കനയ്യകുമാറിന് ഇന്നും ജാമ്യമില്ല; വാദം നാളെ തുടരും

800x480_IMAGE50046759

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ ദേശവിരുദ്ധ പ്രക്ഷോഭം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നാളെ വാദം തുടരും. കനയ്യ കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. കനയ്യയെ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹി പൊലീസ് അഭിഭാഷകനെ മാറ്റി.

ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി പ്രതിഭാ റാണി തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കനയ്യക്കെതിരെ സാക്ഷിമൊഴിയുണ്ട്. ജെ.എന്‍.യുവില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയ സംഘത്തില്‍ കനയ്യകുമാറും ഉണ്ടായിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ബന്ധപ്പെട്ട അഭിഭാഷകരേയും മാധ്യമപ്രര്‍ത്തകരേയും മാത്രമാണ് കോടതിയില്‍ പ്രവേശിപ്പിച്ചത്.

ടെലിവിഷന്‍ ദൃശ്യങ്ങളില്‍ നിന്നുള്ള തെളിവുകളാണ് പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ഈ ദൃശ്യങ്ങള്‍ വ്യാജമാണെന്ന ആരോപണം നിലനില്‍ക്കെയാണ് പൊലീസ് തെളിവായി ഇവ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

ഫെബ്രുവരി 9 ന് അഫ്‌സല്‍ ഗുരു അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റിലായ കനയ്യ കുമാറിനെ കോടതി മാര്‍ച്ച് 2 റിമാന്‍ഡ് ചെയ്തിരുന്നു. തിഹാര്‍ ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

Advertisements

സിനിമയില്‍ ആരും എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യില്ല, അല്ലെങ്കില്‍ സീരിയല്‍ പൂര്‍ണമായും ഉപേക്ഷിക്കണം

800x480_IMAGE50091995കൊച്ചി:അമ്മ സീരിയലിലെ ചിന്നു എന്ന ഗൗരി കൃഷ്ണയെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. ടെലിവിഷന്‍ ചാനലില്‍ അവതാരകയായി എത്തിയ ഗൗരി കൃഷ്ണ സീരിയലില്‍ അഭിനയിച്ചു. പിന്നീട് ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലുമെത്തി. സീരിയലില്‍ അഭിനയിച്ചിട്ട് സിനിമയില്‍ എത്തിയത് ഒരുപാട് ഗുണം ചെയ്തുവെന്നാണ് ഗൗരി കൃഷ്ണ പറയുന്നത്.

ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. പി സേതുരാജന്‍ സംവിധാനം ചെയ്യുന്ന എന്റെ പ്രിയതമനാണ് ഗൗരിയുടെ പുതിയ ചിത്രം. ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. തുടര്‍ന്ന് വായിക്കൂ… സീരിയലിലെയും സിനിമയിലെയും വ്യത്യസ്തമായ അനുഭവങ്ങള്‍ പങ്ക് വച്ച് ഗൗരി കൃഷ്ണ.
സീരിയലില്‍ അഭിനയിച്ചിട്ട് സിനിമയിലേക്ക് വന്നപ്പോള്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. സിനിമയും സീരിയലും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്.സീരിയലില്‍ അഭിനയിച്ച് സിനിമയില്‍ എത്തുമ്പോള്‍ ഒരുപാട് മാറ്റങ്ങളുണ്ട്. സീരിയലിന്റെയും സിനിമയുടെയും ഷൂട്ടിങില്‍ പോലും. സിനിമാ ലോകത്ത് ആരും നമുക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യില്ല.സീരിയല്‍ പൂര്‍ണമായി ഉപേക്ഷിച്ച് സിനിമയില്‍ എത്തിയതാണെങ്കില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല- ഗൗരി കൃഷ്ണ പറയുന്നു. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.പി സേതുരാജന്‍ സംവിധാനം ചെയ്യുന്ന എന്റെ പ്രിയതമന്‍ എന്ന ചിത്രമാണ് ഗൗരിയുടെ പുതിയ ചിത്രം.സിനിമയില്‍ ഇനിയും സജീവമാകാനാണ് തീരുമാനം. ഗൗരി പറയുന്നു.

മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി 35 വയസുകാരന്‍ കേരഫെഡില്‍ എംഡി; ലക്ഷ്യം റിമോട്ട് കണ്‍ട്രോള്‍ ഭരണം

800x480_IMAGE50087903

തിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി 35 വയസുകാരനെ കേരഫെഡില്‍ എംഡിയാക്കി. മന്ത്രിയുടെയും, കൃഷിവകുപ്പ് ഡയറക്ടറുടെയും റിമോട്ട് കണ്‍ട്രോള്‍ അഴിമതി ഭരണത്തിനാണ് ഈ എംഡിയെ നിയമിച്ചത് എന്നാണ് സൂചന. സാധാരണ ഐഎഎസുകാര്‍ ഇരിക്കാറുള്ള കേരഫെഡ് എംഡി പോസ്റ്റിലാണ് 35 വയസുള്ള എംബിഎക്കാരനെ എംഡിയായി ഇരുത്തിയിരിക്കുന്നത്. കേരഫെഡ് പോലുള്ള സ്ഥാപനത്തില്‍ ഒരു ചീഫ് എക്‌സിക്യുട്ടീവിനെ നിയമിക്കണമെങ്കില്‍ അത് സര്‍ക്കാരിന്റെ ചീഫ് എക്‌സിക്യൂട്ടിവ് പാനലില്‍ ഉള്ള ആളായിരിക്കണം.

ഇത്തരം യോഗ്യതയുള്ള ആളല്ല നിലവിലെ എംഡി. അതുമല്ലെങ്കില്‍ കൃഷി വകുപ്പിന്റെ തലപ്പത്തുള്ള കാര്യപ്രാപ്തിയുള്ള ഒരാളെ ഡെപ്യൂട്ടെഷനില്‍ നിയമിക്കണം. അതൊന്നും നോക്കാതെ നേരിട്ട് മന്ത്രി തന്നെ എംഡിയെ, ഒരു പരിചയസമ്പന്നതയും ഇല്ലാത്ത അശോകന്‍ എന്ന എംബിഎക്കാരനെ നിയമിക്കുകയായിരുന്നു.

നിലവില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനനും, കൃഷിവകുപ്പ് ഡയറക്ടര്‍ അശോക്കുമാര്‍ തെക്കനും കേരഫെഡില്‍ താല്പര്യങ്ങള്‍ ഉണ്ട്. കോഴ വാങ്ങി നിയമനം നല്‍കിയ ശേഷം പലര്‍ക്കും തസ്തിക സ്ഥിരപ്പെടുത്തി നല്‍കിയിട്ടില്ല. തേങ്ങാ സംഭരണം എന്ന പേരില്‍ കേരഫെഡില്‍ എടുത്ത 900 പേരുണ്ട്. അവരെ സ്ഥിരപ്പെടുത്തണം. തേങ്ങാ സംഭരണം എന്ന പേരില്‍ ആഴ്ചയില്‍ പേരിനു രണ്ടു ദിവസം മാത്രം, ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. അവരെ സ്ഥിരപ്പെടുത്തണം. അല്ലെങ്കില്‍ വാങ്ങിയ കാശ് തിരികെ നല്‍കേണ്ടി വരും.

അതും കൂടാതെ സര്‍ക്കാര്‍ അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞു സര്‍വീസില്‍ എടുത്തവര്‍ ഉണ്ട്. അവര്‍ക്കും ഈ സര്‍ക്കാര്‍ പോകും മുന്‍പ് സ്ഥിരം നിയമനം നല്‍കണം. അതിന് കേരഫെഡില്‍ ഇടപെടല്‍ നടത്തണമെങ്കില്‍ തങ്ങളുടെ റിമോട്ട് കണ്‍ട്രോളില്‍ ഉള്ള ഒരാള്‍ മാത്രം കേരഫെഡ് എംഡി പോസ്റ്റില്‍ ഇരിക്കണം. അതിനാണ് ഈ 35 വയസുകാരനെ നേരിട്ട് വിളിച്ചു എംഡി സ്ഥാനം നല്‍കിയത്.

പുതിയ എംഡിയെക്കൊണ്ടുള്ള ഒരു ഗുണം കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനും, മന്ത്രി കെ.പി.മോഹനനും തീരുമാനം എടുത്തു ഇയാളെ അറിയിച്ചാല്‍ മാത്രം മതി. അത് ഈ എംഡി നടപ്പിലാക്കും. ഒപ്പം ഇത്രയും കാലം നടത്തിയ അഴിമതികള്‍ മൂടിവയ്ക്കുകയും അത് പുറത്തു വരാതെ നോക്കുകയും ചെയ്യാം. കേരഫെഡിന്റെ എംഡിയായിരിക്കെ, കാബിനറ്റ് അനുമതി പോലും വാങ്ങാതെ മുന്‍ എംഡി അശോക്കുമാര്‍ തെക്കനെ മന്ത്രി കെ.പി.മോഹനന്‍ നേരിട്ട് കൃഷിവകുപ്പ് ഡയറക്ടര്‍ ആക്കുകയായിരുന്നു. നിലവില്‍ കേരഫെഡില്‍ കാണിച്ച നഗ്‌നമായ അഴിമതികളുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളെയാണ് അതൊന്നും കണക്കിലെടുക്കാതെ മന്ത്രി കെ.പി.മോഹനന്‍ കൃഷിവകുപ്പ് ഡയരക്ടര്‍ ആക്കിയത്. വിജിലന്‍സ് അന്വേഷണം, കൃഷിവകുപ്പിന്റെ വിജിലന്‍സ് സെല്‍ അന്വേഷണം, ധനവകുപ്പിന്റെ വിജിലന്‍സ് സെല്‍ അന്വേഷണം എന്നിവ കേരഫെഡ് അഴിമതികളുടെ പേരില്‍ നേരിട്ട് കൊണ്ടിരിക്കെയാണ് കേരഫെഡ് എംഡി അശോക് കുമാര്‍ തെക്കനെ മന്ത്രി കെ.പി.മോഹനന്‍ നേരിട്ട് ഇടപെട്ടു കൃഷിവകുപ്പ് ഡയറക്ടര്‍ ആക്കുന്നത്.

കെ.പി.മോഹനന്‍ വിഭാഗത്തോട് കൂറ് പുലര്‍ത്തുന്ന ഒരു ജെഡിയു നേതാവിന്റെ നോമിനിയെയാണ് ഇപ്പോള്‍ എംഡിയാക്കിയത്. എംഡി സ്ഥാനം കിട്ടിയ ഉടന്‍ ഇദ്ദേഹം ജോയിന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരഫെഡ് പോലുള്ള ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറണമെങ്കില്‍ ഒന്നുകില്‍ എഴുത്ത് പരീക്ഷ പാസാകണം. അത് കഴിഞ്ഞു അഭിമുഖം വേണം. സാധാരണ പോസ്റ്റില്‍ കയറണമെങ്കില്‍ ഇത് പാലിക്കണം. എംഡി സ്ഥാനമാണെങ്കില്‍ യോഗ്യതകള്‍ അനവധി വേണം. അതൊന്നും ഇവിടെ ബാധകമായില്ല. കേരഫെഡ് പോലുള്ള കേരളത്തിലെ വെളിച്ചെണ്ണ, തേങ്ങാ വിപണിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായകമായ ഒരു സ്ഥാപനത്തിലാണ് 35 വയസുള്ള എംബിഎ ക്കാരന്‍ കടന്നിരിക്കുന്നത്.

കെ.എം. മാണി- പി.ജെ. ജോസഫ് ഭിന്നതരൂക്ഷം; കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

k m - p j

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്. മുന്നണിയില്‍ പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് പി.ജെ.ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി മാണിയും ജോസഫും തമ്മില്‍ അത്ര രസത്തിലല്ല. മാണി ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നതിനോട് ജോസഫ് വിഭാഗത്തിനുള്ള വിയോജിപ്പാണ് ഇരുകൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് കാരണം.

ഡല്‍ഹിയില്‍ കെ.എം. മാണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ ജോസഫ് വിഭാഗം പങ്കെടുക്കുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണി ഗ്രൂപ്പില്‍നിന്ന് മാറി പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം.

‘പ്രേമം’ എന്ന് പേര് മാറ്റിയതുപോലെ ആ തീരുമാനവും മാറ്റി സംവിധായകന്‍

400x400_IMAGE50090846

കൊച്ചി:മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വിജയ ചിത്രങ്ങളില്‍ ഒന്നായ അല്‍ഫോണ്‍സ് – നിവിന്‍ പോളി ടീമിന്റെ ‘പ്രേമം’ കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയത് തമിഴ് നാട്ടിലായിരുന്നു എന്നതാണ് സത്യം. 250 ദിവസവും പിന്നിട്ട് ചെന്നൈയിലെ എസ്‌കേപ്പ് സിനിമാസില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. യഥാര്‍ത്ഥ മലയാളം പതിപ്പിനോടുള്ള ‘പ്രേമം’ ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ഒരു കാംപയിന്‍ തന്നെ നടത്താന്‍ തമിഴ് ആരാധകരെ പ്രേരിപ്പിച്ചതും ആ ഇഷ്ടം തന്നെയാണ്. സിനിമ തമിഴില്‍ എടുക്കുന്നത് സാധ്യമാവില്ലെന്ന് പ്രശസ്ത സംവിധായകന്‍ ശെല്‍വരാഘവനും അഭിപ്രായപ്പെട്ടിരുന്നു . പ്രേമം ആദ്യമായി റീമേക്ക് ചെയ്യാനാരംഭിച്ചത് തെലുങ്ക് സിനിമയായിരുന്നു.

‘മജ്‌നു’ എന്നാദ്യം പേരിട്ടിരുന്ന ചിത്രം പിന്നീട് പ്രേമം എന്ന പേര് തന്നെ സ്വീകരിച്ചു. നാഗ ചൈതന്യ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ചന്ദൂ മൊണ്ടേതി ആണ്.

കറുപ്പ് ഷര്‍ട്ടും മുണ്ടും ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ‘പ്രേമ’ത്തില്‍ അല്ല എങ്കിലും സിനിമ പുറത്ത് വന്നതോടെ ആ ഡ്രസ്സ് കോഡ് ഒന്ന് കൂടി ശക്തമായെന്നത് ശരി തന്നെയാണ്. പ്രേമത്തില്‍ ചില പ്രധാന രംഗങ്ങളില്‍ നായകനും കൂട്ടരും മുണ്ട് തന്നെയാണ് ഉപയോഗിക്കുന്നത്. തെലുങ്ക് സിനിമയില്‍ അതൊന്നും അതേപടി പകര്‍ത്തില്ല എന്ന് സംവിധായകന്‍ മുമ്ബ് പറഞ്ഞിരുന്നു. മലയാളത്തില്‍ നിവിനും കൂട്ടുകാരും മുണ്ടുടുത്ത് ക്ലാസിലേക്ക് വരുന്ന ഒരു സീന്‍ ഉണ്ട് തെലുങ്കില്‍ അത് അസാധ്യമാണ്, അതുകൊണ്ട് തന്നെ ഒരു സര്‍പ്രൈസ് എലമെന്റ് ആയി മാത്രമേ തെലുങ്കില്‍ നായകന്‍ മുണ്ടുടുക്കൂ എന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ആദ്യം മുണ്ട് നായകന്റെ കോസ്റ്റ്യൂമില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന് തീരുമാനിച്ചിരുന്നെങ്കിലും പേര് മാറ്റിയതുപോലെ ആ തീരുമാനവും സംവിധായകനായ ചന്ദൂ മാറ്റിയതാണെന്നാണ് വാര്‍ത്തകളുണ്ട്. അനുപമാ പരമേശ്വരനും, മഡോണ സെബാസ്റ്റ്യനും ഒറിജിനല്‍ വേര്‍ഷനിലെ തങ്ങളുടെ കഥാപാത്രങ്ങള്‍ തന്നെ അവതരിപ്പിക്കുമ്‌ബോള്‍ ‘മലര്‍’ എന്ന ജനപ്രിയ വേഷം ചെയ്യുന്നത് ശ്രുതി ഹാസനാണ്. സിതാരാ എന്റര്‍റ്റയിന്‍മെന്റ്‌സിന്റെ ബാനറില്‍ സുര്യദേവര നാഗ വംശിയാണ് ‘പ്രേമം’ നിര്‍മ്മിക്കുന്നത്.

സോളാര്‍: സരിതയെ ക്രോസ് വിസ്താരം ചെയ്തു

saritha

കൊച്ചി: സോളാര്‍ കേസില്‍ കുറ്റാരോപിതയായ സരിത.എസ്.നായര്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്തു. ആര്യാടന്‍ മുഹമ്മദിന് കോഴകൊടുത്തുവെന്ന കേസിലാണ് ക്രോസ് വിസ്താരം നടക്കുന്നത്.

2011 ഡിസംബറിലാണ് മന്ത്രിക്ക് കോഴകൊടുക്കണമെന്ന് കേശവന്‍ ആവശ്യപ്പെട്ടതെന്ന് സരിത പറഞ്ഞു. 75 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് മന്ത്രിയുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി. ആര്യാടന്റെ പി.എയെ 2011 ജൂലായിലാണ് ആദ്യമായി കാണുന്നതെന്നും സരിത കോടതിയില്‍ പറഞ്ഞു. കേസ് സംബന്ധിച്ച് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉച്ചക്ക് ശേഷം പുറത്തുവിടുമെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്.

ബജറ്റ് രേഖയില്‍ മോദിയുടെ ചിത്രം; പാലക്കാട് നഗരസഭയില്‍ സംഘര്‍ഷം

പാലക്കാട് • പാലക്കാട് നഗരസഭയില്‍ ബജറ്റ് രേഖയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേട്ടോ പതിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി-സിപിഎം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. ഭരണകക്ഷിയായ ബിജെപിയുടെ ആദ്യബജറ്റാണ് ഡപ്യൂട്ടി ചെയര്‍പഴ്‌സന്‍ സി.കൃഷ്ണകുമാര്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

പ്രധാനമന്ത്രിയുടെ ഫോട്ടോപതിച്ചത് കീഴ്വഴക്കത്തിനെതിരാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷം ബജറ്റ് അവതരണത്തെ എതിര്‍ത്തു. തുടര്‍ന്ന് നഗരസഭയില്‍ ബഹളമായി. സംഘര്‍ഷം രൂക്ഷമായതോടെ ചിലര്‍ ബജറ്റ് രേഖ കീറിയെറിഞ്ഞു. അവരെ ചോദ്യം ചെയ്യാന്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വന്നതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായി. തുടര്‍ന്നായിരുന്നു ഉന്തുംതള്ളും.

പ്രധാനമന്ത്രിയെ എതിര്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് ബിജെപിയുടെ ചില മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ പ്രഖ്യാപിച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് ഫോട്ടോ പതിച്ചെതന്നും അവര്‍ അവകാശപ്പെട്ടു. പ്രശ്‌നം ഒഴിവാക്കാന്‍ ചെയര്‍പഴ്‌സനും ഡപ്യൂട്ടി ചെയര്‍പഴ്‌സനും കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബഹളത്തിനിടെ ഡപ്യൂട്ടി ചെയര്‍പഴ്‌സന്‍ ബജറ്റ് അവരിപ്പിക്കാന്‍ ശ്രമിച്ചത് തടസപ്പെടുത്താനുള്ള ശ്രമം ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. അവരുടെ സംരക്ഷണത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.

മുംബൈ ആക്രമണത്തിലെ പങ്ക് മുന്‍ എെ എസ് എെ തലവന്‍ അംഗീകരിച്ചിരുന്നതായി വെളിപ്പെടുത്തല്‍്

വാഷിങ്ടണ്‍; 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ എെ എസ് എെക്കു പങ്കു ണ്ടന്ന് മുന്‍ മേധാവി ഷുജ പാഷ സ്ഥീകരിച്ചുവെന്ന് മുന്‍ സി എെ എ മേധാവി മൈക്കല്‍ ഹെയ്ഡന്‍  പുസ്തകത്തീലുടെ വെ ളിപ്പെടുത്തി.

സൗദിയില്‍ കത്തിമരിച്ച ടീച്ചര്‍മാരുടെ അവസാനത്തെ സെല്‍ഫി വൈറലാകുന്നു!

selfy

റിയാദ്: എത്രയെത്ര സെല്‍ഫികളാണ് ഇന്റര്‍നെറ്റ് ലോകത്ത് വൈറലാകുന്നത്. സിനിമാ താരങ്ങളും സ്‌പോര്‍ട്്‌സ് താരങ്ങളും അടക്കമുള്ള സെലിബ്രിറ്റികളുടെ സെല്‍ഫികള്‍ ഓണ്‍ലൈനില്‍ ചൂടപ്പം പോലെ വൈറലാകാറുണ്ട്. സാഹസികമായ സെല്‍ഫികളാണ് ഇന്റര്‍നെറ്റിന് പ്രിയപ്പെട്ട മറ്റൊന്ന്. വ്യത്യസ്തമായ സെല്‍ഫികള്‍ എടുക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെടുത്തുന്നവരും കുറവല്ല.

എന്നാല്‍ സൗദി അറേബ്യയിലെ നാല് അധ്യാപകരുടെ സെല്‍ഫി വൈറലാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ടൊന്നും അല്ല. മരണത്തിലേക്ക് നടന്നടുക്കുന്നതിന് തൊട്ടുമുന്‍പ് അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ് ഈ സെല്‍ഫി.

സെല്‍ഫി എടുത്ത് ഏതാനും നിമിഷങ്ങള്‍ക്കകം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു.

സൗദി അറേബ്യയിലെ അല്‍ ലയ്ത്ത് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ കാറിന് തീപിടിക്കുകയും പുറത്തിറങ്ങാന്‍ കഴിയാതെ നാല് പേരും വെന്ത് മരിക്കുകയുമായിരുന്നത്രെ. രക്ഷാ പ്രവര്‍ത്തകര്‍ എത്തിച്ചേരുമ്‌ബോഴേക്കും നാല് അധ്യാപകരും വെന്ത് മരിച്ചിരുന്നു എന്നാണ് അറിയുന്നത്.

വന്‍ ആയുധശേഖവുമായി പാംപോറില്‍ ആക്രമണം നടത്തിയത് വിദേശ ഭീകരര്‍

ayee
ശ്രീനഗര്‍: • ജമ്മു കശ്മീരിലെ പോംപൂറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് 48 മണിക്കൂറോളം സുരക്ഷാസേനയുമായി ഏറ്റുമുട്ടിയത് ഇന്ത്യയ്ക്ക് പുറത്തുനിന്നും എത്തിയ ഭീകരരെന്ന് സൈന്യം. വന്‍ ആയുധശേഖരവുമായാണ് ഇവര്‍ എത്തിയതെന്നും മേജര്‍ ജനറല്‍ അരവിന്ദ് ദുട്ട പറഞ്ഞു. യുദ്ധത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ രീതിയില്‍ നിന്നും ലഷ്‌കറെ തയിബയാണ് പിന്നിലെന്നാണെന്ന് സംശയിക്കുന്നതെന്ന് സിആര്‍പിഎഫ് ഡിജി പ്രകാശ് മിശ്ര നേരത്തെ സൂചിപ്പിച്ചിരുന്നു.

നിരവധി പ്രദേശവാസികള്‍ ഉണ്ടായിരുന്ന കെട്ടിടത്തിലേക്കാണ് ഭീകരര്‍ ഇരച്ചുകയറിയത്. അതിനാല്‍ തന്നെ അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചത്.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണ് ജനങ്ങളെ കെട്ടിടത്തില്‍ നിന്നും പുറത്തെത്തിച്ചതെന്നും മേജര്‍ ജനറല്‍ പറഞ്ഞു. കെട്ടിടത്തിലുള്ള തിരച്ചില്‍ തുടരുകയാണ്. നിരവധി മുറികള്‍ ഉള്ള കെട്ടിടമാണിത്. അതിനാല്‍ തന്നെ ഒരുപാട് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെട്ടിടത്തില്‍ നിന്നും മൂന്നു എകെ 47 തോക്കുകള്‍ കണ്ടെടുത്തിടുണ്ട്. പാംപോറില്‍ ശ്രീനഗര്‍ – ജമ്മു ദേശീയപാതയില്‍ ശനിയാഴ്ച സിആര്‍പിഎഫ് വാഹനത്തിനുനേരെ ആക്രമണം നടത്തിയ ശേഷമാണ് ഭീകരര്‍ സമീപത്തുള്ള ഒന്‍ട്രപ്രനര്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടി(ഇഡിഐ)ലേക്ക് ഇരച്ചുകയറുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ മൂന്നു സൈനികരും രണ്ട് സിആര്‍പിഫ് ജവാന്‍മാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. മൂന്നു ഭീകരരില്‍ ഒരാളെ ഇന്നലെ തന്നെ കൊലപ്പെടുത്തി ബാക്കി രണ്ടു പേരെ ഇന്നാണ് കൊലപ്പെടുത്തിയത്.