പുലിമുരുകന്‍ തര്‍ത്തു

index.jpg
സാധാരണ മാസ് സിനിമകളില്‍ കാണുന്ന സ്ലോ മോഷന്‍ നടത്തമോ പഞ്ച് ഡയലോഗുകളോ പുലിമുരുകനില്‍ അധികമില്ല. നല്ല നര്‍മരംഗങ്ങളും മോഹന്‍ലാലിന്റെ കുസൃതി നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളും കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചില വൈകാരിക രംഗങ്ങളുമെല്ലാം ചേരുമ്പോള്‍, മുരുകന്‍ വെറുമൊരു ആക്ഷന്‍ സിനിമയില്‍നിന്നു മാറി കാമ്പുള്ള ചിത്രമാകുന്നു.

ഒറ്റവാക്കില്‍ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല, എങ്കിലും പുപുലിയാണെന്നുള്ള ഒറ്റവാക്കില്‍ വിലയിരുത്താം.കാണുന്ന ആരും വെറുപ്പിച്ചു എന്നുള്ള പ്രതികരണം നടത്തില്ല. അത് ഉറപ്പാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടം അവിശ്വസനീയമാം വിധം, അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കുമൊക്കെ ധൈര്യമായി കാണാവുന്ന ഫുള്‍ടൈം എന്റര്‍ടെയ്‌നര്‍.
പുലിയൂര്‍ എന്ന ഗ്രാമത്തിന്റെ രക്ഷകനാണു മുരുകന്‍. നാട്ടിലിറങ്ങുന്ന നരഭോജികളായ വരയന്‍പുലികളെ വേട്ടയാടിപ്പിടിക്കുന്ന വീരന്‍. മുരുകന്റെയും അവന്‍ ഏറെ സ്‌നേഹിക്കുന്ന കുടുംബത്തിന്റെയും കഥയാണ് ‘പുലിമുരുകന്‍’. മനുഷ്യരില്‍നിന്നും മൃഗങ്ങളില്‍നിന്നും അവര്‍ക്കുനേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് സിനിമ പറയുന്നത്.വെല്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറാണ് ‘പുലിമുരുകന്‍’. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ കൂടെ നിര്‍ത്തുന്ന സിനിമ. ഫ്‌ളാഷ്ബാക്കിലാണു ചിത്രം ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പം അഭിനയിക്കുന്ന കുട്ടിയും കടുവയും തമ്മിലുള്ള പോരാട്ടം അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു
പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മാസ്മരികം എന്നു മാത്രമേ സംഘട്ടനരംഗങ്ങളെപ്പറ്റി പറയാനാകൂ. ഇതുവരെ ഒരു മലയാള സിനിമയിലും കാണാത്ത, മോഹന്‍ലാലിന്റേതായി നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ചുവടുകള്‍. മനുഷ്യനോടും മൃഗത്തിനോടും മല്ലു പിടിക്കുന്ന മുരുകനെ പീറ്റര്‍ അവിസ്മരണീയമായി ഒരുക്കിയിരിക്കുന്നു.
ഇത്തരത്തിലുള്ള ആശയം ആലോചിച്ച് കഥയും തിരക്കഥയും രൂപപ്പെടുത്തിയെടുത്ത ഉദയ്കൃഷ്ണ തനിച്ചുള്ള തന്റെ വരവു മികച്ചതാക്കി. കഥയെ കാര്യമാക്കിയ വൈശാഖ് എന്ന സംവിധായകനാണ് പുലിമുരുകനിലെ യഥാര്‍ഥ പുലി. ഒരുപക്ഷേ ഒരു മലയാളി സംവിധായകനും ആലോചിക്കുക പോലും ചെയ്യാനിടയില്ലാത്ത സംഭവങ്ങളെ വെല്ലുവിളികള്‍ അതിജീവിച്ചു വെള്ളിത്തിരയിലെത്തിച്ച അദ്ദേഹത്തെ പുകഴ്ത്താന്‍ വാക്കുകള്‍  മതിയാവില്ല. തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ മാത്രം ചെയ്ത് ഒതുങ്ങിപ്പോകേണ്ട ആളല്ല വൈശാഖെന്നു പുലിമുരുകന്‍ തെളിയിക്കുന്നു. വാണിജ്യ വിജയം നേടിയ ഒരുപാടു സിനിമകള്‍ നേരത്തെയും ചെയ്തിട്ടുണ്ടെങ്കിലും ഈ ഒറ്റച്ചിത്രം കൊണ്ട് അദ്ദേഹം മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരുടെ നിരയിലേക്കുയരും.
ഛായാഗ്രാഹകനായ ഷാജി കാടിന്റെയും നാടിന്റെയും ഭംഗി ഒരുപോലെ തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. എഡിറ്റിങ് നിര്‍വഹിച്ച ജോണ്‍കുട്ടി ദൈര്‍ഘ്യമേറെയുള്ള ചിത്രം പ്രേക്ഷകനു മടുപ്പുതോന്നാതെ അണിയിച്ചൊരുക്കി. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടും പശ്ചാത്തലസംഗീതവും സിനിമയോടു നൂറുശതമാനം നീതി പുലര്‍ത്തി. ചിത്രത്തിന്റെ മൂഡിനെ അതിന്റെ പാരമ്യത്തിലേക്കെത്തിക്കാന്‍ ഗോപിയുടെ സംഗീതത്തിനായി.
കമാലിനി മുഖര്‍ജി, വിനു മോഹന്‍, ബാല, ജഗപതി ബാബു, നമിത, കിഷോര്‍ തുടങ്ങിയ വലിയ താരനിരയും ഇവര്‍ക്കൊപ്പമുണ്ട്.
അതിഗംഭീരമായ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് പുലിമുരുകന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. സാധാരണ മാസ് സിനിമകളില്‍ കാണുന്ന സ്ലോ മോഷന്‍ നടത്തമോ പഞ്ച് ഡയലോഗുകളോ പുലിമുരുകനില്‍ അധികമില്ല. നല്ല നര്‍മരംഗങ്ങളും മോഹന്‍ലാലിന്റെ കുസൃതി നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങളും കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന ചില വൈകാരിക രംഗങ്ങളുമെല്ലാം ചേരുമ്പോള്‍, മുരുകന്‍ വെറുമൊരു ആക്ഷന്‍ സിനിമയില്‍നിന്നു മാറി കാമ്പുള്ള ചിത്രമാകുന്നു. ഗ്രാഫിക്‌സ്, വിഎഫ്എക്‌സ് മേഖലകളില്‍ ചില പോരായ്മകള്‍ തോന്നാമെങ്കിലും ബോളിവുഡില്‍പോലും ഉണ്ടാകാനിടയില്ലാത്ത ഒരു ചിത്രം മലയാളത്തിലെത്തുമ്പോള്‍ അതൊന്നും ഒരു കുറവായി കാണാനാവില്ല.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s