കട്ട ഹീറോയിസം; ഇതുതാനടാ തോപ്പില്‍ ജോപ്പന്‍

thoppil-joppan-new-main.jpgസിനിമയില്‍ പ്രണയം മാത്രമാണു ട്രാജഡി, ബാക്കി മുഴുവന്‍ കോമഡിയാണ്. പ്രണയം പൊളിഞ്ഞ ജോപ്പന്‍ കള്ളുകുടിയില്‍ അഭയം പ്രാപിക്കുന്നതും ജോപ്പനെ പെണ്ണു കെട്ടിക്കാന്‍ വീട്ടുകാരും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം.കളിതമാശകളും പ്രണയവും പ്രണയനൈരാശ്യവുമായാണ് ആദ്യ പകുതിയുടെ പോക്ക്. രണ്ടാം പകുതിയില്‍ കഥ കുറച്ചു കൂടി ഗൗരവമുള്ളതാകുന്നു.

നാട്ടിന്‍പുറങ്ങളില്‍ നമ്മള്‍ കാണാറുള്ള കഥാപാത്രങ്ങളും രസകരമായ നിമിഷങ്ങളും ജോപ്പനെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു. ചുരുക്കത്തില്‍, തോപ്പില്‍ ജോപ്പന്‍ ഒരു മാസ് ചിത്രമല്ല, മറിച്ച് മനസ്സു നിറയ്ക്കുന്ന ഫാമിലികോമഡി എന്റര്‍ടെയ്‌നറാണ്.തോപ്രാംകുടിയിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് തോപ്പില്‍ ജോപ്പന്‍. കബഡി കളിയില്‍ മിടുക്കനായ ജോപ്പനു കുട്ടിക്കാലത്ത് ഒരു പ്രേമമുണ്ടായിരുന്നു ആനി. മിക്ക കൗമാര പ്രേമകഥയുടെയും അവസാനം പോലെ ജോപ്പന്റെ പ്രണയവും ഒരു ട്രാജഡിയായിരുന്നു.
കോട്ടയം കുഞ്ഞച്ചനെപ്പോലെ തെമ്മാടിയല്ല തോപ്രാംകുടി ജോപ്പന്‍. പ്രേക്ഷകനെ ചിരിപ്പിക്കുന്ന ഒരു പാവം രാജകുമാരനാണ്. കോട്ടയം അച്ചായന്റെ ഗ്ലാമറും കട്ട ഹീറോയിസവും മാത്രമല്ല, യാഥാര്‍ഥ്യത്തോടു ചേര്‍ന്നു നില്‍ക്കുന്ന നായകനാണ് തോപ്പില്‍ ജോപ്പന്‍.സിനിമയില്‍ പ്രണയം മാത്രമാണു ട്രാജഡി, ബാക്കി മുഴുവന്‍ കോമഡിയാണ്. പ്രണയം പൊളിഞ്ഞ ജോപ്പന്‍ കള്ളുകുടിയില്‍ അഭയം പ്രാപിക്കുന്നതും ജോപ്പനെ പെണ്ണു കെട്ടിക്കാന്‍ വീട്ടുകാരും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ പ്രമേയം.കളിതമാശകളും പ്രണയവും പ്രണയനൈരാശ്യവുമായാണ് ആദ്യ പകുതിയുടെ പോക്ക്. രണ്ടാം പകുതിയില്‍ കഥ കുറച്ചു കൂടി ഗൗരവമുള്ളതാകുന്നു. ചിരിയുടെ മേമ്പൊടിയോടെയാണ് ക്ലൈമാക്‌സും വരുന്നത്. രണ്ടു മണിക്കൂര്‍ മാത്രമാണു ദൈര്‍ഘ്യമെന്നതു കൊണ്ടുതന്നെ പ്രേക്ഷകന് ഒരിക്കലും ഒരിടത്തും അലോസരമുണ്ടാകുന്നില്ല. എന്നാലും കഥയിലും തിരക്കഥയിലും ചില പോരായ്മകളുണ്ടെന്നു പറയാതെ വയ്യ.
മരിയ എന്ന മെഡിക്കല്‍ സ്റ്റുഡന്റ് ആയി മംമ്തയും ആനിയായി ആന്‍ഡ്രിയയും അവരുടെ േവഷം മികച്ചതാക്കി. ഫാദര്‍ ഐസക്ക് വാളമ്പറമ്പിലായി സലിം കുമാര്‍ നടത്തിയ തിരിച്ചുവരവ് സിനിമയുടെ പ്രധാന ആകര്‍ഷണമാണ്. സലീം കുമാറും സോഹന്‍ സീനുലാലും ചേരുന്ന തമാശരംഗങ്ങള്‍ തകര്‍പ്പനാണ്.സിഐഡി മൂസ മുതല്‍ ചിരിച്ചിത്രങ്ങളുടെ പെരുമഴ തീര്‍ത്ത ജോണി ആന്റണി ഇത്തവണയും പ്രേക്ഷകനെ പൊട്ടിച്ചിരിയുടെ ലോകത്തേക്കാണു കൊണ്ടുപോകുന്നത്. നര്‍മരംഗങ്ങളില്‍ അനായാസം അഭിനയിച്ച മമ്മൂട്ടി ജോപ്പനെ ഗംഭീരമാക്കി. അദ്ദേഹത്തിന്റെ സെല്‍ഫ് ട്രോള്‍ രംഗങ്ങള്‍ തിയറ്ററില്‍ ആരവമാകുന്നുമുണ്ട്.
രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്‍, കവിയൂര്‍ പൊന്നമ്മ, പാഷാണം ഷാജി, അലന്‍സിയര്‍, മേഘനാഥന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. വിദ്യാസാഗറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. സുനോജ് വേലായുധത്തിന്റെ ഛായാഗ്രഹണം ചിത്രത്തോടു നൂറു ശതമാനം നീതി പുലര്‍ത്തി. അന്‍പ് അറിവിന്റെ സംഘട്ടനരംഗങ്ങളും സിനിമയുടെ മാറ്റുകൂട്ടി.

പുലിമുരുകന്‍ തര്‍ത്തു

index.jpg
സാധാരണ മാസ് സിനിമകളില്‍ കാണുന്ന സ്ലോ മോഷന്‍ നടത്തമോ പഞ്ച് ഡയലോഗുകളോ പുലിമുരുകനില്‍ അധികമില്ല. നല്ല നര്‍മരംഗങ്ങളും മോഹന്‍ലാലിന്റെ കുസൃതി നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളും കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചില വൈകാരിക രംഗങ്ങളുമെല്ലാം ചേരുമ്പോള്‍, മുരുകന്‍ വെറുമൊരു ആക്ഷന്‍ സിനിമയില്‍നിന്നു മാറി കാമ്പുള്ള ചിത്രമാകുന്നു.

ഒറ്റവാക്കില്‍ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല, എങ്കിലും പുപുലിയാണെന്നുള്ള ഒറ്റവാക്കില്‍ വിലയിരുത്താം.കാണുന്ന ആരും വെറുപ്പിച്ചു എന്നുള്ള പ്രതികരണം നടത്തില്ല. അത് ഉറപ്പാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കുമൊക്കെ ധൈര്യമായി കാണാവുന്ന ഫുള്‍ടൈം എന്റര്‍ടെയ്‌നര്‍.
പുലിയൂര്‍ എന്ന ഗ്രാമത്തിന്റെ രക്ഷകനാണു മുരുകന്‍. നാട്ടിലിറങ്ങുന്ന നരഭോജികളായ വരയന്‍പുലികളെ വേട്ടയാടിപ്പിടിക്കുന്ന വീരന്‍. മുരുകന്റെയും അവന്‍ ഏറെ സ്‌നേഹിക്കുന്ന കുടുംബത്തിന്റെയും കഥയാണ് ‘പുലിമുരുകന്‍’. മനുഷ്യരില്‍നിന്നും മൃഗങ്ങളില്‍നിന്നും അവര്‍ക്കുനേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമ പറയുന്നത്.വെല്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറാണ് ‘പുലിമുരുകന്‍’. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്തുന്ന സിനിമ. ഫ്‌ളാഷ്ബാക്കിലാണു ചിത്രം ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിക്കുന്ന കുട്ടിയും കടുവയും തമ്മിലുള്ള പോരാട്ടം അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു
പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസ്മരികം എന്നു മാത്രമേ സംഘട്ടനരംഗങ്ങളെപ്പറ്റി പറയാനാകൂ. ഇതുവരെ ഒരു മലയാള സിനിമയിലും കാണാത്ത, മോഹന്‍ലാലിന്റേതായി നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ചുവടുകള്‍. മനുഷ്യനോടും മൃഗത്തിനോടും മല്ലു പിടിക്കുന്ന മുരുകനെ പീറ്റര്‍ അവിസ്മരണീയമായി ഒരുക്കിയിരിക്കുന്നു.
ഇത്തരത്തിലുള്ള ആശയം ആലോചിച്ച് കഥയും തിരക്കഥയും രൂപപ്പെടുത്തിയെടുത്ത ഉദയ്കൃഷ്ണ തനിച്ചുള്ള തന്റെ വരവു മികച്ചതാക്കി. കഥയെ കാര്യമാക്കിയ വൈശാഖ് എന്ന സംവിധായകനാണ് പുലിമുരുകനിലെ യഥാര്‍ഥ പുലി. ഒരുപക്ഷേ ഒരു മലയാളി സംവിധായകനും ആലോചിക്കുക പോലും ചെയ്യാനിടയില്ലാത്ത സംഭവങ്ങളെ വെല്ലുവിളികള്‍ അതിജീവിച്ചു വെള്ളിത്തിരയിലെത്തിച്ച അദ്ദേഹത്തെ പുകഴ്ത്താന്‍ വാക്കുകള്‍  മതിയാവില്ല. തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ മാത്രം ചെയ്ത് ഒതുങ്ങിപ്പോകേണ്ട ആളല്ല വൈശാഖെന്നു പുലിമുരുകന്‍ തെളിയിക്കുന്നു. വാണിജ്യ വിജയം നേടിയ ഒരുപാടു സിനിമകള്‍ നേരത്തെയും ചെയ്തിട്ടുണ്ടെങ്കിലും ഈ ഒറ്റച്ചിത്രം കൊണ്ട് അദ്ദേഹം മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ നിരയിലേക്കുയരും.
ഛായാഗ്രാഹകനായ ഷാജി കാടിന്റെയും നാടിന്റെയും ഭംഗി ഒരുപോലെ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. എഡിറ്റിങ് നിര്‍വഹിച്ച ജോണ്‍കുട്ടി ദൈര്‍ഘ്യമേറെയുള്ള ചിത്രം പ്രേക്ഷകനു മടുപ്പുതോന്നാതെ അണിയിച്ചൊരുക്കി. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടും പശ്ചാത്തലസംഗീതവും സിനിമയോടു നൂറുശതമാനം നീതി പുലര്‍ത്തി. ചിത്രത്തിന്റെ മൂഡിനെ അതിന്റെ പാരമ്യത്തിലേക്കെത്തിക്കാന്‍ ഗോപിയുടെ സംഗീതത്തിനായി.
കമാലിനി മുഖര്‍ജി, വിനു മോഹന്‍, ബാല, ജഗപതി ബാബു, നമിത, കിഷോര്‍ തുടങ്ങിയ വലിയ താരനിരയും ഇവര്‍ക്കൊപ്പമുണ്ട്.
അതിഗംഭീരമായ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് പുലിമുരുകന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സാധാരണ മാസ് സിനിമകളില്‍ കാണുന്ന സ്ലോ മോഷന്‍ നടത്തമോ പഞ്ച് ഡയലോഗുകളോ പുലിമുരുകനില്‍ അധികമില്ല. നല്ല നര്‍മരംഗങ്ങളും മോഹന്‍ലാലിന്റെ കുസൃതി നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളും കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചില വൈകാരിക രംഗങ്ങളുമെല്ലാം ചേരുമ്പോള്‍, മുരുകന്‍ വെറുമൊരു ആക്ഷന്‍ സിനിമയില്‍നിന്നു മാറി കാമ്പുള്ള ചിത്രമാകുന്നു. ഗ്രാഫിക്‌സ്, വിഎഫ്എക്‌സ് മേഖലകളില്‍ ചില പോരായ്മകള്‍ തോന്നാമെങ്കിലും ബോളിവുഡില്‍പോലും ഉണ്ടാകാനിടയില്ലാത്ത ഒരു ചിത്രം മലയാളത്തിലെത്തുമ്പോള്‍ അതൊന്നും ഒരു കുറവായി കാണാനാവില്ല.

ഹോം നേഴ്‌സിംഗ് സംഘടനാ സെക്രട്ടറി എ. കെ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാജരേഖകള്‍ ചമച്ചെന്ന് പരാതി — bharathnewslive

കോട്ടയം: ഹോം നേഴ്‌സിംഗ് സംഘടനാ സെക്രട്ടറി എ. കെ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാജരേഖകള്‍ ചമച്ചെന്ന് പരാതി. ശ്രീകുമാറിനെതിരെ കുന്നംകുളം സ്വദേശിനി ആലീസ് തോമസ് നല്കിയ പരാതിയില്‍ 2016 ജൂണില്‍് കുന്നംകുളം പോലീസ്, കോട്ടയത്ത് വെച്ച് എ.കെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദ്, എഎസ്‌ഐ രാജന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ആലീസ് തോമസിന്റെ അഭാവത്തില്‍ ഹോംനഴ്‌സിംഗ് സംഘടനാ യോഗത്തില്‍ ഇവര്‍ പെണ്‍ വാണിഭ കേസില് പോലീസ് അറസ്റ്റ് […]

via ഹോം നേഴ്‌സിംഗ് സംഘടനാ സെക്രട്ടറി എ. കെ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാജരേഖകള്‍ ചമച്ചെന്ന് പരാതി — bharathnewslive

ഹോം നേഴ്‌സിംഗ് സംഘടനാ സെക്രട്ടറി എ. കെ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാജരേഖകള്‍ ചമച്ചെന്ന് പരാതി

കോട്ടയം: ഹോം നേഴ്‌സിംഗ് സംഘടനാ സെക്രട്ടറി എ. കെ ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാജരേഖകള്‍ ചമച്ചെന്ന് പരാതി. ശ്രീകുമാറിനെതിരെ കുന്നംകുളം സ്വദേശിനി ആലീസ് തോമസ് നല്കിയ പരാതിയില്‍ 2016 ജൂണില്‍്  കുന്നംകുളം പോലീസ്, കോട്ടയത്ത് വെച്ച് എ.കെ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തില്‍ കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദ്, എഎസ്‌ഐ രാജന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
ആലീസ് തോമസിന്റെ അഭാവത്തില്‍ ഹോംനഴ്‌സിംഗ് സംഘടനാ യോഗത്തില്‍ ഇവര്‍  പെണ്‍ വാണിഭ കേസില് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ള ആളാണെന്നും അത്തരക്കാരെ സംഘടന സംരക്ഷിക്കരുതെന്നും സംഘടന ജന: സെക്രട്ടറി ആയിരുന്ന ശ്രീകുമാര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് യോഗം ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആലീസ് തോമസിനെ സംഘടനയില് നിന്നും  പുറത്താക്കാന്‍ തീരുമാനിച്ചു.  ഇതിന്റെ പ്രതികാര നടപടിയായാണ് ആലീസ് സ്ത്രീത്വത്തെ അപമാനിച്ചു എന്നും പറഞ്ഞ് ശ്രീകുമാറിനെതിരെ പരാതി നല്കിയതെന്നും പറയുന്നു.
ശ്രീകുമാറിനെതിറായ കേസിലെ പ്രധാന ആരോപണം ആലീസിനെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു എന്നതാണ്.  എന്നാല്‍ ശ്രീകുമാറിന്റെ കോള്‍് ലിസ്റ്റ്  പരിശോധിക്കാതെയും വിളിച്ചതിന് യാതൊരുവിധ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുമില്ല.
ജൂണ്‍ ഒന്‍പതിന് അറസ്റ്റ് ചെയ്യപ്പെട്ട ശ്രീകുമാറിനെ റിമാന്‍ഡ് ചെയ്യണമെന്ന ഗൂഡ ഉദ്ദേശ്യത്തോടെ നിയമസഹായത്തിനായി അഡ്വ: എല്‍്‌സയെ വിളിച്ചറിയിച്ചു എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യാജമായി എഴുതിചേര്‍ക്കുകയായിരുന്നു.  എന്നാല്‍  പോലീസ് തന്നെ ടി കാര്യം വിളിച്ചറിയിച്ചിട്ടില്ല  എന്നും  തന്റെ പേരും ഫോണ്‍ നമ്പരും വ്യാജമായി എഴുതി ചേര്‍ത്തതാണെന്നും  കാണിച്ച് അഡ്വ: എല്‍സ തൃശൂര്‍ റൂറല്‍ എസ്.പിയ്ക്ക് പരാതി നല്കിയിട്ടുണ്ട്.
എന്ന് മാത്രമല്ല, ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത വിവരം സ്റ്റേഷനിലെ  യാതൊരുവിധ റിക്കാര്‍ഡുകളിലും ഔദ്യോഗികമായി ചേര്‍ത്തില്ലെന്ന് മാത്രമല്ല, കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നുമില്ല. ജനറല്‍് ഡയറിയില്‍ ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതും കോടതിയില്‍് ഹാജരാക്കിയതും വൈദ്യ പരിശോധന നടത്തിയിയതും ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
അറസ്റ്റിന് കാരണമായെന്ന് പറയുന്ന പരാതിപോലും വ്യാജമായി സൃഷ്ടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. കോട്ടയത്ത് വെച്ച് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതിന്റെ മെമ്മോ തയ്യാറാക്കിയിട്ടുള്ളത് കുന്നംകുളം പോലീസ്  സ്റ്റേഷനില് വെച്ചാണ്. സാക്ഷികളായി ഒപ്പിട്ടിരിക്കുന്നവര് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന പോലീസുകാര്‍ തന്നെയാണ്. അറസ്റ്റ് ചെയ്ത ഉടനെ ശ്രീകുമാറിന്റെ ഫോണ്‍്,  പോലീസ് വന്ന ടാക്‌സി കാറിന്റെ ഡ്രൈവര് ബലമായി പിടിച്ച് വാങ്ങി ഓഫ് ചെയ്ത് പൊലീസിന് കൈമാറുകയായിരുന്നു.
ആലീസ് തോമസുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയും വ്യാജരേഖകള്‍ ചമച്ചും തന്നെ കള്ളക്കേസില്‍ പെടുത്തിയ കുന്നംകുളം പോലീസ് സ്റ്റേഷന്‍ എസ്.ഐ ടി.പി ഫര്‍്ഷാദ്, എഎസ്‌ഐ രാജന്‍ എന്നിവര്‍്‌ക്കെതിരെ കേസ് രജിസ്റ്റര്‍് ചെയ്ത് അന്വേഷണം നടത്തണമെന്ന് ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

എത്യോപ്യന്‍ പാത്രിയാര്‍ക്കിസ് കേരളം സന്ദര്‍ശിക്കുന്നു

pathri.jpg

കോട്ടയം: എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആറാം പാത്രിയാര്‍ക്കിസും കാതോലിക്കായുമായ പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമന്‍ കേരളം സന്ദര്‍ശിക്കുന്നു.നവംബര്‍ 19ന് എത്തുന്ന പാത്രിയര്‍ക്കിന്റെ പ്രഥമ കേരള സന്ദര്‍ശനമാണ് ഇത്. 2013ല്‍ ആഡിസ് അബാബ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടന്ന പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമന്റെ സഥാനാരോഹണ ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവ സഹകാര്‍മ്മികനായിരുന്നു.
20ന് കുന്നംകുളത്ത് നടക്കുന്ന സഭാ ജ്യോതിസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയുടെ ആഗോള സമാപന സമ്മേളനത്തിലും 23ന് പരുമല സെന്റ്. ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ കൂദാശ ചടങ്ങിലും പരിശുദ്ധ പാത്രിയാര്‍ക്കിസ് ബാവ പങ്കെടുക്കും
ഓറിയന്റല്‍ ഓര്‍ത്തഡോക്ള്‍സ് സഭാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയും എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും പൂര്‍ണ ആരാധനാ സംസര്‍ഗ്ഗമുള്ള സഹോദരി സഭകളാണ്. പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമന്റെ മുന്‍ഗാമി പരിശുദ്ധ ആബൂനാ പൗലോസ് 2008 ഡിസംബറില്‍ മലങ്കര സന്ദര്‍ശിച്ചിരുന്നു. വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആയിരുന്ന പരിശുദ്ധ ആബൂനാ പൗലോസ് 2012 ഓഗസ്റ്റ് 16ന് കാലം ചെയ്തു.

.

ബസ് യാത്രയ്ക്കിടെ വീണ്ടും മോഷണം

k1.jpg

തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ കൂടി പിടിയില്‍.കഴിഞ്ഞ ദിവസവും ബസില്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി കാളിയെ(38) യാത്രക്കാരും പോലീസും ചേര്‍ന്ന് ഓടിച്ചിട്ട് പടികൂടിയിരുന്നു.

കോട്ടയം: ബസ് യാത്രയ്ക്കിടെ വീണ്ടും മോഷണം ,തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ കൂടി പിടിയില്‍. തൂത്തുക്കുടി റെയില്‍വേ പുറമ്പോക്കില്‍ സുകുമാരന്റെ ഭാര്യ മാരിയമ്മ(49), റെയില്‍വേ പുറമ്പോക്കില്‍ മുത്തുവിന്റെ ഭാര്യ സരസ്വതി(26) എന്നിവരാണ് കാഞ്ഞിരപ്പള്ളിയില്‍ പിടിയിലായത്. പൊന്‍കുന്നം കെവിഎംഎസ് ജംക്ഷനില്‍ നിന്നും ബസില്‍ കയറി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റിലിറങ്ങിയ മാനിടംകുഴി സ്വദേശനി ത്രേസ്യാമ്മയുടെ ബാഗില്‍ നിന്നും 7250 രൂപയാണ് ഇവര്‍ മോഷ്ടിച്ചത്.
ത്രേസ്യാമ്മ സ്റ്റാന്റില്‍ ബസിറങ്ങിയപ്പോഴാണ് കൈവശമുണ്ടായിരുന്ന ബാഗ് തുറന്ന നിലയില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ 7250 രൂപ സൂക്ഷിച്ചിരുന്ന പഴ്‌സ് കണ്ടില്ല. ബസില്‍ ഉണ്ടായിരുന്ന രണ്ട് നാടോടി സ്ത്രീകളെ സ്റ്റാന്റിലും പരിസരത്തും തിരഞ്ഞെങ്കിലും പ്രയോജനമുണ്ടായില്ല. ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് ഉടന്‍ സമീപ സ്റ്റേഷനുകളായ മുണ്ടക്കയം, തിടനാട്, പൊന്‍കുന്നം, മണിമല ,എരുമേലി എന്നിവടങ്ങളില്‍ വിവരം അറിയിച്ചു.
ഇതനുസരിച്ച് പോലീസ് വഴിയില്‍ വാഹന പരിശോധന തുടങ്ങി. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഈരാറ്റുപേട്ടയിലേക്ക് പോയ ബസില്‍ സംശയാസ്ദമായി കണ്ട രണ്ട് തമിഴ് സ്ത്രീകളെ തിടനാട് പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നും പണം നഷ്ടപ്പെട്ട ത്രേസ്യാമ്മയെയും കൂട്ടി പോലീസ് തിടനാട് സ്റ്റേഷനിലെത്തി. ത്രേസ്യാമ്മ ഇവരെ തിരിച്ചറിഞ്ഞതോടെ വനിതാ പോലീസ് പരിശോധിച്ചപ്പോള്‍ ഇവരുടെ പക്കല്‍ നിന്നും പണം കണ്ടെത്തി.തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ടൗണില്‍ സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച തമിഴ്‌നാട് കോയമ്പത്തൂര്‍ ഇരൂര്‍ സ്ട്രീറ്റില്‍ കാളിയെ(38) യാത്രക്കാരും പോലീസും ചേര്‍ന്ന് ഓടിച്ചിട്ട് പടികൂടിയിരുന്നു.

മൂന്നു നേതാക്കളും തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന മുന്നറിയിപ്പുമായി വി.ഡി.സതീശന്‍

index.jpg
ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എം.എം.ഹസനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്തു നടപടിയെടുത്താലും അതു നേരിടാന്‍ തയാറാണെന്നും സതീശന്‍

കോട്ടയം:  കേരളത്തിലെ മുതിര്‍ന്ന മൂന്നു നേതാക്കളും തെറ്റു തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ രംഗത്ത്.ഹൈക്കമാന്‍ഡ് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ മൂവരും പരാജയപ്പെട്ടിരിക്കയാണ്. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് സതീശന്‍ വെട്ടി തുറന്ന് പറഞ്ഞിരിക്കുന്നത്.
യോജിച്ചു നില്‍ക്കാത്തതിനാലാണു വീഴ്ച സംഭവിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെ മാത്രം മാറ്റുന്നതു ശരിയല്ലെന്ന ഹൈക്കമാന്‍ഡ് അഭിപ്രായത്തോടു തനിക്കു യോജിപ്പാണെന്നും സതീശന്‍ പറഞ്ഞു.
സ്വാശ്രയ പ്രശ്‌നത്തില്‍ അടിയന്തര പ്രമേയത്തിന് അവസരം നിഷേധിച്ചതില്‍ രമേശ് ചെന്നിത്തലയോടുള്ള നീരസവും സതീശന്‍ മറച്ചുവച്ചില്ല. ഒരാഴ്ച മുന്‍പ് തന്നെ ഏല്‍പിച്ച ഉത്തരവാദിത്തം തൊട്ടുതലേന്നു മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അക്കാര്യത്തില്‍ വിഷമവും ദു:ഖവുമുണ്ടെങ്കിലും ഈ ഘട്ടത്തില്‍ ഒന്നും പറയുന്നില്ലെന്നും സതീശന്‍ വ്യക്തമാക്കി. ആ അവസരം ലഭിച്ചിരുന്നെങ്കില്‍ ഒരേ ദിവസം ഏറ്റവും കൂടുതല്‍ സഭാ നടപടികളില്‍ ഇടപെട്ടതിനുള്ള റെക്കോര്‍ഡ് സതീശന്റെ പേരിലാകുമായിരുന്നു.
തലസ്ഥാനത്തെ യുഡിഎഫ് ഹര്‍ത്താല്‍ സ്വാശ്രയ സമരത്തിന്റെ പ്രഭ കെടുത്തിയെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. ഹര്‍ത്താല്‍ നിലപാടിന്റെ പേരില്‍ താനും എം.എം.ഹസനും പാര്‍ട്ടിയില്‍ പരിഹസിക്കപ്പെട്ടു. എങ്കിലും നിലപാടില്‍ മാറ്റമില്ല. ഇതിന്റെ പേരില്‍ പാര്‍ട്ടി എന്തു നടപടിയെടുത്താലും അതു നേരിടാന്‍ തയാറാണെന്നും സതീശന്‍ പറഞ്ഞു.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷിപാഠം നിര്‍ബന്ധമാക്കും: മന്ത്രി

Organic Farming 1st Oct 2016.jpg

കോട്ടയത്തെ സംസ്ഥാനത്തെ ജൈവസാക്ഷര ജില്ലയാക്കും

കോട്ടയം: ജില്ലയെ സംസ്ഥാനത്തെ ആദ്യത്തെ ജൈവസാക്ഷര ജില്ലയാക്കന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ കൃഷിയുടെ പ്രാധാന്യം എത്തിക്കാന്‍ തക്കവിധം സ്‌കൂള്‍ പാഠ്യ പദ്ധതി പരിഷ്‌ക്കരിക്കും. 10 -ാം പാസ്സാകുന്നതിന് കൃഷി പാഠം നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചു വരുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയില്‍ സ്ഥാപിച്ച അന്തര്‍ സര്‍വകലാശാലാ സുസ്ഥിര ജൈവകൃഷി പഠന കേന്ദ്രത്തിന്റേയും നാഷണല്‍ സര്‍വീസ് സ്‌കീമും കേരള ജൈവ കര്‍ഷക സമിതിയും സംയുക്തമായി നടപ്പാക്കുന്ന ജൈവകൃഷി ജീവിത ശൈലിയുടെ സംസ്ഥാന വ്യാപക പരിശീലന-പ്രചരണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം സി.എം.എസ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലയുടെ ഈ രംഗത്തുളള പ്രവര്‍ത്തനങ്ങളെ കൃഷി വകുപ്പുമായി ബന്ധിപ്പിച്ച് സംസ്ഥാനത്താകെ വ്യപിപ്പിക്കുന്നതിന്     നടപടിയെടുക്കും. കര്‍ഷകന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന കാര്‍ഷിക നയമാണ് സര്‍ക്കാര്‍ ആവിഷികരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ജൈവകാര്‍ഷിക നയം ലക്ഷ്യമിടുന്നത് കേരളത്തിന്റെ ജൈവ വൈവിദ്ധ്യം തിരിച്ചു കൊണ്ടുവന്ന് മണ്ണിന്റെ ഘടനയിലും ജനങ്ങളുടെ ജീവിതരീതിയിലും മാറ്റമുണ്ടാക്കുന്നതിനാണ്. ജൈവകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ പരിശീലകരാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. അതിലൂടെ കര്‍ഷകരുടെ നാട്ടറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നു കിട്ടും.

മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലയെ 2018 ഓടെ സമ്പൂര്‍ണ്ണ ജൈവ കൃഷി ജില്ലയാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങില്‍ 2015-16 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. കെ. സാബുക്കുട്ടനെയും  ജൈവ കാര്‍ഷിക പ്രചരണത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കെ.വി ദയാലിനെയും ആദരിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. എ. ജോസ്, ടോമിച്ചന്‍ ജോസഫ്, ജൈവ കാര്‍ഷിക സമിതി പ്രതിനിധി എബി സെബാസ്റ്റ്യന്‍, സി.എം.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സുമ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല എക്‌സ്‌ടെന്‍ഷന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ. സാബുക്കുട്ടന്‍ നന്ദി  പറഞ്ഞു.

കൗതുകമുണര്‍ത്തി കൊപ്പച്ചിരി മത്സരവും നളദമയന്തി പ്രണയഗാന ദൃശാവിഷ്‌ക്കാര മത്സരവും

2.JPG

പൗരാണിക തനിമ ഉണര്‍ത്തി കെ.എസ്.എസ്.എസ്
വയോജന ദിനാഘോഷം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് പൗരാണിക തനിമ ഉണര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ വയോജന ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വ്വഹിച്ചു. വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്നും വയോജനങ്ങളെ അംഗീകരിക്കുവാനും ആദരിക്കുവാനും വയോജന ദിനാചരണം പ്രചോദനമാകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, കിടങ്ങൂര്‍ എല്‍.എല്‍.എം ഹോസ്പിറ്റല്‍ ചാപ്ലയിന്‍ ഫാ. മാത്യു  ചെള്ളക്കണ്ടത്തില്‍, കെ.എസ്.എസ്.എസ് സീനിയര്‍ സ്വാശ്രയസംഘ കേന്ദ്രതല ഫെഡറേഷന്‍ പ്രസിഡന്റ് ഫ്‌ളോറിന്‍ ചെറുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഫാ. മാത്യു ചെള്ളക്കണ്ടത്തിലിനെ പൊന്നാട അണിയിച്ച് സുരേഷ് കുറുപ്പ് എം.എല്‍.എ ആദരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന്  ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ നേതൃത്വം നല്‍കി. പഴമയുടെ പ്രൗഢിയുമായി വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച കൊപ്പച്ചിരി മത്സരത്തില്‍ കിഴക്കേ നട്ടാശ്ശേരി ഗ്രാമത്തില്‍ നിന്നുള്ള ഏലിക്കുട്ടി എബ്രാഹവും ചിങ്ങവനം ഗ്രാമത്തില്‍ നിന്നുള്ള ലീലാമ്മ എബ്രാഹവും നള ദമയന്തി പ്രണയഗാന ദൃശ്യാവിഷ്‌ക്കാര മത്സരത്തില്‍ കുറുപ്പന്തറയില്‍ നിന്നുമുള്ള മറിയക്കുട്ടി ചാക്കോ ആന്‍ഡ് സണ്ണി, ചെറുകര ഗ്രാമത്തില്‍ നിന്നുളള ചാക്കോആന്‍ഡ്  ലീലാമ്മ എന്നിവരടങ്ങുന്ന ടീമും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇരുന്നൂറ്റിയമ്പതോളം വയോജന പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

മുഖം മിനുക്കി കളക്‌ട്രേറ്റ് ഉദ്യാനം

IMG_20161001_134649020 (1).jpg
പാമ്പാടി:  ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം കളക്‌ട്രേറ്റ് വളപ്പിലെ ഔഷധസസ്യഉദ്യാനം പാമ്പാടി കെ.ജി കോളേജിലെ എന്‍. എസ്.എസ് യൂണിറ്റിന്റെ നേത്യത്വത്തില്‍ നവീകരണ സൗന്ദര്യവത്ക്കരണപരിപാടികള്‍ നടത്തി. കൂടുതല്‍ ഫലസസ്യങ്ങളും, ശില്പങ്ങളും വെച്ച് ഉദ്യാനം മോടിപിടിപ്പിച്ച പരിപാടി കോട്ടയം ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എസ്. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് കോര്‍ട്ട് മാനേജര്‍ കെ. ഹരികുമാര്‍ നമ്പൂതിരി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ.തോമസ് ബേബി, വോളണ്ടിയര്‍ സെക്രട്ടറി മെല്‍വിന്‍. എം.മോന്‍സി എന്നിവര്‍ നേത്യത്വം നല്‍കി. ഉദ്യാനത്തിന്റെ വിപുലികരണ പരിപാടികള്‍ അടുത്ത ഘട്ടത്തില്‍ നടക്കും.