വധുവിന്റെ മുന്‍കാമുകന് വരന്റെ തുറന്നകത്ത്

love_760x400

ലണ്ടനിലെ ഒരു ടാറ്റൂ കലാകാരന്റെ കത്ത് അന്താരാഷ്ട്ര തലത്തില്‍ വൈറലാകുന്നു

ഭാര്യയുടെ മുന്‍കാമുകനോടുള്ള ഒരു ഭര്‍ത്താവിന്റെ സമീപനം എന്തായിരിക്കും. പലര്‍ക്കും അയാളെക്കുറിച്ച് അറിയുകയെ വേണ്ട എന്ന നിലപാട് ആയിരിക്കും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനാണ് റയാന്‍ മാര്‍ച്ച്. ലണ്ടനിലെ ഒരു ടാറ്റൂ കലാകാരനാണ് ഇദ്ദേഹം. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ മുന്‍ കാമുകന് ഒരു തുറന്ന കത്ത് എഴുതിയാണ് കക്ഷി ശ്രദ്ധനേടിയത്. ഈ കത്ത് വലിയ വൈറലായിരിക്കുകയാണ് അന്താരാഷ്ട്ര തലത്തില്‍, ഈ കത്തിന്റെ മലയാള പരിഭാഷ

അവളെ ഉപേക്ഷിച്ചുപോയ മനുഷ്യന്,

നന്ദി, അവളുടെ ജീവിതത്തില്‍ നിന്നും പോയതിനും അവളെ ഉപേക്ഷിച്ചതിനും നന്ദി. അവളെ സ്‌നേഹിക്കാന്‍ എനിക്ക് അവസരം നല്‍കിയതിനു നന്ദി. അവളെ വേദനിപ്പിച്ചതിനു നന്ദി. അല്ലായിരുന്നുവെങ്കില്‍ അവള്‍ അത്രത്തോളം മൂല്യമുള്ള കാര്യം പഠിക്കുമായിരുന്നില്ല. അവളെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും, അവള്‍ കരയുന്നത് എനിക്കു സഹിക്കാനാവില്ല. നീ അവള്‍ക്കു വേണ്ടി ചെയ്യാതിരുന്ന പല കാര്യങ്ങളും ഞാന്‍ ചെയ്യും, അവള്‍ തനിച്ചായിരിക്കുമ്പോള്‍ ഞാനവള്‍ക്കൊപ്പം ഇരിക്കും, അവള്‍ ഒരു ഓപ്ഷന്‍ ആണെന്നു തോന്നിക്കാതെ കൂടുതല്‍ പ്രാധാന്യം അവള്‍ക്കു തന്നെ കൊടുക്കും, അവളുടെ കഥകള്‍ കേള്‍ക്കും, അവ എത്രത്തോളം ബോറടിപ്പിക്കുന്നതും പഴഞ്ചനുമാണെങ്കിലും പരാതി പറയാതെ കേള്‍ക്കും. അവള്‍ ചോദിച്ചില്ലെങ്കിലും അവള്‍ക്കു വേണ്ടി സമയം കണ്ടെത്തുകയും സ്‌നേഹം നല്‍കുകയും ചെയ്യും. നീ അഭിനന്ദിക്കാന്‍ പരാജയപ്പെട്ട പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും. അവള്‍ എന്നോടൊപ്പം ഉണ്ടാകാന്‍ എന്നെക്കൊണ്ടു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. അവള്‍ എങ്ങനെയായിരുന്നാലും ഞാന്‍ സ്‌നേഹിക്കും, അവള്‍ക്ക് എന്തു വേണമെങ്കിലും അതിനു കൂടെ നില്‍ക്കും. അവള്‍ക്കു വേണ്ടി നീ പരാജയപ്പെട്ട സ്ഥാനത്ത് ഞാന്‍ പങ്കാളിയാകും. നീ ചെയ്തതുപോലുള്ള തെറ്റുകള്‍ ഒരിക്കലും ചെയ്യാത്ത മനുഷ്യനാകും ഞാന്‍. അവളെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കില്ല.

Advertisements

വടക്കാഞ്ചേരി പീഡനം: ആരോപണവിധേയനായ പിഎന്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

jayanthan-cpim.jpg

വടക്കാഞ്ചേരിയില്‍ യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ട് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ജയന്തനൊപ്പം സംഭവത്തില്‍ ആരോപണവിധേയനായ ബിനേഷിനേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമാനിച്ചിട്ടുണ്ട്.വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ രാധാഷ്ണന്‍ പറഞ്ഞു. വടക്കാഞ്ചേരിയില്‍ യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ട് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ജയന്തനൊപ്പം സംഭവത്തില്‍ ആരോപണവിധേയനായ ബിനേഷിനേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമാനിച്ചിട്ടുണ്ട്.വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ രാധാഷ്ണന്‍ പറഞ്ഞു.

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ ആരോപണ വിധേയനായ നഗരസഭാ കൗണ്‍സിലര്‍ പിഎന്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് വൈകിട്ട് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ജയന്തനൊപ്പം സംഭവത്തില്‍ ആരോപണവിധേയനായ ബിനേഷിനേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമാനിച്ചിട്ടുണ്ട്.വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ രാധാഷ്ണന്‍ പറഞ്ഞു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ മാത്രം കൂടുതല്‍ നടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അതേസമയം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ജയന്തന്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായി തുടരും. ഇന്ന് ചേര്‍ന്ന വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി യോഗത്തില്‍ ജയന്തനെതിരെ സംഘടനാ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കേണ്ടെന്ന പൊതുവികാരമാണ് ഏരിയാ കമ്മറ്റിയില്‍ ഉയര്‍ന്നത്.
നേരത്തെ അന്വേഷണം നടത്തിയ ശേഷം മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇത് വിമര്‍ശനത്തിനിടയായ സാഹചര്യത്തിലാണ് നടപടി വൈകേണ്ടതില്ലെന്ന നിലപാടില്‍ നേതൃത്വം എത്തിച്ചേര്‍ന്നത്. പാര്‍ട്ടി തലത്തിലും പരാതി സംബന്ധിച്ച അന്വേഷണത്തിനായി കമ്മീഷനെ നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനിടെ യുവതിയുടെ പരാതിയില്‍ വേണ്ടത്ര ജാഗ്രത മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായില്ലെന്ന് തൃശൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. മധ്യമേഖലാ ഐജിയുടെ മേല്‍നോട്ടത്തിലാകും കേസ് ആദ്യഘട്ടം മുതല്‍ അന്വേഷിക്കുക. ഗുരുവായൂര്‍ എസിപി ശിവദാസനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ഇതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് യുവതിക്ക് നോട്ടീസ് അയയ്ക്കും.
കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. രണ്ട് ദിവസം മുന്‍പ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴി വെളിപ്പെടുത്തിയ സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസം യുവതി വാര്‍ത്താസമ്മേളനം വിളിച്ച് തുറന്ന് പറയുകയായിരുന്നു. പിഎന്‍ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

നഴ്‌സുമാര്‍ക്കു കുറഞ്ഞ വേതനം 20,000 രൂപ: കേരളത്തില്‍ നടപ്പാക്കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍

images.jpg

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന കേന്ദ്ര നിര്‍ദേശം കേരളം ഉറപ്പായും നടപ്പാക്കുമെന്ന് സംസ്ഥാന തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നഴ്‌സുമാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച് കേരളം ഇതിനോടകം തന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണെന്നാണു മന്ത്രി വ്യക്തമാക്കിയത്. നഴ്‌സുമാരുടെ വേതന പരിഷ്‌കരണത്തില്‍ നിന്ന് ഒരു കാരണവശാലും കേരളം പിന്നോട്ടു പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് കുറഞ്ഞ വേതനം 20, 000 രൂപയാക്കണമെതുള്‍പ്പടെ വിദഗ്ധ സമിതിയുടെ ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ടിന്മേല്‍ ശമ്പളവര്‍ധന നടപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.200 കിടക്കകളുള്ള ആശുപത്രിയാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലേതിനു സമാനമായ ശമ്പളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും നല്‍കണമെന്നാണ് ശിപാര്‍ശ. 100 കിടക്കകളുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരേക്കാള്‍ പത്തു ശതമാനം കുറവ് ശമ്പളം നല്‍കിയാല്‍ മതി.

ചായക്കാരനു ശേഷം സോഷ്യല്‍മീഡിയയെ ആകര്‍ഷിച്ച് നേപ്പാളി തെരുവുകച്ചവടക്കാരി

dsd.png

പാകിസ്താനിലെ അര്‍ഷദ്ഖാനെന്ന ചായക്കടക്കാരനായിരുന്നു കഴിഞ്ഞ മാസം സോഷ്യല്‍മീഡിയയിലെ താരം. ട്വിറ്ററില്‍ ഫോട്ടോ വൈറലായതോടെ സുന്ദരനായ ചായക്കടക്കാരനെന്ന നിലയില്‍ നിന്നും ദിവസങ്ങള്‍ക്കകമാണ് അറിയപ്പെട്ട മോഡലായി 18കാരന്‍ മാറിയത്.അര്‍ഷദ്ഖാന്റെ നീലക്കണ്ണുകളായിരുന്നു സോഷ്യല്‍മീഡിയയുടെ ശ്രദ്ധയാകര്‍ശിച്ചത്.

ഇപ്പോഴിതാ നേപ്പാളി പച്ചക്കറി വില്‍പ്പനക്കാരിയും സോഷ്യല്‍മീഡിയയില്‍ ട്രെന്റായിരിക്കുന്നു. തര്‍ക്കാരിവാലി എന്ന ഹാഷ്ടാഗില്‍ നിമിഷങ്ങള്‍ക്കകമാണ് സുന്ദരിയായ പച്ചക്കടക്കാരിയെ ലോകമറിഞ്ഞത്. തക്കാളിക്കൂടയുമായി വരുന്ന ഫോട്ടോയും ഫോണ്‍ ചെയ്യുന്ന മറ്റൊരു ഫോട്ടോയുമാണ് വൈറലായത്. ആരാണ് ഫോട്ടോ പകര്‍ത്തിയതെന്ന് വ്യക്തമല്ല.

കോട്ടമലയിലെ ഖനനം: കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കെ.എം.മാണി

24-km-mani-pinarayi

കോട്ടയം: രാമപുരം കോട്ടമലയില്‍ നടക്കുന്ന പാറഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.എം.മാണി. പാറഖനനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയായ പ്രവണതയല്ല. ഒരു നാടു മുഴുവന്‍ ഒരു ജനകീയ പ്രക്ഷോഭത്തില്‍ അണി നിരക്കുമ്പോള്‍ അതിനെതിരെ നിലപാടു സ്വീകരിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ നാട്ടില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സാധ്യമല്ലാതായിത്തീരും.
പാറഖനനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു. പാറപൊട്ടിക്കല്‍ അടിയന്തിരമായി തടയണമെന്നും വൈദികര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള കെ.എം.മാണി എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി  കോട്ടമലയില്‍ നടക്കുന്ന പാറ ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കെ.എം.മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ടു ഭീമന്‍ പാറക്കഷണം 300 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു. ഭയാശങ്കയും പൊടിപടലവും ശബ്ദമലിനീകരണവും കാരണം ജനങ്ങള്‍ പരിഭ്രാന്തരാണെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ഇതിനെതിരെ സമരമുഖത്താണ്. പാറപൊട്ടിക്കലിനെതിരെ സമരം ചെയ്ത കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ തോമസ് ആയിലിക്കുന്നേലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുകയാണ്. ജനപ്രതിനിധികള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈദികരെയും മറ്റുള്ളവരെയും റിമാന്‍ഡ് ചെയ്ത് ജയിലില്‍ പാര്‍പ്പിക്കുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷവുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് രാമപുരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. രാമപുരത്ത് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷണമാണ് നിലവിലുള്ളത്. പാറപൊട്ടിക്കല്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം.
ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന സമരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുന്നത് പ്രയാസകരമാണെന്നും കെ.എം.മാണി പറഞ്ഞു.

തമിഴ്മക്കളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു; തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിക്കുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

JAYALAITAHHA.png

ചെന്നൈ: തമിഴ് മക്കളുടെ പ്രാര്‍ത്ഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ ഫലം കാണുന്നു. വിദേശത്തുനിന്നെത്തിയ ഡോക്ടര്‍മാരുള്‍പ്പെടെ പതിനഞ്ചോളം പേരുടെ തീവ്രശ്രമങ്ങള്‍ ഫലം കണ്ടെന്നാണ് ജയലളിതയുടെ കാര്യത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ മൂന്ന് ദിവസത്തിനുള്ളില്‍ തീവ്രപരിചണ വിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്.
ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി കണ്ടെതിനെ തുടര്‍ന്നാണ് മുറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക മുറി തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തില്‍ ജയലളിതയ്ക്ക് മുന്ന് ആഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്. 15 വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ജയലളിതയുടെ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത്.
ഇപ്പോള്‍ ജയലളിതയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ആഹാരം സ്വയം കഴിക്കാനും എഴുതാനും എല്ലാം ജയലളിതയ്ക്ക് കഴിയുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ സപ്തംബര്‍ 22 നാണ് ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പനിയും നിര്‍ജ്ജലീകരണവും കാരണമാണ് മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചതെന്നാണ് ആദ്യം ആശുപത്രി അധികൃതര്‍ പറഞ്ഞത്.എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം ഇറക്കിയ പത്രക്കുറിപ്പില്‍ ജയലളിതയ്ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നമുണ്ടെന്നും ശ്വസന സഹായി ഉപയോഗിക്കുന്നുണ്ടെന്നും അണുബാധയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടതായുണ്ടെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 11 ന് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ സംസ്ഥാന ധനമന്ത്രി ഒ.പനീര്‍ശെല്‍വത്തിന് കൈമാറിക്കൊണ്ട് ഗവര്‍ണ്ണര്‍ ഉത്തരവിട്ടിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഉടന്‍ തന്നെ പൊതുപ്രവര്‍ത്തത്തം പുനരാരംഭിക്കുമെന്ന് എ.ഡി.എം.കെയും അറിയിച്ചിട്ടുണ്ട്. ഒരു മാസത്തില്‍ കൂടുതലായി ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും സാധാരണ രീതിയിലുള്ള ഭക്ഷണക്രമം ആരംഭിച്ചു കഴിഞ്ഞുവെന്നും പാര്‍ട്ടി വക്താവ് പാന്‍രുത്തി എസ് രാമചന്ദ്രന്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു അവര്‍ തിരിച്ചുവരുമെന്ന് അവരുടെ പ്രാര്‍ത്ഥനകള്‍ ഫലമണിയുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍മാര്‍ ജയലളിത സുഖം പ്രാപിച്ചുവെന്ന് പറഞ്ഞുവെന്നും എന്നാല്‍ കുറച്ചുനാള്‍ കൂടി നിരീക്ഷണം ആവശ്യമാണെന്നും മറ്റൊരു വക്താവായ സി.ആര്‍ സരസ്വതി അറിയിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ജയലളിതയെ ബാധിച്ചിരുന്നു. എ.ഐ.ഐ.എം.എസില്‍ നിന്നും ലണ്ടനില്‍ നിന്നും വിദഗ്ദര്‍ എത്തി ജയലളിതയെ ചികിത്സിച്ചിരുന്നു. ഡോക്ടര്‍മാരുടെ കൂട്ടായ പ്രയത്ന്നങ്ങളാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

ഫെയ്‌സ്ബുക്ക് സുഹൃത്തിനെ യുവാവ് ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കുത്തിവീഴ്ത്തി

fb-attack.jpg

കോയമ്പത്തൂര്‍: ഫെയ്‌സ്ബുക്കിലെ പരിചയം ആക്രമണത്തില്‍ കലാശിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 21കാരിയായ എംസിഎ വിദ്യാര്‍ത്ഥിനിയെ യുവാവ് ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ആക്രമിച്ചു. തന്റെ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതാണ് എ.വേമ്പുരാജ് (28)നെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. ബസ് സ്റ്റോപ്പില്‍ വച്ച് പൊട്ടിയ കുപ്പികൊണ്ട് വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. മാരകമായി മുറിവേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കോയമ്പത്തൂര്‍ സ്വദേശിനിയും ഭാരതീയാര്‍ യൂണിവേഴ്സിറ്റി എം.സി.എ വിദ്യാര്‍ത്ഥിനിയുമായ കനകലക്ഷ്മി (21)യും രാമനാഥപുരം സ്വദേശിയായ എ.വേമ്പുരാജും തമ്മില്‍ ഒരു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. താന്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണെന്നും ചെന്നൈയിലെ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെ നിരന്തരം ചാറ്റ് ചെയ്യുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കാന്‍ തുടങ്ങി. പ്രണയാഭ്യര്‍ത്ഥനയിലേക്ക് കടന്നതോടെ പെണ്‍കുട്ടി നിഷേധിക്കുകയായിരുന്നു. തന്റെ മൊബൈല്‍ നമ്പറും പെണ്‍കുട്ടി മാറ്റി.

ഇതേതുടര്‍ന്ന് പെണ്‍കുട്ടിയെ അന്വേഷിച്ച് ഇയാള്‍ ബുധനാഴ്ച സര്‍വകലാശാലയില്‍ എത്തി. കോളജിനു പുറത്ത് ബസ് സ്റ്റോപ്പില്‍ വച്ച് സംസാരിക്കാമെന്ന പെണ്‍കുട്ടി ഏറ്റതോടെ ഇയാള്‍ അവിടെ കാത്തുനിന്നു. പെണ്‍കുട്ടി എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിഷേധിച്ചതോടെ പെണ്‍കുട്ടിയെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ ഇയാള്‍ പരിസരത്തു കിടന്ന പൊട്ടിയ കുപ്പിയെടുത്ത് ആക്രമിക്കുകയായിരുന്നു. മറ്റു വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ യുവാവ് ഓടിരക്ഷപ്പെട്ടു.

വൈകിട്ടോടെ വേമ്പുരാജിനെ ഉക്കാഡം ബസ് സ്റ്റോന്‍ഡില്‍ നിന്ന് പോലീസ് അറസ്റ്റുചെയ്തു. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കോയമ്പത്തുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ഒരു കോണ്‍ഗ്രസുകാരി ആയിട്ടുകൂടി ഞാന്‍ വിശ്വസിക്കുന്നത് ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ടെന്ന് തന്നെയാണ്; സംഗീത ലക്ഷ്മണ

Sangeetha-Jayanthan.jpg
ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. മുന്‍ ഐജി ലക്ഷ്മണയുടെ മകള്‍ കൂടിയായ സംഗീത കുറിക്കുന്നു. പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന സാമ്പത്തിക ഇടപാടുകള്‍, 15 ലക്ഷം രൂപ ചോദിച്ചുകൊണ്ടുള്ള ഇരയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ഭീഷണി എന്നിവ കൂടി അന്വേഷണ വിധേയമാക്കണമെന്നും സംഗീത പറയുന്നു.

കോട്ടയം:വടക്കാഞ്ചേരിയിലെ കൂട്ടബലാത്സംഗ കേസില്‍ പ്രതിയെന്ന് ആരോപിക്കുന്ന ജയന്തനെ പിന്തുണച്ചും വാര്‍ത്തയുടെ ആധികാരികതയും സത്യാവസ്ഥയും ചോദ്യം ചെയ്തും പ്രമുഖ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ സംഗീത ലക്ഷ്മണ രംഗത്ത്. ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് ഇത് പറയുന്നു എന്നത് കൊണ്ട്മാത്രം അത് വിശ്വസിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്ന് സംഗീത പറയുന്നു.
ഇതുസംബന്ധിച്ച ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ഉണ്ടായിരുന്നെന്നും എന്നാല്‍ തിരക്കുകള്‍ കാരണം അതിന് സാധിച്ചില്ലെന്നും സംഗീത പറയുന്നു. പങ്കെടുക്കാഞ്ഞത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ സംഗീത അഭിപ്രായപ്പെടുന്നു.

പലതും ചേര്‍ത്ത് എഴുതിപ്പിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി അവര്‍ കൂടി ചേര്‍ന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാന്‍ ഞാനില്ല. അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല. മുന്‍ ഐജി ലക്ഷ്മണയുടെ മകള്‍ കൂടിയായ സംഗീത കുറിക്കുന്നു. പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന സാമ്പത്തിക ഇടപാടുകള്‍, 15 ലക്ഷം രൂപ ചോദിച്ചുകൊണ്ടുള്ള ഇരയുടെ ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ ഭീഷണി എന്നിവ കൂടി അന്വേഷണ വിധേയമാക്കണമെന്നും സംഗീത പറയുന്നു.മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും. എന്നാല്‍, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ‘ഇര’ പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്. സംഗീത വിമര്‍ശിക്കുന്നു.താന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയാണെന്നും എന്നിട്ട് കൂടി ഞാന്‍ വിശ്വസിക്കുന്നത് ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് എന്നും സംഗീത അഭിപ്രായപ്പെടുന്നു.

സംഗീതയുടെ പോസ്റ്റ് ഇങ്ങനെ:

വടക്കാഞ്ചേരി ‘കൂട്ടബലാസംഗ’കേസ് സംബന്ധിച്ചു നടത്തുന്ന ഇന്നത്തെ പ്രൈംടൈം ചര്‍ച്ചകളില്‍ പങ്കെടുക്കുവാനായി രണ്ട് പ്രധാന ചാനലുകളില്‍ നിന്ന് ക്ഷണമുണ്ടായിരുന്നു എനിക്ക്. കോടതിയിലും ഓഫീസിലും മറ്റുമുള്ള തിരക്കുകളില്‍ പകല്‍ മുഴുവന്‍ കുടുങ്ങിപോയതു കൊണ്ട് വിഷയം ഞാന്‍ മനസ്സിലാക്കിയിരുന്നില്ല എന്നതു കൊണ്ടാണ് ടീവി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ല എന്ന് ഞാന്‍ തീരുമാനിച്ചത്. പങ്കെടുക്കാത്തത് നന്നായി എന്ന് തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്.

‘സാമൂഹ്യപ്രവര്‍ത്തക’യായ ഭാഗ്യലക്ഷ്മിയുടെ മൊഴി… സോറി FB പോസ്റ്റ് ഇപ്പോഴാണ് വായിച്ചത്. അതില്‍ ഏറ്റവും രസകരമായ bit ഇതാണ് ‘അമിതമായ മദ്യപാനം മാത്രമായിരുന്നു അയാള്‍ക്കുണ്ടായിരുന്ന ഒരേയൊരു ദുശ്ശീലം.’ ഇങ്ങനെ പലതും ചേര്‍ത്ത് എഴുതിപിടിപ്പിച്ച ഒരു പോസ്റ്റിലൂടെയും അതിനു തുടര്‍ച്ചയായി അവര്‍ കൂടി ചേര്‍ന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയും, പറയുന്നത് അത് അപ്പാടെ വിഴുങ്ങി ഇറക്കാന്‍ ഞാനില്ല. അത് ചില പെണ്ണുങ്ങള്‍ ചേര്‍ന്ന് പറയുന്നു എന്നത് കൊണ്ടു മാത്രം അത് വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല.

ഒരു പീഡനകേസില്‍ ഇരയുടെ മൊഴി ഒരു മജിസ്ട്രേറ്റ് രേഖപ്പെടുത്തുന്നത് ‘ I am satisfied that the statement is voluntarily given’ എന്നത് ഉറപ്പ് വരുത്തിയും അത് പ്രത്യേകമായി രേഖപ്പെടുത്തിയതിനും ശേഷമാണ്. അങ്ങനെ കൊടുത്തു എന്ന് ഈ ‘ഇര’ തന്നെ സമ്മതിക്കുന്ന ഒരു മൊഴി അവിശ്വസിക്കേണ്ട കാര്യമില്ല തന്നെ. എനിക്കില്ല തന്നെ.

പ്രധാന കുറ്റാരോപിതനായ ജയന്തന്‍ പറയുന്ന മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട്, പിന്നീട് രണ്ട് മാസങ്ങള്‍ മുന്‍പ് 15 ലക്ഷം രൂപ ചോദിച്ചു കൊണ്ടുള്ള ‘ഇര’യുടെ ഭര്‍ത്താവിന്റെ ഭീഷണി ഫോണ്‍ കോള്‍ എന്നിവ കൂടി അന്വേഷണ വിധേയമാക്കട്ടെ. ജയന്തനുമായി ‘ഇര’യുടെ ഭര്‍ത്താവിന് സാമ്പത്തിക ഇടപാട് എന്തെങ്കിലും ഉണ്ടെങ്കില്‍ ആ പണം ആദ്യം കൊടുത്തുതീര്‍ക്കാന്‍ അവരെ ഉപദേശിക്കണം ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും ചേര്‍ന്ന്. ജയന്തന്‍ മറ്റാരുടെയോ കൈയ്യില്‍ നിന്ന് വാങ്ങിയാണ് ആ പണം കടമായി നല്‍കിയത് എന്നല്ലേ പറയുന്നത്. അതാണ് ചെയ്യേണ്ടത്. ആദ്യം.

മജിസ്ട്രേറ്റിന്റെ മുന്നില്‍ മൊഴി കൊടുക്കാന്‍ പോകുമ്പോഴും, ‘സാമൂഹ്യപ്രവര്‍ത്തക’യെ കാണാന്‍ പോകുമ്പോഴും ‘സാമൂഹ്യപ്രവര്‍ത്തക’ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഭര്‍ത്താവ് കൂടെയുണ്ടല്ലോ. ഭര്‍ത്താവിന്റെ പിന്തുണയുള്ള ഒരു സ്ത്രീ എങ്ങനെയാണ് നിരാലംബയായ സ്ത്രീയാവുന്നത്? മനസ്സിലാവുന്നില്ല. എനിക്ക് മനസ്സിലാവുന്നില്ല. 😉 Bhagyalakshmi & Parvathy- മനോഹരമായി സംസാരിക്കാന്‍ കഴിവുള്ള രണ്ടു സ്ത്രീകളാണ് ഇപ്പറഞ്ഞ രണ്ടുപേരും. Both are known for their talents in their respective spheres as much as they are for their political affinities. എന്നാല്‍, വകതിരിവില്ലാത്ത ഫെമിനിസം കുത്തി നിറച്ചിട്ടുണ്ട് രണ്ടിന്റെയും തലയില്‍. വേറെ കുഴപ്പമൊന്നുമില്ല. 🙂 അതുകൊണ്ടാണ് കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് കുഴപ്പം, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി അപര്യാപ്തം, ‘ഇര’ പറയുന്നത് മാത്രം ശരി എന്നൊക്കെ തോന്നിപോകുന്നത്.

PS: ഞാന്‍ ഒരു കോണ്‍ഗ്രസ്സ് അനുഭാവിയാണ്. എന്റെ ചിന്തയും രക്തവും കോണ്‍ഗ്രസ്സിനൊപ്പമാണ്. എന്നിട്ട് കൂടി ഞാന്‍ വിശ്വസിക്കുന്നത് ജയന്തന്‍ പറയുന്നതില്‍ സത്യത്തിന്റെ അംശങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ്. മാത്രമല്ല, എനിക്ക് പുരുഷന്മാരോട് അല്‍പം താല്പര്യകൂടുതലുണ്ട് അതുകൊണ്ട് കൂടി ഞാന്‍ ശക്തമായി തന്നെ ധരിക്കുന്നത് ‘ഇര’ പറയുന്നതില്‍ ശരികളുടെ അംശങ്ങള്‍ കുറവാണ് എന്നാണ്.

യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പിസി ജോര്‍ജ്ജ്

index.jpg

 

കോട്ടയം: വടക്കാഞ്ചേരിയില്‍ യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പിസി ജോര്‍ജ്ജ് എം.എല്‍.എ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കുറ്റക്കാരെ വെടിവെച്ചുകൊല്ലണമെന്ന് ആക്രോശിച്ച് പിസി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വെടിവെച്ചു കൊല്ലണം ഈ പട്ടികളെ, എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കുമെന്ന് പി.സി പറയുന്നു. ആ ജനങ്ങള്‍ക്കൊപ്പം താനുമുണ്ടാകുമെന്നും പി.സി പറയുന്നുണ്ട്. സി.പി.എം നേതാവടക്കം നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പി.സി ജോര്‍ജ് പോസ്റ്റ് ഇട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

വെടിവെച്ചു കൊല്ലണം ഈ പട്ടികളെ…ക്രിമിനല്‍ കേസുകളില്‍ എങ്കിലും രാഷ്ട്രീയ ഇടപെടലുകളും, പോലീസിലെ അനാസ്ഥയും ഒഴിവാക്കിയില്ലെങ്കില്‍ ജനം നിയമം കയ്യിലെടുക്കും.
അവര്‍ക്കൊപ്പം ഞാനും ഉണ്ടാകും.

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍

MUTHOOT.jpg

 

കോട്ടയം: സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ മുത്തൂറ്റ് ശാഖകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചു. സംസ്ഥാനത്തെ 782 ബ്രാഞ്ചുകളിലെ 2500ഓളം ജീവനക്കാരാണ് പണിമുടക്കുന്നത്. 12 റീജണല്‍ ഓഫീസുകളെയും എറണാകുളത്തെ ഹെഡ് ഓഫീസിനെയും പണിമുടക്ക് ബാധിച്ചു. ജീവനക്കാര്‍ യൂണിയന്‍ പ്രവര്‍ത്തനം ശക്തമാക്കിയതോടെ അതിനെ ചെറുക്കാന്‍ മാനേജ്‌മെന്റ് ആരംഭിച്ച സ്ഥലംമാറ്റ നടപടികളാണ് സമരത്തിന് അടിസ്ഥാനം. മാന്യമായ ശമ്പളമോ തൊഴില്‍ ആനുകൂല്യങ്ങളോ നല്‍കാതെ മൂത്തൂറ്റ് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നാണ് തൊഴിലാളികളുടെ പരാതി.
ഇതോടെയാണ് മാനേജ്‌മെന്റിന്റെ കടുത്ത നടപടികള്‍ക്കെതിരെ കേരള ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സ് എംപ്‌ളോയീസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ ആദ്യഘട്ടമായി സൂചനാപണിമുടക്കും ഇപ്പോള്‍ അനിശ്ചിത കാല സമരവും ആരംഭിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് തൊഴിലാളിസംഘടനയെ അംഗീകരിക്കുക. മിനിമം വേതനം 18,000 രൂപയാക്കുക, 125 തൊഴിലാളികളുടെ കൂട്ടസ്ഥലംമാറ്റം പിന്‍വലിക്കുക, സസ്‌പെന്‍ഡ്‌ചെയ്ത 51 പേരെ ഉടന്‍ തിരിച്ചെടുക്കുക, പിരിച്ചുവിടല്‍ അവസാനിപ്പിക്കുക, തടഞ്ഞുവച്ച ഒക്ടോബറിലെ ശമ്പളം ഉടന്‍ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്രശ്‌നം പരിഹരിക്കാന്‍ മൂന്നുവട്ടം തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഒടുവില്‍ കഴിഞ്ഞ 20ന് നടന്ന ചര്‍ച്ചയില്‍നിന്ന് മാനേജിങ് ഡയറക്ടര്‍ വിട്ടുനിന്നു. പങ്കെടുത്ത ഉദ്യോഗസ്ഥര്‍, കൂട്ടസ്ഥലംമാറ്റം അംഗീകരിച്ചുകൊണ്ടല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് അറിയിച്ചതോടെ ചര്‍ച്ച പരാജയപ്പെടുകയാണുണ്ടായത്.