മദ്യമെന്ന വിപത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ശക്തമായ നിയമം ഉണ്ടാക്കണം ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍

IMG_4006.JPG
കോട്ടയം: മദ്യമെന്ന മഹാവിപത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ശക്തമായ നിയമം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവത്തില്‍ പറഞ്ഞു. ചങ്ങനാശേരി അതിരൂപതാ ആത്മതാ മദ്യ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ എക്‌സൈസ് ഓഫീസ് പടിക്കലേക്ക് നടത്തിയ കൈകെട്ടി നില്‍പ്പുസമരവും പ്രതിഷേധറാലിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തിന്മകള്‍ സമൂഹത്തില്‍ വളരുമ്പോള്‍ ബോധവത്ക്കരണത്തിലൂടെ കുറച്ച് ഫലമെ ലഭിക്കൂ. എന്നാല്‍ ശക്തമായ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ നല്ല ഫലം ലഭിക്കും. ആ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മാര്‍ പൗവത്തില്‍ പറഞ്ഞു. അതിരൂപത പാസ്റ്റര്‍ സെന്ററില്‍ നിന്നും ചങ്ങനാശേരി  എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന്  എക്‌സൈസ് ഓഫീസ് പടിയ്ക്കല്‍ പ്രവര്‍ത്തകര്‍ കൈകെട്ടി നില്‍പ്പു സമരം നടത്തി. അതിരൂപതാ  വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് മുണ്ടകത്തില്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. നിലവിലുള്ള നിയമങ്ങല്‍ കാറ്റില്‍പ്പറത്തി മദ്യശാലകള്‍ കുറയ്ക്കാത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി സമൂഹ മനസാക്ഷി ഉണര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.സി.എഫ് തോമസ് എം.എല്‍.എ, ഫാ.കുര്യന്‍ പുത്തന്‍പുര, ഫാ.ജോര്‍ജ്ജ് കപ്പാംമുട്ടില്‍, പ്രസാദ് കുരുവിള, വി.ജെ ലാലി,.ജെ.റ്റി. റാംസെ, തോമസുകുട്ടി മണക്കുന്നേല്‍, ടി.എം മാത്യു, സോണി കണ്ടംകേരി, ജസ്റ്റിന്‍ ബ്രൂസ്, ഷാജി വാഴേപ്പറമ്പില്‍, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, കെ.പി.മാത്യു , ജോസി കല്ലുകളം, റോസമ്മ കാടാശ്ശേരി, ട്രീസാ മാത്യു, ജോയിച്ചന്‍ തിനപ്പറമ്പില്‍, ബോബിച്ചന്‍ തടത്തില്‍, നൈനാന്‍ മുളകുപാടം, ഔസേപ്പച്ചന്‍ ചെറുകാട്, അലക്‌സാണ്ടര്‍ മുട്ടാര്‍, ലൗലി മാളിയേക്കല്‍, സെബാസ്റ്റ്യന്‍ വെണ്ണാലില്‍, പാപ്പച്ചന്‍ നേര്യാംപറമ്പില്‍ തോമസ് കല്ലുകളം, ആന്റണി കുറിക്കാട്, ജോഷി കൊല്ലാരം എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s