കോട്ടമലയിലെ ഖനനം: കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കെ.എം.മാണി

24-km-mani-pinarayi

കോട്ടയം: രാമപുരം കോട്ടമലയില്‍ നടക്കുന്ന പാറഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ.എം.മാണി. പാറഖനനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയായ പ്രവണതയല്ല. ഒരു നാടു മുഴുവന്‍ ഒരു ജനകീയ പ്രക്ഷോഭത്തില്‍ അണി നിരക്കുമ്പോള്‍ അതിനെതിരെ നിലപാടു സ്വീകരിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇങ്ങനെയാണ് പോകുന്നതെങ്കില്‍ നാട്ടില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സാധ്യമല്ലാതായിത്തീരും.
പാറഖനനം അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നു. പാറപൊട്ടിക്കല്‍ അടിയന്തിരമായി തടയണമെന്നും വൈദികര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള കെ.എം.മാണി എം.എല്‍.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി  കോട്ടമലയില്‍ നടക്കുന്ന പാറ ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കെ.എം.മാണി പറഞ്ഞു.
കഴിഞ്ഞ ദിവസം രണ്ടു ഭീമന്‍ പാറക്കഷണം 300 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു. ഭയാശങ്കയും പൊടിപടലവും ശബ്ദമലിനീകരണവും കാരണം ജനങ്ങള്‍ പരിഭ്രാന്തരാണെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ഇതിനെതിരെ സമരമുഖത്താണ്. പാറപൊട്ടിക്കലിനെതിരെ സമരം ചെയ്ത കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ തോമസ് ആയിലിക്കുന്നേലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുകയാണ്. ജനപ്രതിനിധികള്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈദികരെയും മറ്റുള്ളവരെയും റിമാന്‍ഡ് ചെയ്ത് ജയിലില്‍ പാര്‍പ്പിക്കുന്ന നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷവുമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് രാമപുരം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. രാമപുരത്ത് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷണമാണ് നിലവിലുള്ളത്. പാറപൊട്ടിക്കല്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം.
ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന സമരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുന്നത് പ്രയാസകരമാണെന്നും കെ.എം.മാണി പറഞ്ഞു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s