കോട്ടമലയിലെ ഖനനം: കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കെ.എം.മാണി

24-km-mani-pinarayi

കോട്ടയം: രാമപുരം കോട്ടമലയില്‍ നടക്കുന്ന പാറഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.എം.മാണി. പാറഖനനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയായ പ്രവണതയല്ല. ഒരു നാടു മുഴുവന്‍ ഒരു ജനകീയ പ്രക്ഷോഭത്തില്‍ അണി നിരക്കുമ്പോള്‍ അതിനെതിരെ നിലപാടു സ്വീകരിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ നാട്ടില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സാധ്യമല്ലാതായിത്തീരും.
പാറഖനനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു. പാറപൊട്ടിക്കല്‍ അടിയന്തിരമായി തടയണമെന്നും വൈദികര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള കെ.എം.മാണി എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി  കോട്ടമലയില്‍ നടക്കുന്ന പാറ ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കെ.എം.മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ടു ഭീമന്‍ പാറക്കഷണം 300 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു. ഭയാശങ്കയും പൊടിപടലവും ശബ്ദമലിനീകരണവും കാരണം ജനങ്ങള്‍ പരിഭ്രാന്തരാണെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ഇതിനെതിരെ സമരമുഖത്താണ്. പാറപൊട്ടിക്കലിനെതിരെ സമരം ചെയ്ത കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ തോമസ് ആയിലിക്കുന്നേലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുകയാണ്. ജനപ്രതിനിധികള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈദികരെയും മറ്റുള്ളവരെയും റിമാന്‍ഡ് ചെയ്ത് ജയിലില്‍ പാര്‍പ്പിക്കുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷവുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് രാമപുരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. രാമപുരത്ത് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷണമാണ് നിലവിലുള്ളത്. പാറപൊട്ടിക്കല്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം.
ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന സമരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുന്നത് പ്രയാസകരമാണെന്നും കെ.എം.മാണി പറഞ്ഞു.

രാമപുരം – കോട്ടമല ഖനനം പരിശോധിച്ച്‌ നടപടിയെന്ന്‌ മുഖ്യമന്ത്രി

24-km-mani-pinarayi.jpg

 

രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി – കോട്ടമലയില്‍ നടക്കുന്ന പാറ ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന്‌ കെ.എം.മാണി ശ്രദ്ധ ക്ഷണിക്കലിലൂടെ നിയമസഭയെ അറിയിച്ചു. അപകടങ്ങള്‍ ദുരീകരിക്കുന്നതിന്‌ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കുന്നില്ല. ഇത്‌ തടയേണ്ടത്‌ ഏറ്റവും വലിയ ആവശ്യമാണ്‌. കഴിഞ്ഞ ദിവസം രണ്ടു ഭീമന്‍ പാറക്കഷണം 300 അടി ഉയരത്തില്‍ നിന്നും താഴേക്ക്‌ പതിച്ചു. ഭയാശങ്കയും പൊടിപടലവും ശബ്‌ദമലിനീകരണവും കാരണം ജനങ്ങള്‍ പരിഭ്രാന്തരാണെന്നും പറഞ്ഞു.

കോട്ടയം: പാലാ രാമപുരത്തെ പാറഖനനം അടിയന്തിരമായി നിര്‍ത്തിവയ്‌ക്കണമെന്ന ആവശ്യം പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ഇതുസംബന്ധിച്ച്‌ എന്താണു ചെയ്യാന്‍ സാധിക്കുന്നതെന്ന്‌ നോക്കാമെന്നും മുഖ്യമന്ത്രി കെ.എം.മാണിയ്‌ക്ക്‌ ഉറപ്പു നല്‍കി.
പാറപൊട്ടിക്കല്‍ അടിയന്തിരമായി തടയണമെന്നും വൈദികര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള കെ.എം.മാണി എം.എല്‍.എയുടെ സബ്‌മിഷന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഇത്‌ സുപ്രീംകോടതി വരെ പോയി നില്‍ക്കുന്ന കേസാണെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ച്‌ മാത്രമേ ഒരു നിലപാട്‌ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി – കോട്ടമലയില്‍ നടക്കുന്ന പാറ ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന്‌ കെ.എം.മാണി ശ്രദ്ധ ക്ഷണിക്കലിലൂടെ നിയമസഭയെ അറിയിച്ചു. അപകടങ്ങള്‍ ദുരീകരിക്കുന്നതിന്‌ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കുന്നില്ല. ഇത്‌ തടയേണ്ടത്‌ ഏറ്റവും വലിയ ആവശ്യമാണ്‌. കഴിഞ്ഞ ദിവസം രണ്ടു ഭീമന്‍ പാറക്കഷണം 300 അടി ഉയരത്തില്‍ നിന്നും താഴേക്ക്‌ പതിച്ചു. ഭയാശങ്കയും പൊടിപടലവും ശബ്‌ദമലിനീകരണവും കാരണം ജനങ്ങള്‍ പരിഭ്രാന്തരാണെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ഇതിനെതിരെ സമരമുഖത്താണ്‌. പാറപൊട്ടിക്കലിനെതിരെ സമരം ചെയ്‌ത കുറിഞ്ഞി സെന്റ്‌ സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ തോമസ്‌ ആയിലിക്കുന്നേലിനെ ഒന്നാം പ്രതിയാക്കി പോലീസ്‌ കേസെടുത്തിരിക്കുകയാണ്‌. ജനപ്രതിനിധികള്‍ക്കെതിരെയും പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. വൈദികരെയും മറ്റുള്ളവരെയും റിമാന്‍ഡ്‌ ചെയ്‌ത്‌ ജയിലില്‍ പാര്‍പ്പിക്കുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷവുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച്‌ രാമപുരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. രാമപുരത്ത്‌ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷണമാണ്‌ നിലവിലുള്ളത്‌. പാറപൊട്ടിക്കല്‍ അടിയന്തിരമായി നിര്‍ത്തിവയ്‌ക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം.
ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്‌ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന്‌ കെ.എം.മാണി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന സമരങ്ങള്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ ബുദ്ധിമുട്ടിക്കുന്നത്‌ പ്രയാസകരമാണെന്നും കെ.എം.മാണി പറഞ്ഞു.
രാമപുരത്തെ പാറ ഖനനത്തിന്‌ മൈനിംഗ്‌ & ജിയോളജി വകുപ്പിന്റെ അംഗീകാരമുണ്ടെന്ന്‌ മുഖ്യമന്ത്രി പിറണായി വിജയന്‍ പറഞ്ഞു. പാരിസ്ഥിതികാനുമതി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയെ പഞ്ചായത്ത്‌ സമീപിച്ചിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. തുടര്‍ന്ന്‌ ഡെയിഞ്ചറസ്‌ ലൈസന്‍സ്‌ അനുവദിക്കാത്തതിനെതിരെ ക്വാറിയുടമ ഹൈക്കോടതിയെ സമീപിച്ചു. ലൈസന്‍സ്‌ അനുവദിക്കണമെന്ന്‌ സിംഗിള്‍ ബെഞ്ച്‌ ഉത്തരവിട്ടു. ഇതിനെതിരെ പഞ്ചായത്ത്‌ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന്‌ നാട്ടുകാര്‍ ജില്ലാ കളക്‌ടറെ സമീപിക്കുകയും ദുരന്തനിവാരണ അതോറിറ്റിയെകൊണ്ട്‌ പഠനം നടത്തിയ ശേഷം ക്വാറിയുടെ പ്രവര്‍ത്തനം കളക്‌ടര്‍ നിരോധിക്കുകയും ചെയ്‌തു. ജില്ലാ കളക്‌ടറുടെ സ്റ്റോപ്പ്‌ മെമ്മോയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്‌ ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും അതും തള്ളി. ഇതിനെതിരെ പഞ്ചായത്ത്‌ കോടതിയില്‍ ഫയല്‍ ചെയ്‌ത സ്‌പെഷ്യല്‍ ചീഫ്‌ പെറ്റീഷനും തള്ളി. ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ എണ്‍വയണ്‍മെന്റ്‌ ആന്റ്‌ ക്ലൈമറ്റ്‌ ചെയ്‌ഞ്ചിനെ സമീപിക്കാനാണ്‌ കോടതി നിര്‍ദ്ദേശം നല്‍കിയത്‌. സുപ്രീംകോടതി ഉത്തരവ്‌ പുറപ്പെടുവിച്ച സാഹചര്യത്തിലാണ്‌ രാമപുരം പഞ്ചായത്ത്‌ ഡയിഞ്ചറസ്‌ ലൈസന്‍സ്‌ നല്‍കിയത്‌. ക്വാറിക്കെതിരെ തദ്ദേശവാസികളുടെ എതിര്‍പ്പ്‌ ആരംഭം മുതലേയുണ്ട്‌. മുഖ്യമന്ത്രി പറഞ്ഞു.
ഔദ്യോഗികാവശ്യത്തിന്‌ രാമപുരം വില്ലേജ്‌ ഓഫീസിലെത്തിയ ആര്‍.ഡി.ഒയെ തടഞ്ഞുവച്ചതിനാണ്‌ മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ബലപ്രയോഗത്തിലൂടെ പോലീസ്‌ അറസ്റ്റിന്‌ ശ്രമിച്ചിട്ടില്ല. പോലീസ്‌ സംയമനം പാലിച്ചിട്ടുണ്ട്‌. ആര്‍.ഡി.ഒയുടെ പരാതിയിലാണ്‌ പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. കേസില്‍ ആരെയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടില്ല. എന്നാല്‍ പ്രതികളായ 25 പേര്‍ പാലാ ജുഡീഷ്വല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാകുകയാണ്‌ ചെയ്‌തത്‌. ആര്‍.ഡി.ഒയുടെ പരാതിയില്‍ എടുത്ത കേസായതിനാല്‍ നവംബര്‍ 1ന്‌ റിമാന്റ്‌ ചെയ്യുകയും പിറ്റേന്ന്‌ ജാമ്യത്തില്‍ വിടുകയും ചെയ്‌തതായി മുഖ്യമന്ത്രി പറഞ്ഞു.