തികമായി വിജയിക്കില്ല.യു.ഡിഎഫില്‍ തൊഴിയും കുതികാല്‍വെട്ടുമുണ്ട്. ഞങ്ങള്‍ക്കു പറയാനുള്ളത് അറിയിക്കേണ്ടവരെ അറിയിക്കേണ്ട സമയത്ത് അറിയിക്കും.അമ്പതു വര്‍ഷമായി പലരുടെയും ചവിട്ടുംതൊഴിയും ഇടിയും കൊണ്ടിട്ട് പാര്‍ട്ടി തളര്‍ന്നിട്ടില്ല .വളര്‍ന്നിട്ടേയുള്ളൂ. എന്‍.ഡി.എയിലേക്ക് പോകുമെന്ന ആരോപണമുണ്ടോല്ലോ എന്ന ചോദ്യത്തിന് പാര്‍ട്ടിക്കു പോകേണ്ട കാര്യമില്ല. ആവശ്യമുള്ളവര്‍ ഇങ്ങോട്ടു വരുമെന്നായിരുന്നു മറുപടി.

റോഡിന്റെ ഒരു ഭാഗം ജോസ്‌കോ ജൂവലറി കൈയേറി

പഞ്ചാബ് ഹോട്ടലിന് സമീപമുള്ള ജോസ്‌കോ ജൂവലറിയാണ് ഇവരുടെ കടയുടെ വശമുള്ള ഭാഗം കൈയേറിയിരിക്കുന്നത്.റോഡിന് വശം വഴിയുള്ള ഓട കൈയേറി ടൈല്‍സ് വിരിച്ചിരിക്കുന്നതിനാല്‍ ഇത് വ്യത്തിയാക്കുവാന്‍ സാധിക്കുന്നില്ല.
കോട്ടയം: നഗരത്തില്‍ നിന്ന് മാര്‍ക്കറ്റിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള റോഡിന്റെ ഒരു ഭാഗം ജോസ്‌കോ ജൂവലറി കൈയേറി.ഇതു മൂലം നഗരത്തിലെ പ്രധാന ടാക്‌സി സ്റ്റാന്‍ഡും ഇതുവഴിയുള്ള കാല്‍ നടയാത്രക്കാരും ദുരിതത്തിലായി.പഞ്ചാബ് ഹോട്ടലിന് സമീപമുള്ള ജോസ്‌കോ ജൂവലറിയാണ് ഇവരുടെ കടയുടെ വശമുള്ള ഭാഗം കൈയേറിയിരിക്കുന്നത്.റോഡിന് വശം വഴിയുള്ള ഓട കൈയേറി ടൈല്‍സ് വിരിച്ചിരിക്കുന്നതിനാല്‍ ഇത് വ്യത്തിയാക്കുവാന്‍ സാധിക്കുന്നില്ല. ഇതു മൂലം ഇതു വഴി സഞ്ചരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഓട വ്യത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ദുര്‍ഗന്ധം മൂലം ഇവിടെയ്ക്ക് അടുക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്.കോട്ടയം നഗരത്തില്‍ അനുവദിച്ചിരിക്കുന്ന ചുരുക്കം ചില ടാക്‌സി സ്റ്റാന്‍ഡുകളില്‍ ഒന്നാണ് ഇത്. ഇവിടെ നേരത്തെ കെ.കെ റോഡില്‍ നിന്ന പ്രവേശിക്കുന്ന ഭാഗം മുതല്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്തിരുന്നതാണ്.എന്നാല്‍ ഇപ്പോള്‍ ജൂവലറി റോഡിന്റെ വശം കൈയേറിയതിനാല്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നില്ല.
ഈ ഓടവഴിയാണ് നഗരത്തിലെ ഒട്ടു മിക്ക മാലിന്യങ്ങളും ഒഴുകിയെത്തുന്നത്. ഇത് കോരി വ്യത്തിയാക്കാന്‍ കഴിയാത്തതിനാല്‍ മലിന്യജലം പുറത്തുകൂടി ഒഴുകിയാണ് പ്രദേശമാകെ മലിന പൂര്‍ണ്ണമാകുന്നത്. ഇതിന്റെ എതിര്‍ വശത്തുള്ള ഓട വ്യത്തിയാക്കിയതിനാല്‍ ഇതുവഴിയുള്ള ഒഴുക്ക് ക്യത്യമായി നടക്കുന്നുണ്ട്. ഓട വ്യത്തിയാക്കണമെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ നഗരസഭ അധിക്യതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും. ജോസ്‌കോയെ തെടുവാന്‍ പേടിക്കുകയാണ്. ഇവരുടെ പടി മാസമാസം ലഭിക്കുന്നതാണ് അനങ്ങാപാറ നയം സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്.
പരാതി ശക്തമായതിനെ  തുടര്‍ന്ന് കൈയ്യേറിയിരിക്കുന്ന ഭാഗം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ചില സ്‌ളാബുകള്‍ മാറ്റി കുറച്ച് മാലിന്യം നീക്കം ചെയ്തിട്ടുണ്ട്. എന്നാലും ബാക്കി ഭാഗങ്ങളില്‍ മാലിന്യം തിങ്ങി നിറഞ്ഞ് ദുരിതം തുടരുകയാണ്.
നഗരസഭ ഇനിയും പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് തുനിയുന്നില്ലെങ്കില്‍ ടാക്‌സിക്കാരും സമീപത്തെ കടക്കാരും ഉപവാസം ഉള്‍പ്പടെയുള്ള സമര  നടപടികളിലേയ്ക്ക് നീങ്ങുമെന്ന് പറയുന്നു. ഇവിടെ 15ലധികെ ടാക്‌സികളാണ് കിടന്ന് ഓടുന്നത്. ജൂവലറി ഉടമക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ ഭയക്കുകയാണെന്നും സാധാരണക്കാരുടെ ദുരിതങ്ങള്‍ കാണാന്‍ ഇവര്‍ കൂട്ടുക്കൂന്നില്ലന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ റെയ്ഡ്; 12 പേര്‍ അറസ്റ്റില്‍

migrant-labour-raid.jpg.image.784.410.jpg

കൊച്ചി: എറണാകുളം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന. ലഹരി വസ്തുക്കളുടെ വലിയ ശേഖരം പിടികൂടി. പെരുമ്പാവൂരിലെ ചില ക്യാംപുകളില്‍നിന്ന് ബ്രൗണ്‍ ഷുഗറും കഞ്ചാവും ഗുഡ്കയും പിടിച്ചെടുത്തു. ഇവിടെനിന്നു പന്ത്രണ്ടുപേരെ അറസ്റ്റു ചെയ്തു. ക്യാംപുകള്‍ക്കു പുറമെ സമീപകടകളിലും പരിശോധന നടത്തുന്നുണ്ട്.

എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് പരിശോധന. 22 സംഘങ്ങളായി തിരിഞ്ഞ് രാവിലെ ആറു മണിയോടെയാണ് പരിശോധന ആരംഭിച്ചത്. കേരളത്തില്‍ നിരോധിച്ച ലഹരിവസ്തുക്കളുടെ ഉപയോഗം ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് എക്‌സൈസ് വിഭാഗം അറിയിച്ചു.

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വീണ്ടും ജനതാദള്‍

  • സ്വന്തം ലേഖകന്‍

j d u.jpg

 

മുന്‍മന്ത്രി കെ.പി.മോഹനനെതിരെ വിമര്‍ശം ഉയര്‍ന്നു. കൂട്ടത്തോല്‍വിക്ക് പ്രധാനകാരണക്കാരിലൊരാള്‍ മോനഹനനാണെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. മുന്നണി മാറാന്‍ അവസരം ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ താല്‍പര്യം കണക്കിലെടുത്ത് അതിനെ അട്ടിമറിച്ചു. എല്‍.ഡി.എഫിലായിരുന്നെങ്കില്‍ ഇത്തരത്തിലൊരു തോല്‍വി ഉണ്ടാകുമായിരുന്നില്ല.

കോട്ടയം: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വീണ്ടും ജനതാദള്‍ (യു). നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ സമ്പൂര്‍ണ തോല്‍വിക്ക് പ്രധാനകാരണം കോണ്‍ഗ്രസ് പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും കാട്ടിയ അലസതയാണെന്ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കെ.പി.സി.സി നിയോഗിച്ച കമ്മറി തന്നെ കണ്ടെത്തിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാതെ നേതൃത്വം  കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്വം
കെപി.സി.സി നേതൃത്വത്തിനാണ്.
യോഗത്തില്‍ മുന്‍മന്ത്രി കെ.പി.മോഹനനെതിരെ വിമര്‍ശം ഉയര്‍ന്നു. കൂട്ടത്തോല്‍വിക്ക് പ്രധാനകാരണക്കാരിലൊരാള്‍ മോനഹനനാണെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. മുന്നണി മാറാന്‍ അവസരം ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ താല്‍പര്യം കണക്കിലെടുത്ത് അതിനെ അട്ടിമറിച്ചു. എല്‍.ഡി.എഫിലായിരുന്നെങ്കില്‍ ഇത്തരത്തിലൊരു തോല്‍വി ഉണ്ടാകുമായിരുന്നില്ല. ഇതിനെതുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.പി.വിരേന്ദ്രകുമാര്‍ എം.പിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ്മുന്നണിമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു. വിശ്രമത്തിലായതിനാല്‍ എം.പി.വീരേന്ദ്രകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
നേരത്തെ മുതല്‍ അസലമായ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന് അവഗണിക്കുന്ന സമീപമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ തമ്മിലടികാരണം മറ്റു കക്ഷികളെ യു.ഡി.എഫില്‍ ശക്തിപ്പെടുത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. പാലക്കാട് തോല്‍വി നേമം തോല്‍വിക റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി ശക്തമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. അടുത്ത ലോക്‌സഭ തെരഞ്ഞെുടപ്പില്‍ സീറ്റിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചക്കൊന്നും തയാറാകരുത്. വടകര, പാലക്കാട് സീറ്റുകള്‍ വാങ്ങിയെടുക്കണം. വടകര സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പിന്നീട് നേമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്ന് ജെ.ഡി.യു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കെ.പി.സി.സി നേതൃത്വമടക്കം അനാസ്ഥ കാണിക്കുന്നു. പാലക്കാട് റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായിരുന്നുവെങ്കില്‍ നേമത്ത് തോല്‍വി ആവര്‍ത്തിക്കില്ലായിരുന്നു. അലസത കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടി എന്ന ആവശ്യത്തില്‍ നിന്ന് ജെ.ഡി.യു പിന്നോട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു.
തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന കെ.പി.സി.സി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. വിഷയം ചര്‍ച്ച ചെയ്യന്‍ അടിയന്തിരമായി യുഡിഎഫ് യോഗം വിളിക്കണം. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ഗതി നേമത്തെ റിപ്പോര്‍ട്ടിന് സംഭവിക്കരുതെന്നും ജെ.ഡി.യു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതി നേമത്തെ തോല്‍വി സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നേമത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായും യു.ഡി.എഫിനെ രാഷ്ട്രീയമായി വഞ്ചിച്ചതായും റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. വിഷയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെ.പി.സി.സി നേതൃത്വത്തിന് മാറിനില്‍ക്കാനാവില്ലെന്നും അദ്ദഹേം വ്യക്തമാക്കി.
പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ടിന്മേല്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് സീറ്റ് ആവശ്യപ്പടുമെന്നും. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത എവിടെയും ഇനി മത്സരിക്കില്ലന്നെും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.

കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സിറ്റിയറിങ് കമ്മിറ്റി ഇന്ന്

Kerala-Congress.jpg

 

 

ഉച്ചക്ക് രണ്ടിന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കുന്ന യോഗത്തില്‍  പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, സി.എഫ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുന്നതിനിടെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സിറ്റിയറിങ് കമ്മിറ്റി ഇന്ന്  ചേരും. ബാര്‍കോഴക്കേസിന്റെ ഗൂഢാലോചക്ക് പിന്നില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് യോഗം. ഉച്ചക്ക് രണ്ടിന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടക്കുന്ന യോഗത്തില്‍  പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി, വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, സി.എഫ് തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
ബാറുടമ ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍  കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച്  യൂത്ത്ഫ്രണ്ട്(എം) അടക്കമുള്ള പോഷകസംഘടനകള്‍ രംഗത്ത് വന്നിരുന്നു. യു.ഡി. എഫ് സര്‍ക്കാരിനെ പൊതുജനമധ്യത്തില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബാര്‍ മുതലാളിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നേതാക്കളുടെ പേരില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് യൂത്ത് ഫ്രണ്ട് പരാതിയും  നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബിജു രമേശും ചേര്‍ന്ന് നടത്തിയ  ഗൂഢാലോചനയാണെന്ന് ബാര്‍കോഴ ആരോപണമെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.
ഇതിനുപിന്നാലെ കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിഛായയില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് ‘ഒറ്റുകാരുടെ കൂടിയാട്ടം’ എന്ന പേരില്‍ മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്ത. കേരള കോണ്‍ഗ്രസ് ഇടതുപക്ഷവുമായി അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നപ്പോഴാണ് ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ടതെന്ന കെ.എം.മാണിയുടെ സമീപകാലത്തെ വെളിപ്പെടുത്തലും കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു.
പുതിയ സാഹചര്യത്തില്‍ ബാര്‍ കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചന അന്വേഷണിക്കാന്‍ സി.എഫ് തോമസ് അധ്യക്ഷനായ പാര്‍ട്ടി ഉപസമിതി റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും കോണ്‍ഗ്രസിനെതിരെയായതിനാല്‍ വിഷയം പരിഗണിക്കുമെന്നാണ് വിവരം.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയം സങ്കീര്‍ണതകളിലേക്ക് നീങ്ങുമ്പോഴും പി.ജെ.ജോസഫ് വിഭാഗം പരസ്യപ്രതികരണത്തിനൊന്നും മുതിര്‍ന്നിട്ടില്ല. ജോസഫ് വിഭാഗത്തിന്റെ മൗനമാണത്രെ കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും കേരള കോണ്‍ഗ്രസ് നേതൃത്വത്തെ പിന്നോട്ട്‌വലിക്കുന്നത്.