ഇല്ലായ്മകളുടെ ഐ.ഐ.ഐ.ടി @കോട്ടയം

JOIN-ABVP.jpg

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഐ.ഐ.ഐ.ടിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി എ.ബി.വി.പി. ദേശീയ വക്താവ് സാകേത് ബഹുഗുണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വലവൂരില്‍ നിര്‍ദിഷ്ഠ പദ്ധതിക്കായി അനുവദിക്കപ്പെട്ട സ്ഥലത്ത് പുതിയ കാമ്പസ് നിര്‍മിക്കുന്നതുവരെ കേന്ദ്രസര്‍ക്കാരിന്റെ മെച്ചപ്പെട്ട മറ്റൊരു സ്ഥാപനത്തിലേയ്ക്ക് വിദ്യാര്‍ഥികളെ മാറ്റണം. രാജ്യത്തെ മികച്ച വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ തേടിവരുമ്പോള്‍ അടിസ്ഥാന സൗകര്യമില്ലാത്തത് വീഴ്ചയാണ്. രാജ്യത്ത് മറ്റ് സ്ഥലങ്ങളിലും സ്വന്തമായി കാമ്പസ് ഇല്ലാത്ത ഐ.ഐ.ഐ.ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് സ്ഥാപനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കോട്ടയം ഐ.ഐ.ഐ.ടിയുടെ പ്രവര്‍ത്തനവും താത്കാലികമായി മാറ്റണം. കേന്ദ്ര സര്‍ക്കാരിന്റെ പണം കൈപ്പറ്റി വിദ്യാര്‍ഥികള്‍ക്കു പഠനസൗകര്യം ഒരുക്കാത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പഠിക്കുന്ന അമല്‍ജ്യോതിയിലെ ഐ.ഐ.ഐ.ടിയില്‍ അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ലൈബ്രറിയില്‍ ആവശ്യത്തിന് പുസ്തകങ്ങളില്ല. കമ്പ്യൂട്ടര്‍ സംവിധാനവും പ്രയോജപ്പെടുത്താന്‍ കഴിയുന്നില്ല. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ചെലവുകള്‍ക്കായി നല്‍കുന്നത്. എന്നാല്‍ മെച്ചപ്പെട്ട ഭക്ഷണം പോലും തങ്ങള്‍ക്ക് നല്‍കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Advertisements