പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം കുന്നംകുളത്ത്

14591807_1252427878131615_1145073570778745180_n.jpg
കോട്ടയം  : പരിശുദ്ധ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമദ്വിശതാബ്ദി ആഘോഷങ്ങളുടെ ആഗോള  സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍  20 ന് കുന്നംകുളം മാര്‍ ദിവന്നാസ്യോസ് നഗറില്‍ (മലങ്കര ആശുപത്രി മൈതാനം)നടക്കും.എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ആബൂനാ മത്ഥ്യാസ് പാത്രിയാര്‍ക്കീസ് ബാവാ മുഖ്യാത്ഥിതിയായി പങ്കെടുക്കുന്നു.
രാവിലെ ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെയും, പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന. തുടര്‍ന്ന് പഴഞ്ഞി കത്തീഡ്രല്‍ സന്ദര്‍ശിക്കും.ഉച്ചകഴിഞ്ഞ് 3 മണിക്ക് സമ്മേളന നഗരിയായ മാര്‍ ദിവന്നാസ്യോസ് നഗറില്‍ കലാസാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കും. 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിന് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവാ മുഖ്യാത്ഥിതി ആയിരിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍,  മുഖ്യമന്ത്രി  പിണറായി വിജയന്‍, മന്ത്രി എ.സി. മൊയ്തീന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Advertisements