ലണ്ടനിലെ ഒരു ടാറ്റൂ കലാകാരന്റെ കത്ത് അന്താരാഷ്ട്ര തലത്തില്‍ വൈറലാകുന്നു
ഭാര്യയുടെ മുന്‍കാമുകനോടുള്ള ഒരു ഭര്‍ത്താവിന്റെ സമീപനം എന്തായിരിക്കും. പലര്‍ക്കും അയാളെക്കുറിച്ച് അറിയുകയെ വേണ്ട എന്ന നിലപാട് ആയിരിക്കും. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനാണ് റയാന് മാര്‍ച്ച്. ലണ്ടനിലെ ഒരു ടാറ്റൂ കലാകാരനാണ് ഇദ്ദേഹം. താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയുടെ മുന്‍ കാമുകന് ഒരു തുറന്ന കത്ത് എഴുതിയാണ് കക്ഷി ശ്രദ്ധനേടിയത്. ഈ കത്ത് വലിയ വൈറലായിരിക്കുകയാണ് അന്താരാഷ്ട്ര തലത്തില്‍, ഈ കത്തിന്റെ മലയാള പരിഭാഷ
അവളെ ഉപേക്ഷിച്ചുപോയ മനുഷ്യന്,
നന്ദി, അവളുടെ ജീവിതത്തില്‍ നിന്നും പോയതിനും അവളെ ഉപേക്ഷിച്ചതിനും നന്ദി. അവളെ സ്നേഹിക്കാന്‍ എനിക്ക് അവസരം നല്‍കിയതിനു നന്ദി. അവളെ വേദനിപ്പിച്ചതിനു നന്ദി. അല്ലായിരുന്നുവെങ്കില്‍ അവള് അത്രത്തോളം മൂല്യമുള്ള കാര്യം പഠിക്കുമായിരുന്നില്ല. അവളെ വേദനിപ്പിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും, അവള് കരയുന്നത് എനിക്കു സഹിക്കാനാവില്ല. നീ അവള്‍ക്കു വേണ്ടി ചെയ്യാതിരുന്ന പല കാര്യങ്ങളും ഞാന്‍ ചെയ്യും, അവള് തനിച്ചായിരിക്കുമ്പോള്‍ ഞാനവള്‍ക്കൊപ്പം ഇരിക്കും, അവള് ഒരു ഓപ്ഷന് ആണെന്നു തോന്നിക്കാതെ കൂടുതല്‍ പ്രാധാന്യം അവള്‍ക്കു തന്നെ കൊടുക്കും, അവളുടെ കഥകള്‍ കേള്‍ക്കും, അവ എത്രത്തോളം ബോറടിപ്പിക്കുന്നതും പഴഞ്ചനുമാണെങ്കിലും പരാതി പറയാതെ കേള്‍ക്കും. അവള് ചോദിച്ചില്ലെങ്കിലും അവള്‍ക്കു വേണ്ടി സമയം കണ്ടെത്തുകയും സ്നേഹം നല്‍കുകയും ചെയ്യും. നീ അഭിനന്ദിക്കാന്‍ പരാജയപ്പെട്ട പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും. അവള് എന്നോടൊപ്പം ഉണ്ടാകാന്‍ എന്നെക്കൊണ്ടു കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. അവള് എങ്ങനെയായിരുന്നാലും ഞാന്‍ സ്നേഹിക്കും, അവള്‍ക്ക് എന്തു വേണമെങ്കിലും അതിനു കൂടെ നില്ക്കും. അവള്‍ക്കു വേണ്ടി നീ പരാജയപ്പെട്ട സ്ഥാനത്ത് ഞാന്‍ പങ്കാളിയാകും. നീ ചെയ്തതുപോലുള്ള തെറ്റുകള്‍ ഒരിക്കലും ചെയ്യാത്ത മനുഷ്യനാകും ഞാന്‍. അവളെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കില്ല.