കോട്ടയം: സി കെ ജീവന് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സാംസ്കാരിക സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടും സഹകരണത്തോടുംകൂടി 2017 ജനുവരിയില്‍ കോട്ടയം മാര്തോമ്മാ (എം ടി) സെമിനാരി ഹയര്‍ സെക്കണ്ടറി സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന രാകേന്ദു സംഗീതോത്സത്തിന്റെ ലോഗോ മന്ത്രി വി എസ് സുനില്‍കുമാര്‍
സ്കൂള്‍ മൈതാനത്തു സംഗീതഞ്ജരായ വൈക്കം രാജമ്മാള്‍, മാതംഗി സത്യമൂര്‍ത്തി, എന്നിവരുടെ പ്രാര്‍ത്ഥനാഗാനവും കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റും സ്കൂള്‍ പൂര്‍വ്വവിദ്യാര്‍തഥിയുമായ ഡോ വി എല്‍ ജയപ്രകാശിന്റെ വയലിന് ഫ്യുഷനും ഒരുക്കിയ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിലാണ് ക്രീയേറ്റിവ് ഡിസൈനര്‍ എസ് രാധാകൃഷ്ണന് രൂപകല്‍പ്പന ചെയ്ത ലോഗോയുടെ പ്രകാശനം മന്ത്രി നിര്‍വഹിച്ചത്.
രാകേന്ദു പുരസ്കാര വിതരണം, ഓ എന്‍ വികാവാലം അനുസ്മരണ ഗാനസന്ധ്യകള്‍, മലയാളത്തിലെ പ്രണയഗാനസന്ധ്യ, ഹിന്ദി ചലച്ചിത്ര ഗാനസന്ധ്യ ഇവ 2017 ലെ പ്രധാനപരിപാടികളില്‍ ഉള്‍പ്പെടുന്നു.
ട്രസ്റ് ചെയര്മാന് ഡിജോ കാപ്പന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അഡ്വ മോന്‍സ് ജോസഫ്, അഡ്വ ടോമി കല്ലാനി, അഡ്വ വി ബി ബിനു, അഡ്വ കെ അനില്‍കുമാര്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ജോണ്‍സ് വറുഗീസ്, കുര്യന് മാത്യു, എ എം മാണി, ഡോ തോമസ് കുരുവിള, ട്രസ്ററ് സെക്രട്ടറി കുര്യന് തോമസ് കരിമ്പനത്തറയില്‍ എന്നിവര്‍ സംബന്ധിച്ചു.
രാകേന്ദു സംഗീതോത്സത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
Advertisements