വെള്ളാപ്പള്ളി പെട്ടു…

VALLAPPALLY.jpg

ഇല്ലാത്ത സംഘങ്ങളുടെ പേരിലും പണം അനുവദിച്ചു. സംഘങ്ങള്‍ അടച്ച തുക പിന്നാക്ക കോര്‍പറേഷനില്‍ തിരിച്ചടച്ചില്ല. ക്രമക്കേട് അറിഞ്ഞിട്ടും പിന്നാക്ക കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വീണ്ടും പണം അനുവദിച്ചതായും വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു

തിരുവനന്തപുരം:  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ നേരിട്ടു പങ്കെന്ന് വിജിലന്‍സ്. പിന്നാക്ക കോര്‍പറേഷനു നല്‍കിയത് വ്യാജ വിനിയോഗ സര്‍ട്ടിഫിക്കറ്റാണ്. ഒരേ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മൂന്നു സംഘങ്ങള്‍ക്ക് പണം അനുവദിച്ചു. ഒരു സംഘത്തിനുതന്നെ ഒന്നിലേറെ തവണ പണം നല്‍കി. ഇല്ലാത്ത സംഘങ്ങളുടെ പേരിലും പണം അനുവദിച്ചു. സംഘങ്ങള്‍ അടച്ച തുക പിന്നാക്ക കോര്‍പറേഷനില്‍ തിരിച്ചടച്ചില്ല. ക്രമക്കേട് അറിഞ്ഞിട്ടും പിന്നാക്ക കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ വീണ്ടും പണം അനുവദിച്ചതായും വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ പറയുന്നു. തട്ടിപ്പില്‍ പങ്കുണ്ടെന്നതിനു വെള്ളാപ്പള്ളിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൈക്രോ ഫിനാന്‍സ് നടത്തിപ്പില്‍ കോടികളുടെ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വി.എസ്.അച്യുതാനന്ദനാണു കോടതിയില്‍ നേരിട്ടു പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.
തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തിട്ടുള്ളത്. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു കേസ്. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ചു പേരാണു പ്രതിപ്പട്ടികയിലുള്ളത്. യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍, മൈക്രോ ഫിനാന്‍സ് പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡി: എന്‍.നജീബ്, ഇപ്പോഴത്തെ എംഡി: ദിലീപ്കുമാര്‍ എന്നിവരാണ് മറ്റുളളവര്‍. സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്ത ശേഷം കൂടിയ പലിശയ്ക്കു സമുദായ അംഗങ്ങള്‍ക്കു നല്‍കി തട്ടിപ്പു നടത്തിയെന്നതാണു കേസ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s