മാനുഷിക ദൈവിക സ്പര്‍ശനത്തിന്റെ ഒത്തുചേരലാണ് മിഷനറി ആഗമനം : ബിഷപ്പ് തോമസ് കെ.ഉമ്മന്‍

unnamed.jpg
കോട്ടയം : ദൈവത്തോടൊപ്പം വിദ്യയും വിദ്യയോടൊപ്പം വൈദ്യവും വൈദ്യത്തോടൊപ്പം വൈദികവും കേരള ജനതയ്ക്ക് നല്‍കിയ മാനുഷിക ദൈവിക സ്പര്‍ശനത്തിന്റെ ഒത്തുചേരലായിരുന്നു കേരളത്തിലേക്കുള്ള സി.എം.എസ്സ് മിഷനറി ആഗമനം എന്ന് സി.എസ്സ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍. കഞ്ഞിക്കുഴി അസന്‍ഷന്‍ ചര്‍ച്ച് മാങ്ങാനം മൌണ്ട് ചാപ്പല്‍ മൈതാനത്ത് നടന്ന സി.എസ്സ്.ഐ മദ്ധ്യകേരള മഹായിടവക ആത്മായ ഫെല്ലോഷിപ്പ് ദ്വിശതാബ്ദി വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്. രാവിലെ  ആരാധനയോടും  കുര്‍ബാനയോടും കൂടി ആരംഭിച്ച സമ്മേളനത്തില്‍ മഹായിടവക ആത്മായ സംഘടന വൈസ് പ്രസിഡന്റ്  റവ. മാത്യു മാത്യു അധ്യക്ഷത വഹിച്ചു. ബ്രദര്‍ ജോര്‍ജ്ജ് പി.ഉമ്മന്‍, ബ്രദര്‍ ആഷ്‌റഫ് ഒറ്റപ്ലാക്കല്‍ എന്നിവര്‍ വചന ശുശ്രൂഷ നിര്‍വഹിച്ചു. മഹായിടവക വൈദിക സെക്രെട്ടറി റവ.ഡോ.ഉമ്മന്‍ ജോര്‍ജ്ജ്, ട്രഷറര്‍ റവ.ഡോ. സാബു കെ. ചെറിയാന്‍, റെജിസ്ട്രാര്‍ ഡോ.സൈമണ്‍ ജോണ്‍, ഐപ്പ് ജേക്കബ്, ഡോ.ഡി. സക്കറിയ, ആത്മായ സംഘടന ജനറല്‍ സെക്രെട്ടറി ഏബ്രഹാം പി.ജോര്‍ജ്ജ് , അഡ്വ. പി.പി. ജോര്‍ജ്ജ് എന്നിവര്‍  പ്രസംഗിച്ചു. വൈകിട്ട് നടന്ന ദ്വിശതാബ്ദി കണ്‍വന്‍ഷന്‍ യോഗത്തില്‍ ബ്രദര്‍ മുഹമ്മദ് ആഷ്‌റഫ്, സിസ്റ്റര്‍ സമീന ആഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് വൈകുന്നേരം 6 മണിക്ക് ഗാനശുശ്രൂഷയും വചനഘോഷണവും നടക്കും. ബ്രദര്‍ മുഹമ്മദ് ആഷ്‌റഫ്, സിസ്റ്റര്‍ സമീന ആഷ്‌റഫ് എന്നിവര്‍ പ്രസംഗിക്കും. സി.എസ്സ്.ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മന്‍ സമാപന സന്ദേശം നല്‍കും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s