രണ്ടാം മാറാട് കൂട്ടക്കൊല: നേരറിയാന്‍ സി.ബി.ഐ എത്തുന്നു

index.jpg

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊല കേസില്‍ സി.ബി.ഐ അന്വേഷണം. കൂട്ടക്കൊലയ്ക്കു പിന്നിലെ ഗൂഢാലോചനയാണ് സി.ബി.ഐ അനേഷണത്തിന് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. കോഴിക്കോട് സ്വദേശിക കൊളക്കാടന്‍ മൂസാ ഹാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സി.ബി.ഐയ്ക്ക് എത്രയും വേഗം കേസിലെ രേഖകള്‍ കൈമാറണമെന്നും അന്വേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
രണ്ടാം കലാപത്തിനു പിന്നില്‍ ഒന്നാം മാറാട് കലാപം മാത്രമല്ല, വലിയ തോതിലുള്ള ഗൂഢാലോചനയും സാമ്പത്തിക ഇടപാടും ആയുധ ഇടപാടും നടന്നുവെന്നും ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് കൊളക്കാടന്‍ മൂസാ ഹാജി കോടതിയെ സമീപിച്ചത്. സി.ബി.ഐ മാത്രമല്ല, റോ അടക്കമുള്ള രഹസ്യന്വേഷണ ഏജന്‍സികുടെ ആവശ്യം വേണമെന്ന് അന്ന് കേസ് അന്വേഷിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ അനുകൂലിച്ചിരുന്നില്ല. വി.എസ് സര്‍ക്കരിന്റെ കാലത്ത് സി.ബി.ഐ അന്വേഷണത്തിന് തയ്യാറായെങ്കിലും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ അനുകൂലിച്ചില്ല. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേസ് അന്വേഷിക്കാന്‍ തയ്യാറാണ് സി.ബി.ഐ രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു.
2012ലാണ് താന്‍ ഈ ഹര്‍ജി സമര്‍പ്പിച്ചതെന്നും അതിന്റെ വെളിച്ചത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതെന്നും മൂസാഹാജി പ്രതികരിച്ചു.

Advertisements