നയാ പൈസാ കയ്യിലില്ല…ഉമ്മന്‍ ചാണ്ടി

chandy

സ്വന്തം ലേഖകന്‍
കോട്ടയം: കൈയില്‍ പണമായി ഒരു രൂപപോലുമില്ലെന്നും യാതൊരുവിധ കേസിലും പ്രതിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സത്യവാങ് മൂലം. പണമായി ഭാര്യ മറിയാമ്മയുടെ കൈവശം 10,516 രൂപയും മകന്‍ ചാണ്ടി ഉമ്മന്റെ കൈവശം 942 രൂപയുണ്ടെന്നും ഇന്നലെ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യാവാങ്  മൂലത്തില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടി വിജിലന്‍സ് കേസുകളില്‍ പ്രതിയാണെന്നുള്ള പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്ഥാവന ചര്‍ച്ചയായതിനിടെയാണ് താന്‍ യാതൊരു കേസിലും പ്രതിയല്ലെന്ന് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് 1,04880 രൂപ വിലയുള്ള 38 ഗ്രാം സ്വര്‍ണ്ണവും ഭാര്യയ്ക്ക് 8,16960 രൂപ വിലയുള്ള 296 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. ഭാര്യയുടെയും മകന്റെയും പേരിലായി മൂന്നു ലക്ഷം രൂപവിലയുള്ള മാരുതി സ്വിഫ്റ്റ് കാറുണ്ട്. വിവിധ ബാങ്കുകളിലായി ഉമ്മന്‍ചാണ്ടിക്ക് 9,7160 രൂപയുടെ നിക്ഷേപവും ജെയ്ഹിന്ദ് ടിവിയിലടക്കം വിവിധ സ്ഥാപനങ്ങളിലായി 1,19800 രൂപയുടെ ഓഹരിയുമുണ്ട്. ഭാര്യയ്ക്കാവട്ടെ 10,57524.47 രൂപയുടെ ബാങ്ക് നിക്ഷേപവും മുത്തൂറ്റ് ഫിനാന്‍സില്‍ 11ലക്ഷം രൂപയുടെ കടപ്പത്രവുമുണ്ട്. മകന് വിവിധ ബാങ്കുകളിലായി 5,08929 രൂപയുടെ നിക്ഷേപവും മുത്തൂറ്റ് ഫിനാന്‍സില്‍ എട്ടുലക്ഷം രൂപയുടെ കടപ്പത്രവുമുണ്ട്.
ഉമ്മന്‍ചാണ്ടിക്ക് ഭൂമിയോ കടബാദ്ധ്യതയോ ഇല്ല. എന്നാല്‍ ഭാര്യയ്ക്ക് ഹൗസിംഗ് ലോണ്‍ അടക്കം 18,47555 രൂപയുടെ കടബാദ്ധ്യതയും 13.25 സെന്റ് സ്ഥലവും വീടുമുണ്ട്. മകന് വിദ്യാഭ്യാസ വായ്പ്പയടക്കം 4,91535 രൂപയുടെ ബാദ്ധ്യതയുണ്ട്.

Advertisements