സര്‍ക്കാരും മാധ്യമങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുമ്പോഴും കോടതികളില്‍ മാധ്യമവിലക്ക് തുടരുന്നു

  • സ്വന്തം ലേഖകന്‍
    pti7_20_2016_000322b_kuma759.jpg
  • കോട്ടയം:   സര്‍ക്കാരും മാധ്യമങ്ങളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുമ്പോഴും കോടതികളില്‍ മാധ്യമവിലക്ക് തുടരുന്നു. ഇടതു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയശേഷമാണ് മാധ്യമങ്ങളെ കോടതിയില്‍ നിന്നും ആട്ടിയകറ്റിയതെന്നാണ് യഥാര്‍ഥ്യം. തുടര്‍ന്ന് മുഖ്യമന്ത്രിയും ചീഫ് ജസ്റ്റീസും, രാഷ്ട്രപതിയും ഇടപെട്ടിട്ടും അഭിഭാഷക മുഷ്‌ക്ക് അയഞ്ഞില്ല. അതിനിടെ ഈ വിലക്കിനോട് ഒരു വിഭാഗം ന്യായാധിപന്മാര്‍ക്കും യോജിപ്പാണെന്ന് മുന്‍ എംപിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ അഭിഭാഷക സംഘടന സെബാസ്റ്റിയന്‍ പോളിനെ വിലക്കി.കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമ വിലക്ക് പരിഹരിക്കാന്‍ സര്‍ക്കാരോ ജഡ്ജിമാരോ ഇടപെടുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നും വ്യക്തമാക്കി മുന്‍ എം.പിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി.
    നിയമസഭയും മുഖ്യമന്ത്രിയും ജന നേതാക്കളും ആവശ്യപ്പെടുമ്പോഴും കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നത് ഇതോടെ ദുരൂഹമായിരിക്കുകയാണ്. ജിഷാ വധക്കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിട്ടതാണ് ഇതിലെ അവസാനത്തെ സംഭവം.. കോടതി മുറിയില്‍ റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം അഭിഭാഷകരുടെ നടപടി. അഭിഭാഷകനായ മാഞ്ഞൂരാന്റെ പീഡന കേസ് റിപ്പോര്‍ട്ട്‌സ ചെയ്തതോടെയാണ് ഇത് തുടങ്ങിയെങ്കിലും ഹൈക്കോടതിയിലെ സിപിഎം അനുകൂല ഉന്നത അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമാണ് വിലക്കെന്നാണ് ്‌സൂചന.കോടതികളിലെ വിചാരണയും വിധിയും തീര്‍ത്തും സ്വകാര്യമാക്കുകയും അതുവഴി ജനശ്രദ്ധയില്‍ നിന്നും മാറുകയുമാണ് പരിപാടി.
    ജൂലായ് 19 മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. മാദ്ധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതിയിലും മറ്റു കോടതികളിലും മാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയാണ്. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെ സംസ്ഥാനത്തുടനീളം അഭിഭാഷകര്‍ ചോദ്യം ചെയ്യുന്ന സ്ഥിതിയാണ്. ഹൈക്കോടതിയിലെയും തിരുവനന്തപുരം ജില്ലാ കോടതിയിലെയും മീഡിയ റൂം അടച്ചു. പൊതുസ്ഥലത്ത് ഒരു സ്ത്രീയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ അഭിഭാഷകനെ പോലീസ് അറസ്റ്റു ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതെ തുടര്‍ന്ന് പല തവണ ഉന്നത തലത്തില്‍ ഇടപെടല്‍ നടത്തിയിട്ടും മാധ്യമങ്ങളെ കോടതിയില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്ന നിലപാടിലാണ് അഭിഭാഷക ലോകം.സംസ്ഥാനത്തെ കോടതികളില്‍ മാധ്യമങ്ങളെ വിലക്കിക്കൊണ്ട് അഭിഭാഷകര്‍ തുടര്‍ച്ചയായി പ്രശ്‌നം സൃഷ്ടിക്കുകയാണ്. വിലക്കിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റീസും രജിസ്ട്രാറും മുഖ്യമന്ത്രിയും എടുത്ത നടപടികള്‍ കാറ്റില്‍ പറത്തിയാണ് അഭിഭാഷകരുടെ അക്രമം.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s