പണ്ടത്തേതിന്റെ പിന്നത്തേത്…. കേരള കോണ്‍ഗ്രസ് കമ്മറ്റി

mani4.jpg

 

കോട്ടയം : കേരളത്തിലെ ഇപ്പോഴത്തെ രാഷ്ടീയസാഹചര്യത്തില്‍ യു.ഡിഎഫ് വിട്ടാല്‍ പാര്‍ട്ടിയുടെ മുന്നില്‍ മറ്റൊരു പോംവഴി ഇല്ലാത്തതിനാല്‍ യു.ഡി.എഫ് വിടുന്നത് ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്നു വാദിച്ചാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എന്നിവര്‍ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം തള്ളിയത്.
ജനറല്‍സെക്‌റട്ടറിമാരും ജില്ലാ ഭാരവാഹികളുമടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ യു.ഡി.എഫ് വിടണമെന്ന ആവശ്യം ശക്തമായിരുന്നു. ഉറച്ച തീരുമാനമെടുക്കാന്‍ മടിക്കുന്ന നേതൃത്വത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നു. കമ്മിറ്റിയുടെ പൊതു വികാരം കണക്കിലെടുത്ത് രാഷ്ടീയ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ഉന്നത നേതാക്കളായ കെ.എം.മാണി,പി.ജെ.ജോസഫ് എന്നിവരെ ചുമതലപ്പെടുത്തണമെന്ന തലത്തില്‍ വരെ ചര്‍ച്ച വളര്‍ന്നെങ്കിലും വേദിയിലിരുന്ന ഉന്നത നേതാക്കള്‍ ചര്‍ച്ച വഴിമാറ്റി വിട്ടു. ശക്തമായ അഭിപ്രായപ്രകടനം നടത്തിയ മുന്‍ എം.എല്‍.എമാരടക്കം രണ്ടാം നിര നേതാക്കള്‍ യോഗത്തിനകത്തും പുറത്തും ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു.

ബാര്‍കോഴ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കുവ്യക്തമാക്കുന്ന പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടു കമ്മിറ്റിയില്‍ പരസ്യമാക്കിയില്ലെങ്കിലും ഗൂഢാലോചന നടന്നുവെന്നും ചില കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനു പിന്നിലെന്നും കെ.എം.മാണി പ്രസംഗത്തില്‍ വെളിപ്പെടുത്തി. പ്രതികളാരെന്നറിയാം എന്നാല്‍ യു.ഡിഎഫ് ബന്ധം ശിഥിലമാകുമെന്നതിനാല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല.അതിന് അവസരമുണ്ടാകും .അപ്പോള്‍ പരസ്യമായി വെളിപ്പെടുത്തുമെന്നും മാണി അംഗങ്ങളെ അറിയിച്ചു.

യോഗ തീരുമാനം വെളിപ്പെടുത്തിയ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പിന്നീട് അറിയിച്ചത് ഇങ്ങനെ .
മുന്നണി വിടാനുള്ള തീരുമാനമടക്കം പല അഭിപ്രായങ്ങള്‍ വന്നു.സ്വയം വിമര്‍ശനാത്മകമായി അതെല്ലാംവിലയിരുത്തി .ബാര്‍കോഴ ഗൂഢാലോചന നടത്തിയതു് ആരെന്നറിയാം.ആ അറിവില്‍ പാര്‍ട്ടി ആശ്വസിക്കുന്നു. ഞങ്ങള്‍ മാന്യന്മാരായതു കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കാന്‍ പുറത്തു വിടുന്നില്ല.ഒര മുന്നണിയിലിരുന്നു അങ്ങനെ ചെയ്യുന്നത് മാന്യന്മാര്‍ക്കു യോജിച്ചതല്ല .കുത്സിത നീക്കങ്ങള്‍ ആരു നടത്തിയാലും ആത്യന്തികമായി വിജയിക്കില്ല.യു.ഡിഎഫില്‍ തൊഴിയും കുതികാല്‍വെട്ടുമുണ്ട്. ഞങ്ങള്‍ക്കു പറയാനുള്ളത് അറിയിക്കേണ്ടവരെ അറിയിക്കേണ്ട സമയത്ത് അറിയിക്കും.അമ്പതു വര്‍ഷമായി പലരുടെയും ചവിട്ടുംതൊഴിയും ഇടിയും കൊണ്ടിട്ട് പാര്‍ട്ടി തളര്‍ന്നിട്ടില്ല .വളര്‍ന്നിട്ടേയുള്ളൂ. എന്‍.ഡി.എയിലേക്ക് പോകുമെന്ന ആരോപണമുണ്ടോല്ലോ എന്ന ചോദ്യത്തിന് പാര്‍ട്ടിക്കു പോകേണ്ട കാര്യമില്ല. ആവശ്യമുള്ളവര്‍ ഇങ്ങോട്ടു വരുമെന്നായിരുന്നു മറുപടി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s