സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷിപാഠം നിര്‍ബന്ധമാക്കും: മന്ത്രി

Organic Farming 1st Oct 2016.jpg

കോട്ടയത്തെ സംസ്ഥാനത്തെ ജൈവസാക്ഷര ജില്ലയാക്കും

കോട്ടയം: ജില്ലയെ സംസ്ഥാനത്തെ ആദ്യത്തെ ജൈവസാക്ഷര ജില്ലയാക്കന്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ കൃഷിയുടെ പ്രാധാന്യം എത്തിക്കാന്‍ തക്കവിധം സ്‌കൂള്‍ പാഠ്യ പദ്ധതി പരിഷ്‌ക്കരിക്കും. 10 -ാം പാസ്സാകുന്നതിന് കൃഷി പാഠം നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ ആലോചിച്ചു വരുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയില്‍ സ്ഥാപിച്ച അന്തര്‍ സര്‍വകലാശാലാ സുസ്ഥിര ജൈവകൃഷി പഠന കേന്ദ്രത്തിന്റേയും നാഷണല്‍ സര്‍വീസ് സ്‌കീമും കേരള ജൈവ കര്‍ഷക സമിതിയും സംയുക്തമായി നടപ്പാക്കുന്ന ജൈവകൃഷി ജീവിത ശൈലിയുടെ സംസ്ഥാന വ്യാപക പരിശീലന-പ്രചരണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം സി.എം.എസ് കോളേജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍വകലാശാലയുടെ ഈ രംഗത്തുളള പ്രവര്‍ത്തനങ്ങളെ കൃഷി വകുപ്പുമായി ബന്ധിപ്പിച്ച് സംസ്ഥാനത്താകെ വ്യപിപ്പിക്കുന്നതിന്     നടപടിയെടുക്കും. കര്‍ഷകന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന കാര്‍ഷിക നയമാണ് സര്‍ക്കാര്‍ ആവിഷികരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ജൈവകാര്‍ഷിക നയം ലക്ഷ്യമിടുന്നത് കേരളത്തിന്റെ ജൈവ വൈവിദ്ധ്യം തിരിച്ചു കൊണ്ടുവന്ന് മണ്ണിന്റെ ഘടനയിലും ജനങ്ങളുടെ ജീവിതരീതിയിലും മാറ്റമുണ്ടാക്കുന്നതിനാണ്. ജൈവകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ പരിശീലകരാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. അതിലൂടെ കര്‍ഷകരുടെ നാട്ടറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നു കിട്ടും.

മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലയെ 2018 ഓടെ സമ്പൂര്‍ണ്ണ ജൈവ കൃഷി ജില്ലയാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങില്‍ 2015-16 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. കെ. സാബുക്കുട്ടനെയും  ജൈവ കാര്‍ഷിക പ്രചരണത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കെ.വി ദയാലിനെയും ആദരിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ഡോ. എ. ജോസ്, ടോമിച്ചന്‍ ജോസഫ്, ജൈവ കാര്‍ഷിക സമിതി പ്രതിനിധി എബി സെബാസ്റ്റ്യന്‍, സി.എം.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ സുമ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാല എക്‌സ്‌ടെന്‍ഷന്‍, എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ. സാബുക്കുട്ടന്‍ നന്ദി  പറഞ്ഞു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s