ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എക്സിക്യൂട്ടീവ് എഡിറ്റര്‍; അഴീക്കോട്ടെ ഇടതുപക്ഷ സ്വതന്ത്രന്‍ നികേഷ്‌കുമാറിന്റെ കഥയിങ്ങനെ തൊഴില്‍ മേഖല എന്നതിനപ്പുറത്ത് മലയാളം ദൃശ്യമാധ്യമരംഗത്ത് അത്യപൂര്‍വ്വമായ ചരിത്രവും മുന്നനുഭവങ്ങളില്ലാത്ത പ്രതിബദ്ധതയും രേഖപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനാണ് എംവി നികേഷ്‌കുമാര്‍. എംവി രാഘവന്‍ എന്ന രാഷ്ട്രീയബിംബത്തിനപ്പുറത്തേക്ക് വളരുകയും സ്വന്തം വഴി വെട്ടിത്തെളിക്കുകയും ചെയ്ത് മലയാളികളുടെ വാര്‍ത്താശീലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത വാര്‍ത്താ ചാനല്‍സംസ്‌കാരം നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ നായകത്വം വഹിച്ചു നികേഷ്‌കുമാര്‍. അനിവാര്യമായ സാമൂഹ്യസാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടതുപക്ഷ മതേതരമനസ്സ് സൂക്ഷിക്കാനും താന്‍ പ്രതിനിധാനം ചെയ്യുന്ന ഇടങ്ങളില്‍ അത് പ്രയോഗതലത്തില്‍ കൊണ്ടുവരാനും നികേഷ്‌കുമാറിന് കഴിഞ്ഞിട്ടുണ്ട്. 1973 ഒക്ടോബര്‍ 7ല്‍ എംവിരാഘവന്റെയും ജാനകിയുടെയും മകനായാണ് ജനനം. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ പഠനത്തിന് ശേഷം ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അങ്ങനെ 20ാം വയസ്സില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യവാര്‍ത്ത സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ചാനലായി ചരിത്രത്തിലിടം പിടിച്ച ഏഷ്യാനെറ്റിന്റെ വാര്‍ത്താസംഘത്തോടൊപ്പം ചേര്‍ന്നു. അവിടെ നിന്നാരംഭിച്ച മാധ്യമപ്രവര്‍ത്തനമാണ് മലയാളത്തിന്റെ ദൃശ്യമാധ്യമങ്ങളുടെ ഭാവുകത്വം നിര്‍ണയിച്ച സുപ്രധാന ചുവടുവെപ്പിലേക്ക് മാറുന്നത്. ഏഷ്യാനെറ്റില്‍ ഡല്‍ഹി ബ്യൂറോചീഫായിരിക്കെ ദേശീയ അന്തര്‍ദ്ദേശീയമായ നിരവധി വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിച്ചു. 2003 ല്‍ 30ാം വയസ്സില്‍ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന് തുടക്കമിട്ടു. ഒരുവാര്‍ത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകനായി, ഇന്ത്യാവിഷനിലൂടെ മറ്റൊരു ചരിത്രവും നികേഷ്‌കുമാര്‍ സൃഷ്ടിച്ചു. പിന്നീട് ഇന്ത്യാവിഷന്റെ സിഇഒ കൂടിയായി. 2010 വരെ നികേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യാവിഷനിലൂടെ കേരളത്തിന്റെ ഗതിനിര്‍ണയിച്ച വാര്‍ത്തകളും തുടര്‍സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2011ല്‍ 37ാംവയസ്സില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും തുടക്കമിട്ടു. രാഷ്ട്രീയമോ, ജാതിമതപരമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ പക്ഷപാതിത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ ജനപക്ഷ മാധ്യമപ്രവര്‍ത്തനം എന്താണ് എന്ന് ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും തെളിയിച്ചു. സ്വന്തം അച്ഛനായ എംവി രാഘവനെ പോലും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഇന്ത്യാവിഷനിലൂടെ നികേഷ് നിര്‍ത്തിപ്പൊരിക്കുന്നത് ചാനല്‍പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടുനിന്നു. ഈ വഴിയിലൂടെ നികേഷ്‌കുമാറിന്റെ മാധ്യമശിക്ഷണത്തിലൂടെ മലയാളത്തില്‍ തുടര്‍ന്നുവന്ന വാര്‍ത്താ ചാനല്‍സംസ്‌കാരം തന്നെ നിര്‍ണയിക്കപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ പുത്തന്‍ ഭാവുകത്വം സൃഷ്ടിക്കപ്പെട്ട മലയാളം ടെലിവിഷന്‍ വാര്‍ത്താ രീതിയുടെ സ്വീകാര്യത കൂടി പരീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് അഴീക്കോട് നടക്കുന്നത്. എംവിരാഘവന്റെ തട്ടകമായ അഴീക്കോട് അതേ അച്ഛന്റെ വ്യത്യസ്തനായ മകന്‍ തനിക്ക് വേണ്ടി വോട്ടുചോദിക്കാനെത്തുകയാണ്. ഇടതുപക്ഷത്തിന്റെ ബാനറിലാണ് വരവെങ്കിലും നികേഷ്‌കമാറിന്റെ ഇത്രയുംകാലത്തെ മാധ്യമപ്രവര്‍ത്തനം കൂടി വിലയിരുത്തപ്പെടും എന്നതാണ് ശ്രദ്ധേയം

nikash

തൊഴില്‍ മേഖല എന്നതിനപ്പുറത്ത് മലയാളം ദൃശ്യമാധ്യമരംഗത്ത് അത്യപൂര്‍വ്വമായ ചരിത്രവും മുന്നനുഭവങ്ങളില്ലാത്ത പ്രതിബദ്ധതയും രേഖപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനാണ് എംവി നികേഷ്‌കുമാര്‍. എംവി രാഘവന്‍ എന്ന രാഷ്ട്രീയബിംബത്തിനപ്പുറത്തേക്ക് വളരുകയും സ്വന്തം വഴി വെട്ടിത്തെളിക്കുകയും ചെയ്ത് മലയാളികളുടെ വാര്‍ത്താശീലങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്ത വാര്‍ത്താ ചാനല്‍സംസ്‌കാരം നിശ്ചയിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതില്‍ നായകത്വം വഹിച്ചു നികേഷ്‌കുമാര്‍. അനിവാര്യമായ സാമൂഹ്യസാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇടതുപക്ഷ മതേതരമനസ്സ് സൂക്ഷിക്കാനും താന്‍ പ്രതിനിധാനം ചെയ്യുന്ന ഇടങ്ങളില്‍ അത് പ്രയോഗതലത്തില്‍ കൊണ്ടുവരാനും നികേഷ്‌കുമാറിന് കഴിഞ്ഞിട്ടുണ്ട്.

1973 ഒക്ടോബര്‍ 7ല്‍ എംവിരാഘവന്റെയും ജാനകിയുടെയും മകനായാണ് ജനനം. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ പഠനത്തിന് ശേഷം ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അങ്ങനെ 20ാം വയസ്സില്‍ ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്വകാര്യവാര്‍ത്ത സംപ്രേഷണം ചെയ്ത ടെലിവിഷന്‍ ചാനലായി ചരിത്രത്തിലിടം പിടിച്ച ഏഷ്യാനെറ്റിന്റെ വാര്‍ത്താസംഘത്തോടൊപ്പം ചേര്‍ന്നു. അവിടെ നിന്നാരംഭിച്ച മാധ്യമപ്രവര്‍ത്തനമാണ് മലയാളത്തിന്റെ ദൃശ്യമാധ്യമങ്ങളുടെ ഭാവുകത്വം നിര്‍ണയിച്ച സുപ്രധാന ചുവടുവെപ്പിലേക്ക് മാറുന്നത്. ഏഷ്യാനെറ്റില്‍ ഡല്‍ഹി ബ്യൂറോചീഫായിരിക്കെ ദേശീയ അന്തര്‍ദ്ദേശീയമായ നിരവധി വാര്‍ത്തകള്‍ക്കൊപ്പം സഞ്ചരിച്ചു.

2003 ല്‍ 30ാം വയസ്സില്‍ കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന് തുടക്കമിട്ടു. ഒരുവാര്‍ത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ മാധ്യമപ്രവര്‍ത്തകനായി, ഇന്ത്യാവിഷനിലൂടെ മറ്റൊരു ചരിത്രവും നികേഷ്‌കുമാര്‍ സൃഷ്ടിച്ചു. പിന്നീട് ഇന്ത്യാവിഷന്റെ സിഇഒ കൂടിയായി. 2010 വരെ നികേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യാവിഷനിലൂടെ കേരളത്തിന്റെ ഗതിനിര്‍ണയിച്ച വാര്‍ത്തകളും തുടര്‍സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2011ല്‍ 37ാംവയസ്സില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും തുടക്കമിട്ടു.

രാഷ്ട്രീയമോ, ജാതിമതപരമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ പക്ഷപാതിത്വത്തിന്റെ ലാഞ്ചന പോലുമില്ലാതെ ജനപക്ഷ മാധ്യമപ്രവര്‍ത്തനം എന്താണ് എന്ന് ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും തെളിയിച്ചു. സ്വന്തം അച്ഛനായ എംവി രാഘവനെ പോലും മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഇന്ത്യാവിഷനിലൂടെ നികേഷ് നിര്‍ത്തിപ്പൊരിക്കുന്നത് ചാനല്‍പ്രേക്ഷകര്‍ ആവേശത്തോടെ കണ്ടുനിന്നു. ഈ വഴിയിലൂടെ നികേഷ്‌കുമാറിന്റെ മാധ്യമശിക്ഷണത്തിലൂടെ മലയാളത്തില്‍ തുടര്‍ന്നുവന്ന വാര്‍ത്താ ചാനല്‍സംസ്‌കാരം തന്നെ നിര്‍ണയിക്കപ്പെട്ടു.

അക്ഷരാര്‍ത്ഥത്തില്‍ പുത്തന്‍ ഭാവുകത്വം സൃഷ്ടിക്കപ്പെട്ട മലയാളം ടെലിവിഷന്‍ വാര്‍ത്താ രീതിയുടെ സ്വീകാര്യത കൂടി പരീക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് അഴീക്കോട് നടക്കുന്നത്. എംവിരാഘവന്റെ തട്ടകമായ അഴീക്കോട് അതേ അച്ഛന്റെ വ്യത്യസ്തനായ മകന്‍ തനിക്ക് വേണ്ടി വോട്ടുചോദിക്കാനെത്തുകയാണ്. ഇടതുപക്ഷത്തിന്റെ ബാനറിലാണ് വരവെങ്കിലും നികേഷ്‌കമാറിന്റെ ഇത്രയുംകാലത്തെ മാധ്യമപ്രവര്‍ത്തനം കൂടി വിലയിരുത്തപ്പെടും എന്നതാണ് ശ്രദ്ധേയം

Advertisements

റാഞ്ചിയ വിമാനത്തില്‍ നാല് വിദേശികളേയും വിമാന ജീവനക്കാരേയും ബന്ദികളാക്കി

hijacked-flight
കൊയ്റോ: അലക്സാണ്ട്രിയയില്‍ നിന്നും റാഞ്ചിയ ഈജിപ്ഷ്യന്‍ വിമാനത്തില്‍ നിന്നും 40ഓളം യാത്രക്കാരെ മോചിപ്പിച്ചതായി ഈജിപ്ത് എയര്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ നാല് വിദേശികളേയും വിമാനത്തിലെ ജീവനക്കാരേയും വിമാനത്തിനുള്ളില്‍ ബന്ദിയാക്കിയിട്ടുണ്ട്.

അലക്സാണ്ട്രിയയില്‍ നിന്നും കെയ്റോയിലേക്ക് പോയ എ320 എന്ന ആഭ്യന്തര വിമാനമാണ് തട്ടിക്കൊണ്ടുപോയത്. സൈപ്രസ് ദ്വീപിലെ ലാര്‍ണാക വിമാനത്താവളത്തില്‍ വിമാനം ഇറക്കിയതായി സിവില്‍ ഏവിയേഷന്‍ വകുപ്പും പൊലീസും അറിയിച്ചു. വിമാനത്തിനുള്ളില്‍ ആയുധധാരികള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പൈലറ്റിനെ ആയുധധാരിയായ ആള്‍ ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചനയെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

രമ്യ വാക്കു പാലിച്ചില്ല; ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബം ദുരിതത്തില്‍

ramya

ബംഗലൂരു: ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ രമ്യ വാക്കു പാലിച്ചില്ല. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ സനബഡാക്കൊപ്പാലു ഗ്രാമത്തിലെ കര്‍ഷകന്‍ ലോകേഷിന്റെ കുട്ടികളുടെ പഠന ചെലവ് വഹിച്ചു കൊള്ളാമെന്നായിരുന്നു രമ്യയുടെ വാഗ്ദാനം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ലോകേഷ് ആത്മഹത്യ ചെയ്തത്.

കര്‍ഷകന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ച വേളയിലാണ് രമ്യ രണ്ട് മക്കളുടെയും പഠന ചെലവ് താന്‍ വഹിച്ചുകൊള്ളാം എന്ന് പ്രഖ്യാപിച്ചത്. അന്ന് രാഹുല്‍ഗാന്ധി രമ്യയെ അഭിനന്ദിച്ചു. എന്നാല്‍ രാഹുല്‍ഗാന്ധി പോയതിനു ശേഷം പിന്നീട് രമ്യ കുടുംബത്തെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി.

കര്‍ണാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപയും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഇതും ജലരേഖയായി.

അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ലോകേഷിനുള്ളത്. ഭാര്യയെ ഫോണ്‍ വിളിച്ച് അന്വേഷിക്കാന്‍ പോലും രമ്യ തയ്യാറായിട്ടില്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് രമ്യ ധനസഹായം പ്രഖ്യാപിച്ചതെന്നും രമ്യയെ ഫോണ്‍ ചെയ്തപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു.

പാമൊലിന്‍ കേസ് നീണ്ടു പോകുന്നതില്‍ സഹതാപമുണ്ടെന്ന് കോടതി; ടി എച്ച് മുസ്തഫയ്ക്ക് വിമര്‍ശനം

th-musthafa

തൃശൂര്‍: പാമൊലിന്‍ കേസില്‍ വിചാരണ ആരംഭിച്ച ആദ്യ ദിവസം തന്നെ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ വിമര്‍ശനം.  കേസിലെ രണ്ടാം പ്രതിയും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ എന്തുകൊണ്ട് ഹാജരായില്ലെന്ന് കോടതി ചോദിച്ചു. ടി എച്ച് മുസ്തഫ്ക്കെതിരെ തെളിവില്ലെങ്കില്‍ കേസ് നിലനില്‍ക്കുന്നത് എന്തു കൊണ്ടെന്നും കോടതി ആരാഞ്ഞു.

സി എ ജി റിപ്പോര്‍ട്ട് വേദവാക്യമായി എടുക്കേണ്ട. കേസ് പരിഗണിക്കുന്നത് മെയ് 30ലേക്ക് മാറ്റിയ കോടതി കേസ് നീണ്ടുപോകുന്നതില്‍ സഹതാപമുണ്ടെന്നും പറഞ്ഞു. ജഡ്ജി എസ് എസ് വാസനാണ് കേസ് പരിഗണിക്കുന്നത് . നേരത്തേ കേസിലെ മൂന്നും നാലും പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രസ്താവത്തിനിടെ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം ഉണ്ടായിരുന്നു.

അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കു പാമൊലിന്‍ ഇടപാടില്‍ വ്യക്തമായ അറിവുണ്ടായിരുന്നെന്നു ജഡ്ജി എസ്എസ് വാസന്‍ കേസിലെ വിടുതല്‍ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടി. ഇറക്കുമതി സംബന്ധിച്ച ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പിട്ടതു വസ്തുതയാണ്. ഇടപാട് രാഷ്ട്രീയ തീരുമാനമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കുറ്റംചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ മൂന്നും നാലും പ്രതികളായിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യൂസ്, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍ എന്നിവരുടെ വിടുതല്‍ഹര്‍ജികളാണു കോടതി അംഗീകരിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റവിമുക്തരാക്കി.

കേസിലെ രണ്ടാംപ്രതിയും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ, അഞ്ചാം പ്രതിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ഹര്‍ജി 2014 ഫെബ്രുവരിയില്‍ കോടതി തള്ളിയിരുന്നു. അവര്‍ പ്രതികളായി തുടരും. 1991-92 കാലഘട്ടത്തിലായിരുന്നു വിവാദമായ പാമൊലിന്‍ ഇറക്കുമതി. പാമൊലിനു രാജ്യാന്തരവിപണിയില്‍ 392.25 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നല്‍കി 15,000 ടണ്‍ ഇറക്കുമതി ചെയ്തെന്നാണു കേസ്. അധികവില നല്‍കിയുള്ള ഇറക്കുമതി ഗൂഢാലോചനയാണെന്ന് ആക്ഷേപമുണ്ടായി.

ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് കേസെടുത്തത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ധനമന്ത്രി കാണണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കുറിപ്പു നല്‍കിയിരുന്നു. അങ്ങനെയാണു ഫയല്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പുവച്ചെന്നു തെളിവുകള്‍ പരിശോധിച്ചു കോടതി നിഗമനത്തിലെത്തി. മന്ത്രിസഭയുടെയും ധനമന്ത്രിയുടെയും അറിവോടെയാണു കരാറുമായി മുന്നോട്ടുപോയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ 2005ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. കേസ് പുനരുജ്ജീവിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ പിന്‍വലിക്കാന്‍ നീക്കമുണ്ടായി. എന്നാല്‍ കോടതി ഇതനുവദിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ആരംഭിക്കുന്ന വിചാരണ നടപടികള്‍ യുഡിഎഫിന് നിര്‍ണായകമാവും.

മുകേഷ് തന്നെ; ഗുരുദാസന്‍ വേണ്ടെന്ന്

mukesh

കൊല്ലം: കൊല്ലത്ത് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പിണറായി വിജയന്‍ പങ്കെടുത്ത ജില്ല കമ്മിറ്റിയോഗം അവസാനിച്ചു. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനും, ഇരവിപുരം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാനുമായിരുന്നു പിണറായി വിജയന്റെ സാന്നിധ്യത്തില്‍ അഞ്ചാം തവണ ജില്ലാ സെക്രട്ടേറിയേറ്റും കമ്മിറ്റിയും ചേരേണ്ടി വന്നത്.

സെക്രട്ടറിയേറ്റില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരഭിപ്രായമുയര്‍ന്നില്ല. എന്നാല്‍ ജില്ലാകമ്മിറ്റിയില്‍ എന്‍ പത്മലോചനന്‍ ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടതോടെ പിണറായി രോക്ഷാകുലനായി. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് പികെ ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ല എന്ന തീരുമാനിച്ചത്. ഗുരുദാസന് കിട്ടിയ ഭൂരിപക്ഷം കുറയാതിരിക്കാനാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുകേഷിനെ പിന്‍വലിച്ചാല്‍ പാര്‍ട്ടിയ്ക്ക് അത് ക്ഷീണമുണ്ടാക്കും. ഇനി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്നും പിണറായി പറഞ്ഞു. ആര്‍എസ്പി മുന്നണിവിട്ടതിനെ തുര്‍ന്ന് സിപിഐഎം ഏറ്റെടുത്ത ഇരവിപുരം സീറ്റില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ എം ഷാനവാസിനെ മത്സരിപ്പിക്കാനും നിര്‍ദ്ദേശിച്ചു. കൊല്ലം മണ്ഡലം കമ്മിറ്റി കൂടാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനം വേണ്ടെന്ന് വെച്ചശേഷമാണ് പിണറായി മടങ്ങിയത്.

പാമൊലിന്‍ കേസ് വിചാരണ ഇന്ന് തുടങ്ങും

chandy

തൃശൂര്‍: പാമൊലിന്‍ കേസിന്റെ വിചാരണ ഇന്ന് തുടങ്ങും. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജഡ്ജി എസ്എസ് വാസനാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മൂന്നും നാലും പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രസ്താവത്തിനിടെ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം ഉണ്ടായിരുന്നു.

അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കു പാമൊലിന്‍ ഇടപാടില്‍ വ്യക്തമായ അറിവുണ്ടായിരുന്നെന്നു ജഡ്ജി എസ്എസ് വാസന്‍ കേസിലെ വിടുതല്‍ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടി. ഇറക്കുമതി സംബന്ധിച്ച ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പിട്ടതു വസ്തുതയാണ്. ഇടപാട് രാഷ്ട്രീയ തീരുമാനമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കുറ്റംചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ മൂന്നും നാലും പ്രതികളായിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യൂസ്, മുന്‍ ചീഫ് സെക്രട്ടറി എസ്. പദ്മകുമാര്‍ എന്നിവരുടെ വിടുതല്‍ഹര്‍ജികളാണു കോടതി അംഗീകരിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റവിമുക്തരാക്കി.
കേസിലെ രണ്ടാംപ്രതിയും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ, അഞ്ചാം പ്രതിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ഹര്‍ജി 2014 ഫെബ്രുവരിയില്‍ കോടതി തള്ളിയിരുന്നു. അവര്‍ പ്രതികളായി തുടരും. 1991-92 കാലഘട്ടത്തിലായിരുന്നു വിവാദമായ പാമൊലിന്‍ ഇറക്കുമതി. പാമൊലിനു രാജ്യാന്തരവിപണിയില്‍ 392.25 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നല്‍കി 15,000 ടണ്‍ ഇറക്കുമതി ചെയ്തെന്നാണു കേസ്. അധികവില നല്‍കിയുള്ള ഇറക്കുമതി ഗൂഢാലോചനയാണെന്ന് ആക്ഷേപമുണ്ടായി.

ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് കേസെടുത്തത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ധനമന്ത്രി കാണണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കുറിപ്പു നല്‍കിയിരുന്നു. അങ്ങനെയാണു ഫയല്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പുവച്ചെന്നു തെളിവുകള്‍ പരിശോധിച്ചു കോടതി നിഗമനത്തിലെത്തി. മന്ത്രിസഭയുടെയും ധനമന്ത്രിയുടെയും അറിവോടെയാണു കരാറുമായി മുന്നോട്ടുപോയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ 2005ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. കേസ് പുനരുജ്ജീവിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ പിന്‍വലിക്കാന്‍ നീക്കമുണ്ടായി. എന്നാല്‍ കോടതി ഇതനുവദിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ആരംഭിക്കുന്ന വിചാരണ നടപടികള്‍ യുഡിഎഫിന് നിര്‍ണായകമാവും.

റിപ്പര്‍ മോഡല്‍ ഒമ്പത് പേരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

800x480_IMAGE51366886

കൊച്ചി: റിപ്പര്‍ മോഡല്‍ ആക്രമണങ്ങളില്‍ ഒമ്പത് പേരെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. തേവര മമ്മാഞ്ഞിമുക്ക് കിണറ്റിങ്കല്‍ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന സേവ്യര്‍ (42) ആണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. 2007 മുതല്‍ 2016 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റോഡരികിലും കട വരാന്തകളിലും പാലങ്ങള്‍ക്കടിയിലും കിടന്നുറങ്ങിയിരുന്നവരെ സേവ്യര്‍ കല്ലിനടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത് ഇഎസ്ഐ ആശുപത്രിക്ക് എതിര്‍വശത്തെ ഓലഷെഡില്‍ വച്ച് ഉണ്ണിയെന്നയാളെ(നെഞ്ചുണ്ണി) കല്ലിനിടിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മറ്റ് കൊലപാതകങ്ങളും പുറത്തറിയുന്നത്.

സേവ്യറിന്റെ സൃഹൃത്ത് സുനിലിന്റെ സഹോദരനാണ് ഉണ്ണി. ഒമ്പത് കേസുകളിലും തെളിവൊന്നും ലഭിക്കാതെ പൊലീസ് നട്ടംതിരിയുന്നതിനിടെയാണ് ഉണ്ണിയുടെ കൊലപാതകം നടക്കുന്നത്. കല്ലിനിടിച്ച് കൊലപ്പെടുത്തിയ സമാന കേസുകളിലെ പ്രതികളെ നിരീക്ഷിച്ചുവെങ്കിലും തുമ്പ് ലഭിച്ചില്ല. തുടര്‍ന്ന് മണപ്പാട്ടിപറമ്പിലും പരിസരത്തും കറങ്ങിനടക്കാറുള്ള സേവ്യറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് കൊലപാതക പരമ്പരകളുടെ ചുരുളഴിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണ  പറഞ്ഞു. പൊലീസിനോട് സഹകരിക്കാതിരുന്ന പ്രതിയെ മനഃശാസ്ത്രജ്ഞന്റെ സഹായത്തോടെയാണ് പിന്നീട് ചോദ്യം ചെയ്തത്. കഞ്ചാവിനും മയക്കുമരുന്നിനും പണംകണ്ടെത്താനായിരുന്നു പെയ്ന്റിങ് തൊഴിലാളിയായ സേവ്യറിന്റെ കൊലപാതകങ്ങള്‍. ഒറ്റയ്ക്ക് ഉറങ്ങിസക്കിടക്കുന്നവരുടെ പോക്കറ്റ് പരിശോധിച്ച് കഞ്ചാവും പണവും എടുക്കും. എതിര്‍ക്കുകയോ വാക്കേറ്റമുണ്ടാവുകയോ ചെയ്താല്‍ ഇവര്‍ ഉറങ്ങുന്നത് വരെ മാറി നില്‍ക്കും. പിന്നീട് 20 കിലോയെങ്കിലും തൂക്കമുള്ള കല്ലുമായി വന്ന് തലയ്ക്ക് ഇടിക്കും. മരിച്ചില്ലെങ്കില്‍ ശരീരം തിരിച്ചിട്ടും ഇടിക്കും. മരണം ഉറപ്പായാല്‍ പണം എടുക്കാതെ സ്ഥലം കാലിയാക്കും. രാവിലെ പതിവ് പോലെ കഞ്ഞികുടിയും കഴിഞ്ഞ് ജോലി സ്ഥലത്തെത്തും. ഇതിനാല്‍ മറ്റുള്ളവരും സേവ്യറിനെ സംശയിച്ചിരുന്നില്ല. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വിവിധ സ്റ്റേഷനുകളില്‍ കേസെടുത്തിരുന്നുവെങ്കിലും കൊലപാതക പരമ്പരയിലെ കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടിരുന്നില്ലെന്ന് ഡിസിപി പറഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. മദ്യപാനം നിര്‍ത്താന്‍ സേവ്യറിനെ ചികിത്സിച്ചിരുന്നുവെങ്കിലും കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചതോടെ രാത്രി ഉറക്കം നഷ്ടപ്പെട്ടു. സെക്കന്റ്‌ഷോ സിനിമ കാണാന്‍ കയറുമെങ്കിലും പകുതിയില്‍ ഇറങ്ങിവരും. തുടര്‍ന്നാണ് റോഡരികിലും പാലങ്ങള്‍ക്കടിയിലും വരാന്തകളിലും കിടന്നുറങ്ങുന്നവരെ പരിശോധിക്കുക. എറണാകുളം ബ്രോഡ്വേ, ബേസിന്‍ റോഡ്, കലൂര്‍ ആസാദ് റോഡ് എന്നിവിടങ്ങളിലും നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിന് താഴെയും ഉറങ്ങിക്കിടന്നവരെ കൊലപ്പെടുത്തിയത് താനാണെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചുവെന്ന് ഡിസിപി പറഞ്ഞു. 2007ല്‍ തൃക്കാക്കര നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിന് മുന്നില്‍ ഉറങ്ങിക്കിടന്നയാളെയും അതേവര്‍ഷംതന്നെ ഇടപ്പള്ളി റെയില്‍വേ ഗേറ്റിന് സമീപത്തെ കെട്ടിടത്തില്‍ ഉറങ്ങിക്കിടന്ന വികലാംഗനായ ആളെയും കൊലപ്പെടുത്തി. 2008ല്‍ കലക്ടറേറ്റിന് വടക്ക്വശത്തെ ചായക്കടയില്‍ ഉറങ്ങിയ ആളെയും വരാപ്പുഴ ചെറിയപ്പിള്ളി ജങ്ഷനിലെ കടയില്‍ കിടന്നുറങ്ങിയ ആളെയും കൊലപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് 7ന് എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന് സമീപത്ത് നിന്നും നോര്‍ത്ത് സിഐ നിസാമുദീന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.

ഫാ. ടോമിനെ വധിച്ചെന്ന് മാധ്യമങ്ങള്‍; ഇല്ലെന്ന് കേന്ദ്രം

വത്തിക്കാന്‍/ന്യൂഡല്‍ഹി: ഐ.എസ്. ഭീകരര്‍ യമനില്‍നിന്നു തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിനെ വധിച്ചെന്ന വാര്‍ത്തയ്ക്കു സ്ഥിരീകരണമില്ല. വൈദികനെ ദുഃഖ വെള്ളിയാഴ്ച ഭീകരര്‍ വധിച്ചതായി വാഷിങ്ടണ്‍ ടൈംസ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാ. ടോമിനെ വധിച്ചെന്ന വാര്‍ത്തയ്ക്കു സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വൈദികനെ വധിച്ചതായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നു വത്തിക്കാനും അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നു ബംഗളുരു പ്രോവിന്‍സിലെ സലേഷ്യന്‍ സഭാ വക്താവ് മാത്യു വാളറക്കോട്ടും വ്യക്തമാക്കി. വത്തിക്കാനും വത്തിക്കാന്‍ നിയോഗിച്ച പ്രതിനിധികളും ഫാ.

ടോമിന്റെ മോചനത്തിനായി ശ്രമിക്കുകയാണ്. ഫാ. ടോമിനെ ഭീകരര്‍ കുരിശില്‍ തറച്ച് കൊലപ്പെടുത്തിയതായി വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റഫ് സ്‌കോബോണ്‍ സ്ഥിരീകരിച്ചതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈസ്റ്റര്‍ കുര്‍ബാനയ്ക്കിടെയാണ് കര്‍ദിനാള്‍ ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ നാലിനാണ് കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായfr-tom-100x75നെ തട്ടിക്കൊണ്ടുപോയത്.

തന്ത്രം പാളി പി.സി ജോര്‍ജ്

pc-george-assembly__small
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിനു ൈകമാറിയത് സിപിഎം കരുതിവച്ചിരുന്ന തീരുമാനം. മുന്നണികളില്‍ അല്ലാതെ ഒറ്റയ്ക്കു മല്‍സരിച്ച് ഇതുവരെ പരിചയമില്ലെങ്കിലും പി.സി. ജോര്‍ജിന് ഈ തിരഞ്ഞെടുപ്പില്‍ അതല്ലാതെ വേറെ വഴിതെളിയുന്നുമില്ല. ഒരു തവണ മാത്രമാണ് പൂഞ്ഞാര്‍ മണ്ഡലം പി.സി. ജോര്‍ജിനെ കൈവിട്ടത്. പൂഞ്ഞാറില്‍നിന്നുള്ള ആറു ജയങ്ങളില്‍ മൂന്നെണ്ണം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്‌ബോഴും മൂന്നെണ്ണം യുഡിഎഫില്‍ നിന്നുമായിരുന്നു.

ജോര്‍ജിന് ഇത്തവണത്തെ മുന്നണിമാറ്റം പിഴച്ചു. ജോര്‍ജ് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയും ഇടതുമുന്നണി തന്നെ പിന്തുണയ്ക്കും എന്നു ഉറപ്പോടെ പറയുകയും ചെയ്തതു സിപിഎം സംസ്ഥാന നേതൃത്വത്തിന് തുടക്കത്തില്‍ തന്നെ അതൃപ്തിയുണ്ടാക്കിയിരുന്നു.

പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ എതിര്‍പ്പ് അറിയാവുന്നതുകൊണ്ട് പി.സി. ജോര്‍ജിനു വേണ്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ വാദിക്കാന്‍ നേതൃത്വത്തില്‍നിന്ന് ആരും തന്നെ തയാറായില്ല.

പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്‌ബോഴാണു നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ശെല്‍വരാജിനെ സിപിഎമ്മില്‍ നിന്ന് അടര്‍ത്തിയെടുത്തു കോണ്‍ഗ്രസിലെത്തിച്ചത്. അതിനു പിന്നില്‍ താന്‍ ആയിരുന്നുവെന്ന് പി.സി. ജോര്‍ജ് തന്നെ അവകാശപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലും മറ്റും ജോര്‍ജിനോടുള്ള അതൃപ്തി സിപിഎം തീരുമാനത്തില്‍ പ്രകടമാണ്.

സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളുടെയും ജില്ലാ നേതൃത്വത്തില്‍ ചിലരുടെയും അനുകൂല നീക്കങ്ങളില്‍നിന്നു സീറ്റു കിട്ടുമെന്ന് ജോര്‍ജ് കരുതിയെങ്കിലും സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഓരോ ദിവസവും പ്രതികൂല സൂചനകളാണു ലഭിച്ചത്. സിപിഎമ്മിന്റെ പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടേതായി ജോര്‍ജിന് അനുകൂല അഭിപ്രായം ഉയര്‍ന്നു. അതു ജില്ലാ സെക്രട്ടേറിയറ്റു വഴി സംസ്ഥാന സമിതിയിലെത്തിയെങ്കിലും ഫലം കണ്ടില്ല. ഇടതുമുന്നണിയിലെ കക്ഷികളിലൂടെ തനിക്കു വേണ്ടി സമ്മര്‍ദ്ദമുയര്‍ത്താമെന്നു ജോര്‍ജ് കരുതിയെങ്കിലും അതിനും അവസരമുണ്ടായില്ല. തന്റെ കാര്യത്തില്‍ സിപിഎം നേതൃത്വത്തിന്റെ അജന്‍ഡ എത്രത്തോളം ശക്തമാണെന്നു തിരിച്ചറിയാന്‍ പി.സി. ജോര്‍ജിനു കഴിഞ്ഞതുമില്ല.

വാടകമുറിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് വാടകമുറിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലക്കോട് ടൗണിന് സമീപത്ത് പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്‌ളാവിലകത്ത് കണ്ണന്‍ (33) എന്നിവരാണ് മരിച്ചത്. രോഗഭീതിയെത്തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ്kannur പൊലീസിന്റെ നിഗമനം.

രാജു ആലക്കോട് ടൗണിലെ ടാക്‌സി ഡ്രൈവറും കണ്ണന്‍ ലോട്ടറി തൊഴിലാളിയുമാണ്. ഒരാഴ്ച മുമ്പ് രാജു സുഹൃത്തായ കണ്ണനേയും കൂട്ടി പരിയാരം മെഡിക്കല്‍ കൊളേജില്‍ പല്ലെടുക്കാന്‍ പോയിരുന്നു. രാജുവിന്റെ വായില്‍ ചെറിയൊരു മുഴ കണ്ടെത്തി.വിശദമായ പരിശോധന വേണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കരള്‍രോഗ ബാധിതനായിരുന്നു കണ്ണന്‍. ഇയാളും ചികിത്സയിലായിരുന്നു. മരിയ്ക്കുന്നതിന് മുമ്പ് ഇരുവരും സുഹൃത്തുക്കളെ വിളിയ്ക്കുകയും തങ്ങള്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു. ഇരുവരേയും രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരേതനായ വേലായുധന്‍-കുഞ്ഞാലിയമ്മ ദമ്പതികളുടെ മകനാണ് രാജു. ഭാര്യ പരേതയായ വത്സമ്മ. മക്കള്‍: അരവിന്ദ്, ശ്രീലക്ഷ്മി. കണ്ണന്‍ അവിവാഹിതനാണ്.