സി.പി.എം മുന്‍പെങ്ങും നേരിട്ടില്ലാത്ത ബുദ്ധിമുട്ടിലൂടെയാണ് നീങ്ങുന്നത്

CPIM_RALLY_2296863f.jpg

കോട്ടയം:സി.പി.എം മുന്‍പെങ്ങും നേരിട്ടില്ലാത്ത ബുദ്ധിമുട്ടിലൂടെയാണ് നീങ്ങുന്നത്. പാര്‍ട്ടിയുടെ പ്രാദേശിയ നേതാക്കള്‍ക്കെതിരെ ഉയരുന്ന ലൈംഗിക പീഡനങ്ങളും മറ്റ് പൊതു ജനങ്ങള്‍്കകിടയില്‍ അവമതിപ്പ് ഉളവാക്കുന്നതുമായ കാര്യങ്ങള്‍ അടിക്കടി ഉണ്ടാകുന്നതാണ് തലവേദന സ്ഷ്യടിച്ചിരിക്കുന്നത്.പാര്‍ട്ടിയെ ഏറെ ജനങ്ങള്‍ സ്വീകാര്യമാക്കി അധികാരത്തിലെത്തിച്ചതിന്റെ തിളക്കം മാറും മുന്‍പെ ഇത്തരം കാര്യങ്ങള്‍ പുറത്ത് വരുന്നത്. സംസ്ഥാന നേത്യത്വത്തിന് ചില്ലറ തലവേദനയൊന്നുമല്ല സ്യഷ്ടിച്ചിരിക്കുന്നത്.
ആറുമാസം തികയുന്നതിനു മുമ്പ് ഒരു മന്ത്രിരാജിവയ്‌ക്കേണ്ടി വന്ന പിണറായി സര്‍ക്കാരിന് വലിയ പ്രതിഛായാ നഷ്ടം ഉണ്ടാകാതെ മാനേജ് ചെയ്‌തെങ്കിലും സര്‍ക്കാര്‍ വന്നശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ തലവേദന പ്രാദേശിക നേതാക്കള്‍ക്കുണ്ടാകുന്ന പേരുദോഷം. സംഘടനാതലത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ സമര്‍ത്ഥമായി മറികടക്കാറുള്ള സിപിഎം ഇപ്പോഴത്തെ വിവാദങ്ങള്‍ക്കുമുന്നില്‍ അമ്പരന്നു നില്‍ക്കുകയാണ്.
കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈന്‍ വ്യവസായിയെ ഭീഷണിപ്പെടുത്തി എന്ന പരാതി മൂടിവയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി ഇപ്പോള്‍ അയാളെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തേണ്ടി വന്നു. അപ്പോഴും എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുസ്ഥാനത്തു നിന്നും സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും മാറ്റാതെ സംരക്ഷിക്കാന്‍ ശ്രമിച്ച് പിടിച്ചു നില്‍ക്കാനാണ് ശ്രമം. മാത്രമല്ല, ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുതന്നെ എം എം ലോറന്‍സിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്തമായ നിലപാട് എടുത്തതുകൊണ്ടുമാത്രമാണെന്നും പുറത്തുവന്നിരിക്കുകയാണ്.
നടപടി ആലോചിക്കാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സക്കീര്‍ ഹുസൈനെ മാറ്റേണ്ടതില്ല എന്ന നിലപാടായിരുന്നത്രേ സ്വീകരിച്ചത്. പാര്‍ട്ടിയുടെയും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന്റെയും പ്രതിഛായ ഗുരുതരമായവിധത്തില്‍ മോശമാക്കാന്‍ പ്രാദേശിക നേതാക്കളുടെ നടപടികള്‍ ഇടയാക്കുകയാണ്. രാഷ്ട്രീയ കേസുകളില്‍പ്പെട്ട് പാര്‍ട്ടിയുടെ നേതാക്കള്‍ മുമ്പ് അറസ്റ്റിലാവുകയും തടവിലാവുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ബ്ലാക്‌മെയിലിംഗ്, ബലാല്‍സംഗക്കേസുകളിലും പ്രതികളാകുന്നത് പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ ജയന്തനുള്‍പ്പെടെ നാലംഗസംഘം വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയന്തനെയും മറ്റൊരാളെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് മാറ്റേണ്ടിവന്നു. അപ്പോഴും ജയന്തനോട് കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കാന്‍ നിര്‍ദേശിക്കാത്തതിനേച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിയോജിപ്പുണ്ടെന്നാണ് വിവരം. അതിനിടയിലാണ്,ജയന്തനെതിരായ പാര്‍ട്ടി നടപടി അറിയിക്കാന്‍ മാധ്യമങ്ങളെ കണ്ട മുന്‍ നിയമസഭാ സ്പീക്കര്‍കൂടിയായ കെ രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തി വെട്ടിലായിരിക്കുന്നത്. ലൈംഗിക പീഡനക്കേസുകളിലെ ഇരയുടെ പേര് വെളിപ്പെടുത്തുന്നത് സുപ്രീംകോടതി വിലക്കിയിട്ടുണ്ട്.
അത് അറിയാത്ത ആളല്ല കെ രാധാകൃഷ്ണന്‍.മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞത്, ജയന്തന്റെ പേര് പറഞ്ഞുകൊണ്ടിരിക്കുകയും ഇവരുടെ പേര് പറയാതിരിക്കുകയും ചെയ്യണം എന്നാണോ എന്നായിരുന്നു. രാധാകൃഷ്ണനെതിരേയും കേസെടുക്കുന്നസ്ഥിതിയിലെത്തിയത്.
CPIM_RALLY_2296863f.jpg

Advertisements

ഒരു കോണ്‍ഗ്രസുകാരി ആയിട്ടുകൂടി ഞാന്‍ വിശ്വസിക്കുന്നത് ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ടെന്ന് തന്നെയാണ്; സംഗീത ലക്ഷ്മണ

Sangeetha-Jayanthan.jpg
ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. മുന്‍ ഐജി ലക്ഷ്മണയുടെ മകള്‍ കൂടിയായ സംഗീത കുറിക്കുന്നു. പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന സാമ്പത്തിക ഇടപാടുകള്‍, 15 ലക്ഷം രൂപ ചോദിച്ചുകൊണ്ടുള്ള ഇരയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ഭീഷണി എന്നിവ കൂടി അന്വേഷണ വിധേയമാക്കണമെന്നും സംഗീത പറയുന്നു.

കോട്ടയം:വടക്കാഞ്ചേരിയിലെ കൂട്ടബലാത്സംഗ കേസില്‍ പ്രതിയെന്ന് ആരോപിക്കുന്ന ജയന്തനെ പിന്തുണച്ചും വാര്‍ത്തയുടെ ആധികാരികതയും സത്യാവസ്ഥയും ചോദ്യം ചെയ്തും പ്രമുഖ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ സംഗീത ലക്ഷ്മണ രംഗത്ത്. ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് ഇത് പറയുന്നു എന്നത് കൊണ്ട്മാത്രം അത് വിശ്വസിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന് സംഗീത പറയുന്നു.
ഇതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ഉണ്ടായിരുന്നെന്നും എന്നാല്‍ തിരക്കുകള്‍ കാരണം അതിന് സാധിച്ചില്ലെന്നും സംഗീത പറയുന്നു. പങ്കെടുക്കാഞ്ഞത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സംഗീത അഭിപ്രായപ്പെടുന്നു.

പലതും ചേര്‍ത്ത് എഴുതിപ്പിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി അവര്‍ കൂടി ചേര്‍ന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാന്‍ ഞാനില്ല. അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. മുന്‍ ഐജി ലക്ഷ്മണയുടെ മകള്‍ കൂടിയായ സംഗീത കുറിക്കുന്നു. പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന സാമ്പത്തിക ഇടപാടുകള്‍, 15 ലക്ഷം രൂപ ചോദിച്ചുകൊണ്ടുള്ള ഇരയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ഭീഷണി എന്നിവ കൂടി അന്വേഷണ വിധേയമാക്കണമെന്നും സംഗീത പറയുന്നു.മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും. എന്നാല്‍, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ‘ഇര’ പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്. സംഗീത വിമര്‍ശിക്കുന്നു.താന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണെന്നും എന്നിട്ട് കൂടി ഞാന്‍ വിശ്വസിക്കുന്നത് ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് എന്നും സംഗീത അഭിപ്രായപ്പെടുന്നു.

സംഗീതയുടെ പോസ്റ്റ് ഇങ്ങനെ:

വടക്കാഞ്ചേരി ‘കൂട്ടബലാസംഗ’കേസ് സംബന്ധിച്ചു നടത്തുന്ന ഇന്നത്തെ പ്രൈംടൈം ചര്‍ച്ചകളില്‍ പങ്കെടുക്കുവാനായി രണ്ട് പ്രധാന ചാനലുകളില്‍ നിന്ന് ക്ഷണമുണ്ടായിരുന്നു എനിക്ക്. കോടതിയിലും ഓഫീസിലും മറ്റുമുള്ള തിരക്കുകളില്‍ പകല്‍ മുഴുവന്‍ കുടുങ്ങിപോയതു കൊണ്ട് വിഷയം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല എന്നതു കൊണ്ടാണ് ടീവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചത്. പങ്കെടുക്കാത്തത് നന്നായി എന്ന് തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്.

‘സാമൂഹ്യപ്രവര്‍ത്തക’യായ ഭാഗ്യലക്ഷ്മിയുടെ മൊഴി… സോറി FB പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. അതില്‍ ഏറ്റവും രസകരമായ bit ഇതാണ് ‘അമിതമായ മദ്യപാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം.’ ഇങ്ങനെ പലതും ചേര്‍ത്ത് എഴുതിപിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി അവര്‍ കൂടി ചേര്‍ന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാന്‍ ഞാനില്ല. അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല.

ഒരു പീഡനകേസില്‍ ഇരയുടെ മൊഴി ഒരു മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്നത് ‘ I am satisfied that the statement is voluntarily given’ എന്നത് ഉറപ്പ് വരുത്തിയും അത് പ്രത്യേകമായി രേഖപ്പെടുത്തിയതിനും ശേഷമാണ്. അങ്ങനെ കൊടുത്തു എന്ന് ഈ ‘ഇര’ തന്നെ സമ്മതിക്കുന്ന ഒരു മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല തന്നെ. എനിക്കില്ല തന്നെ.

പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട്, പിന്നീട് രണ്ട് മാസങ്ങള്‍ മുന്‍പ് 15 ലക്ഷം രൂപ ചോദിച്ചു കൊണ്ടുള്ള ‘ഇര’യുടെ ഭര്‍ത്താവിന്റെ ഭീഷണി ഫോണ്‍ കോള്‍ എന്നിവ കൂടി അന്വേഷണ വിധേയമാക്കട്ടെ. ജയന്തനുമായി ‘ഇര’യുടെ ഭര്‍ത്താവിന് സാമ്പത്തിക ഇടപാട് എന്തെങ്കിലും ഉണ്ടെങ്കില്‍ ആ പണം ആദ്യം കൊടുത്തുതീര്‍ക്കാന്‍ അവരെ ഉപദേശിക്കണം ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും ചേര്‍ന്ന്. ജയന്തന്‍ മറ്റാരുടെയോ കൈയ്യില്‍ നിന്ന് വാങ്ങിയാണ് ആ പണം കടമായി നല്‍കിയത് എന്നല്ലേ പറയുന്നത്. അതാണ് ചെയ്യേണ്ടത്. ആദ്യം.

മജിസ്ട്രേറ്റിന്റെ മുന്നില്‍ മൊഴി കൊടുക്കാന്‍ പോകുമ്പോഴും, ‘സാമൂഹ്യപ്രവര്‍ത്തക’യെ കാണാന്‍ പോകുമ്പോഴും ‘സാമൂഹ്യപ്രവര്‍ത്തക’ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഭര്‍ത്താവ് കൂടെയുണ്ടല്ലോ. ഭര്‍ത്താവിന്റെ പിന്തുണയുള്ള ഒരു സ്ത്രീ എങ്ങനെയാണ് നിരാലംബയായ സ്ത്രീയാവുന്നത്? മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്നില്ല. 😉 Bhagyalakshmi & Parvathy- മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഇപ്പറഞ്ഞ രണ്ടുപേരും. Both are known for their talents in their respective spheres as much as they are for their political affinities. എന്നാല്‍, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല. 🙂 അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ‘ഇര’ പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്.

PS: ഞാന്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയാണ്. എന്റെ ചിന്തയും രക്തവും കോണ്‍ഗ്രസ്സിനൊപ്പമാണ്. എന്നിട്ട് കൂടി ഞാന്‍ വിശ്വസിക്കുന്നത് ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ്. മാത്രമല്ല, എനിക്ക് പുരുഷന്മാരോട് അല്‍പം താല്പര്യകൂടുതലുണ്ട് അതുകൊണ്ട് കൂടി ഞാന്‍ ശക്തമായി തന്നെ ധരിക്കുന്നത് ‘ഇര’ പറയുന്നതില്‍ ശരികളുടെ അംശങ്ങള്‍ കുറവാണ് എന്നാണ്.