റോഡിന്റെ ഒരു ഭാഗം ജോസ്‌കോ ജൂവലറി കൈയേറി

പഞ്ചാബ് ഹോട്ടലിന് സമീപമുള്ള ജോസ്‌കോ ജൂവലറിയാണ് ഇവരുടെ കടയുടെ വശമുള്ള ഭാഗം കൈയേറിയിരിക്കുന്നത്.റോഡിന് വശം വഴിയുള്ള ഓട കൈയേറി ടൈല്‍സ് വിരിച്ചിരിക്കുന്നതിനാല്‍ ഇത് വ്യത്തിയാക്കുവാന്‍ സാധിക്കുന്നില്ല.
കോട്ടയം: നഗരത്തില്‍ നിന്ന് മാര്‍ക്കറ്റിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള റോഡിന്റെ ഒരു ഭാഗം ജോസ്‌കോ ജൂവലറി കൈയേറി.ഇതു മൂലം നഗരത്തിലെ പ്രധാന ടാക്‌സി സ്റ്റാന്‍ഡും ഇതുവഴിയുള്ള കാല്‍ നടയാത്രക്കാരും ദുരിതത്തിലായി.പഞ്ചാബ് ഹോട്ടലിന് സമീപമുള്ള ജോസ്‌കോ ജൂവലറിയാണ് ഇവരുടെ കടയുടെ വശമുള്ള ഭാഗം കൈയേറിയിരിക്കുന്നത്.റോഡിന് വശം വഴിയുള്ള ഓട കൈയേറി ടൈല്‍സ് വിരിച്ചിരിക്കുന്നതിനാല്‍ ഇത് വ്യത്തിയാക്കുവാന്‍ സാധിക്കുന്നില്ല. ഇതു മൂലം ഇതു വഴി സഞ്ചരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ഓട വ്യത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ദുര്‍ഗന്ധം മൂലം ഇവിടെയ്ക്ക് അടുക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്.കോട്ടയം നഗരത്തില്‍ അനുവദിച്ചിരിക്കുന്ന ചുരുക്കം ചില ടാക്‌സി സ്റ്റാന്‍ഡുകളില്‍ ഒന്നാണ് ഇത്. ഇവിടെ നേരത്തെ കെ.കെ റോഡില്‍ നിന്ന പ്രവേശിക്കുന്ന ഭാഗം മുതല്‍ ടാക്‌സികള്‍ പാര്‍ക്ക് ചെയ്തിരുന്നതാണ്.എന്നാല്‍ ഇപ്പോള്‍ ജൂവലറി റോഡിന്റെ വശം കൈയേറിയതിനാല്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നില്ല.
ഈ ഓടവഴിയാണ് നഗരത്തിലെ ഒട്ടു മിക്ക മാലിന്യങ്ങളും ഒഴുകിയെത്തുന്നത്. ഇത് കോരി വ്യത്തിയാക്കാന്‍ കഴിയാത്തതിനാല്‍ മലിന്യജലം പുറത്തുകൂടി ഒഴുകിയാണ് പ്രദേശമാകെ മലിന പൂര്‍ണ്ണമാകുന്നത്. ഇതിന്റെ എതിര്‍ വശത്തുള്ള ഓട വ്യത്തിയാക്കിയതിനാല്‍ ഇതുവഴിയുള്ള ഒഴുക്ക് ക്യത്യമായി നടക്കുന്നുണ്ട്. ഓട വ്യത്തിയാക്കണമെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ നഗരസഭ അധിക്യതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും. ജോസ്‌കോയെ തെടുവാന്‍ പേടിക്കുകയാണ്. ഇവരുടെ പടി മാസമാസം ലഭിക്കുന്നതാണ് അനങ്ങാപാറ നയം സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്.
പരാതി ശക്തമായതിനെ  തുടര്‍ന്ന് കൈയ്യേറിയിരിക്കുന്ന ഭാഗം തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ചില സ്‌ളാബുകള്‍ മാറ്റി കുറച്ച് മാലിന്യം നീക്കം ചെയ്തിട്ടുണ്ട്. എന്നാലും ബാക്കി ഭാഗങ്ങളില്‍ മാലിന്യം തിങ്ങി നിറഞ്ഞ് ദുരിതം തുടരുകയാണ്.
നഗരസഭ ഇനിയും പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് തുനിയുന്നില്ലെങ്കില്‍ ടാക്‌സിക്കാരും സമീപത്തെ കടക്കാരും ഉപവാസം ഉള്‍പ്പടെയുള്ള സമര  നടപടികളിലേയ്ക്ക് നീങ്ങുമെന്ന് പറയുന്നു. ഇവിടെ 15ലധികെ ടാക്‌സികളാണ് കിടന്ന് ഓടുന്നത്. ജൂവലറി ഉടമക്കെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ ഭയക്കുകയാണെന്നും സാധാരണക്കാരുടെ ദുരിതങ്ങള്‍ കാണാന്‍ ഇവര്‍ കൂട്ടുക്കൂന്നില്ലന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s