കോട്ടയത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി

8.jpg

എക്‌സൈസിനെയും പോലീസിനെയും നോക്കുകുത്തിയാക്കി കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഇവിടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഹോള്‍സെയിലായി വിറ്റുവരുകയായിരുന്നു

കോട്ടയം: നഗരത്തില്‍ തിരുനക്കര എന്‍.എസ്.എസ് കോ.ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ  ഗോഡൗണില്‍ നിന്നും 780 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കോട്പ ആക്ട് പ്രകാരം കോട്ടയം ടെമ്പിള്‍ റോഡിലെ ആനന്ദാസില്‍ ഏജന്‍സീസിലെ ആനന്ദന്‍, ഭാര്യ അമ്പിളി എന്നിവരുടെ  പേരില്‍  കേസെടുത്തു.നഗരത്തിലെയും സമീപ പ്രദേശത്തെയം നിരോധിത പുകയില മൊത്ത വിതരണക്കാരാണ് ഇവരെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം. റെയ്ഡിനിടെ പിടിയിലായ അമ്പിളിക്ക് ജ്യാമം ലഭിച്ചു. കച്ചവടത്തിന്റെ പ്രധാനിയായ ആനന്ദന്‍ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. എക്‌സൈസിനെയും പോലീസിനെയും നോക്കുകുത്തിയാക്കി കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഇവിടെ പുകയില ഉല്‍പ്പന്നങ്ങള്‍ ഹോള്‍സെയിലായി വിറ്റുവരുകയായിരുന്നു. പിടികൂടിയവയില്‍ 12 ഇനം പുകയില വസ്തുകള്‍ ഉണ്ടായിരുന്നു.
എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്.    അസി.എക്‌സൈസ് കമ്മീഷണര്‍, എ.ആര്‍.സുള്‍ഫിക്കര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എച്ച്. യൂസഫ്, എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. അജയ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഷിജു, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി.തോമസ്, പ്രിവന്റ്ീവ് ഓഫീസര്‍ അരുണ്‍.സി.ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഫി ജേക്കബ്, വി.കെ.മുരളിധരന്‍, എല്‍.സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
മദ്യം/മയക്കുമരുന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ സംബന്ധിച്ച വിവരം ലഭിക്കുന്നവര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ  9447178057 എന്ന നമ്പരിലോ, 18004252818 എന്ന ട്രോള്‍ ഫീ നമ്പരിലോ അറിയിക്കണം. റെയ്ഡുകള്‍ ശക്തമായി തുടരുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s