ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ നാല് പേരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് വെളിപ്പെടുത്തി യുവതി

press-meet
നാലുപേര്‍ പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്ന് വാക്കുകൊണ്ട് നേരിട്ടതെന്ന് യുവതി .സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ നേതാവ് ജയന്തന്‍, ബിനീഷ്, ജനീഷ്, ഷിബു എന്നീ അയല്‍ക്കാരായിരുന്ന നാലുപേരാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും യുവതി വ്യക്തമാക്കി.പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും യുവതി വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചു.2014 ല്‍ സ്‌കൂള്‍ അവധി സമയത്താണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. മദ്യപാനിയായിരുന്ന ഭര്‍ത്താവ് ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഒരു ദിവസം വൈകിട്ട് വീട്ടിലെത്തിയ നാലുപേരും തന്നോട് ഭര്‍ത്താവിന്റെ അടുക്കലേക്ക് പോകണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.  

തിരുവനന്തപുരം: ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ നാല് പേരാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് വെളിപ്പെടുത്തി യുവതി രംഗത്ത്. സിപിഎം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ നേതാവ് ജയന്തന്‍, ബിനീഷ്, ജനീഷ്, ഷിബു എന്നീ അയല്‍ക്കാരായിരുന്ന നാലുപേരാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പൊലീസ് കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും യുവതി വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അപമാനിച്ചു. തെളിവെടുപ്പിന് കൊണ്ടുപോയി ജനമധ്യത്തിന് മുന്നിലും അപമാനിച്ചു യുവതി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞു.
പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മോശമായ അനുഭവമാണ് ഉണ്ടായതെന്ന് യുവതി വ്യക്തമാക്കി. പേരാമംഗലം സിഐ അസഭ്യം പറഞ്ഞു. കോടതിയില്‍ മൊഴിമാറ്റിപ്പറയാന്‍ പൊലീസാണ് പഠിപ്പിച്ചത്. മധു അമ്പലത്തൂരെന്ന രാഷ്ട്രീയക്കാരനും പോലീസും കൂടിയിരുന്നാണ് തന്നെ മാറ്റിപ്പറയാനുള്ള മൊഴി പഠിപ്പിച്ചത്. നിരന്തരമായി അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ തുറന്നുപറയുന്നത്. നാലു പേര്‍ പീഡിപ്പിച്ചതിനേക്കാള്‍ വലിയ ബലാത്സംഗമാണ് പേരാമംഗലം സിഐയില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് യുവതി അഭിപ്രായപ്പെട്ടു. പ്രതികളെ ചൂണ്ടിക്കാട്ടി ഇവരില്‍ ആര് ബലാത്സംഗം ചെയ്തപ്പോഴായിരുന്നു നിനക്ക് ഏറ്റവും കൂടുതല്‍ സുഖമെന്നായാരുന്നു സിഐയുടെ ചോദ്യം. ഇഷ്ടപ്പെട്ട സൈസ് ഏതാണെന്ന് പൊലീസ് ചോദിച്ചു.
2014 ല്‍ സ്‌കൂള്‍ അവധി സമയത്താണ് സംഭവം നടന്നതെന്ന് യുവതി പറഞ്ഞു. മദ്യപാനിയായിരുന്ന ഭര്‍ത്താവ് ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഒരു ദിവസം വൈകിട്ട് വീട്ടിലെത്തിയ നാലുപേരും തന്നോട് ഭര്‍ത്താവിന്റെ അടുക്കലേക്ക് പോകണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എലൈറ്റ് ഹോസ്പിറ്റലിലേക്ക് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. എന്നാല്‍ കൊടുങ്ങല്ലൂരേക്കുള്ള റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഭര്‍ത്താവ് ചികിത്സ കഴിഞ്ഞ് വന്നശേഷമാണ് സംഭവം പറഞ്ഞത്.തുടര്‍ന്ന് ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് കേസ് കൊടുത്തത്. പരാതി നല്‍കാനെത്തിയ തനിക്ക് മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ദിവസങ്ങളോളം രാവിലെ മുതല്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തി. ഈ വര്‍ഷം ഓഗസ്റ്റ് 16 നാണ് യുവതി പരാതി നല്‍കിയത്. പേരാമംഗലം എസ്ഐയും സിഐയും ഇടപെട്ട് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു. പരാതിയില്ലാതെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്നായിരുന്നു ഇവരുടെ നിലപാട്. വനിതാ സെല്ലില്‍ എന്തിനാണ് പരാതി നല്‍കിയതെന്ന് ചോദിച്ചു. തൃശൂര്‍ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലറാണ് ജയന്തന്‍. രാഷ്ട്രീയ സ്വീധീനം ഉപയോഗിച്ചാണ് ഇയാള്‍ കേസ് ഇല്ലാതാക്കിയത്. പണം തന്ന് കേസ് ഒഴിവാക്കാന്‍ ശ്രമിച്ചു.
മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിമാറ്റണമെന്ന് പൊലീസാണ് ആവശ്യപ്പെട്ടത്. പൊലീസ് പറഞ്ഞു പഠിപ്പിച്ച മൊഴിയാണ് മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞത്. മൊഴി നല്‍കാന്‍ പോയപ്പോള്‍ ഭര്‍ത്താവിനെ കാറില്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. സംഭവം നടന്നിട്ടില്ലെന്ന് താന്‍ കോടതിയില്‍ പറഞ്ഞിട്ടില്ല. തത്കാലം പരാതി പിന്‍വലിക്കാമെന്നാണ് പറഞ്ഞത്. തനിക്കും ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭീഷണി ഉണ്ടായിരുന്നു. അതാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മജിസ്ട്രേറ്റിനോടും വ്യക്തമാക്കിയിരുന്നു. ഇപ്പോഴും പേടിയോടെയാണ് ജീവിക്കുന്നത്. പരാതി പിന്‍വലിച്ച ശേഷം വീട്ടില്‍ പോയിട്ടില്ല.
മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രിക്ക് മുന്നില്‍ ഇന്ന് വെളിപ്പെടുത്തുമെന്ന് യുവതി വ്യക്തമാക്കി. പ്രതികളായ നാലുപേരും വേറെ കാര്യങ്ങളും തന്നെക്കൊണ്ട് ചെയ്യിച്ചിട്ടുണ്ട്. ഇതെല്ലാം മുഖ്യമന്ത്രിയോട് തുറന്നുപറയും. പൊലീസിനും കൗണ്‍സിലര്‍ക്കുമെതിരെ ഒരു മാതൃകാ നടപടിയെങ്കിലും എടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.
പ്രതികളായവരും തങ്ങളുടെ കുടുംബവും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്ന് യുവതി വ്യക്തമാക്കി. യുവതിയുടെ കുടുംബത്തില്‍ നിന്ന് പ്രതികള്‍ പണം കടം വാങ്ങിയിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട ഈ വിഷയമെന്നും യുവതി പറയുന്നു.
2014 ല്‍ ഇരയായ യുവതി മുളങ്കുന്നത്തുകാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയതാണ് . പീഡനക്കേസ് ആയതിനാല്‍ പേരാമംഗലം സി ഐ ഓഫീസിലാണ് കേസ് നടപടികള്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് കേസ് തേഞ്ഞുമാഞ്ഞ് പോവുകയായിരുന്നു.
വടക്കാഞ്ചേരി മിണാലൂര്‍ സ്വദേശിയായ യുവതിയും ഭര്‍ത്താവും വാടകയ്ക്കാണ് താമസിച്ചിരുന്നത്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ കൂടിയായ ജയന്തന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെകതിരെ യുവതി പീഢനത്തിന് 2016 ഓഗസ്റ്റില്‍ പേരാമംഗലം സിഐക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കൂട്ടബലാത്സം, വധഭീഷണി എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അടുത്ത ദിവസം വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കോടതിയില്‍ യുവതി മൊഴിമാറ്റുകയാണുണ്ടയാതെന്നാണ് പൊലീസ് വിശദീകരണം. 2014 ഏപ്രില്‍ മാസത്തില്‍ തിരുവള്ളക്കാവിലെ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നായിരുന്നു പരാതി. 2015 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്ന് തവണ വീണ്ടും ജയന്തന്‍ പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഈ പരാതി പിന്‍വലിക്കുകയാണുണ്ടായത്. ജിനേഷ്, ബിനീഷ്, ഷിബു എന്നിവര്‍ പീഡിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ ജയന്തനും യുവതിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായരുന്നതായും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കുമാണ് ഈ പരാതിക്കാധാരമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.
ഇത് നേരത്തെ തന്നെ പുറത്തുവന്ന വാര്‍ത്തയാണെന്നും എന്നാല്‍ അന്നിത് തേച്ചുമായ്ച്ച കളയുകയായിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇപ്പോള്‍ അത് വീണ്ടും പുറത്തുകൊണ്ടുവരുന്നെന്നേ ഉള്ളൂ. ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഫെയ്സ് ബുക്ക് പോസ്റ്റ് താന്‍ പിന്‍വലിച്ചതല്ലെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയിലായിരുന്നു പോസ്റ്റ് ഇട്ടിരുന്നത്. അതിനാലാണ് ആര്‍ക്കും കാണാനാകാതെ പോയത്. ഇന്നലെ അത് പബ്ലിക് ആക്കിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും അത് ലഭ്യമാണ്. ഭാഗ്യലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഭാഗ്യലക്ഷ്മി വാര്‍ത്ത പുറത്തുവിട്ടത്. ഉന്നത രാഷ്ട്രീയ നേതാവ് അടക്കമുള്ള നാലുപേര്‍ സുഹൃത്തിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു ഭാഗ്യലക്ഷ്മി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ഇരയായ സ്ത്രീ തന്നെയാണ് തന്നോട് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. യുവതി സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു
പ്രതികള്‍ക്കെതിരെ കേസ് എടുത്തില്ലെന്ന് മാത്രമല്ല, ഇരയെ പൊലീസ് മാനസികമായി ഏറെ നാള്‍ പീഡിപ്പിച്ചെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു.
ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെട്ട് നിരവധി സ്ത്രീകള്‍ നമുക്കിടയില്‍ കഴിയുന്നുണ്ടെന്ന് നിയമവും ജുഡീഷ്യറിയും അറിയണമെന്നും അതിനാണ് ഇക്കാര്യം താന്‍ ഇപ്പോള്‍ ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ഇങ്ങനെയൊക്കെ ഈ ലോകത്ത് നടക്കുന്നുണ്ടെന്ന് പത്താള്‍ അറിയട്ടെ, നീതിപീഠവും അറിയട്ടെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന്. ഭാഗ്യലക്ഷ്മി പറയുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s