കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വീണ്ടും ജനതാദള്‍

  • സ്വന്തം ലേഖകന്‍

j d u.jpg

 

മുന്‍മന്ത്രി കെ.പി.മോഹനനെതിരെ വിമര്‍ശം ഉയര്‍ന്നു. കൂട്ടത്തോല്‍വിക്ക് പ്രധാനകാരണക്കാരിലൊരാള്‍ മോനഹനനാണെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. മുന്നണി മാറാന്‍ അവസരം ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ താല്‍പര്യം കണക്കിലെടുത്ത് അതിനെ അട്ടിമറിച്ചു. എല്‍.ഡി.എഫിലായിരുന്നെങ്കില്‍ ഇത്തരത്തിലൊരു തോല്‍വി ഉണ്ടാകുമായിരുന്നില്ല.

കോട്ടയം: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി വീണ്ടും ജനതാദള്‍ (യു). നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ സമ്പൂര്‍ണ തോല്‍വിക്ക് പ്രധാനകാരണം കോണ്‍ഗ്രസ് പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും കാട്ടിയ അലസതയാണെന്ന് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനകമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കെ.പി.സി.സി നിയോഗിച്ച കമ്മറി തന്നെ കണ്ടെത്തിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാതെ നേതൃത്വം  കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്വം
കെപി.സി.സി നേതൃത്വത്തിനാണ്.
യോഗത്തില്‍ മുന്‍മന്ത്രി കെ.പി.മോഹനനെതിരെ വിമര്‍ശം ഉയര്‍ന്നു. കൂട്ടത്തോല്‍വിക്ക് പ്രധാനകാരണക്കാരിലൊരാള്‍ മോനഹനനാണെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. മുന്നണി മാറാന്‍ അവസരം ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ താല്‍പര്യം കണക്കിലെടുത്ത് അതിനെ അട്ടിമറിച്ചു. എല്‍.ഡി.എഫിലായിരുന്നെങ്കില്‍ ഇത്തരത്തിലൊരു തോല്‍വി ഉണ്ടാകുമായിരുന്നില്ല. ഇതിനെതുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.പി.വിരേന്ദ്രകുമാര്‍ എം.പിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന ്മുന്നണിമാറ്റം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ യോഗം പിരിയുകയായിരുന്നു. വിശ്രമത്തിലായതിനാല്‍ എം.പി.വീരേന്ദ്രകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
നേരത്തെ മുതല്‍ അസലമായ സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്ന് അവഗണിക്കുന്ന സമീപമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ തമ്മിലടികാരണം മറ്റു കക്ഷികളെ യു.ഡി.എഫില്‍ ശക്തിപ്പെടുത്താന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. പാലക്കാട് തോല്‍വി നേമം തോല്‍വിക റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കണമെന്നാവശ്യവുമായി ശക്തമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. അടുത്ത ലോക്‌സഭ തെരഞ്ഞെുടപ്പില്‍ സീറ്റിന്റെ കാര്യത്തില്‍ വീട്ടുവീഴ്ചക്കൊന്നും തയാറാകരുത്. വടകര, പാലക്കാട് സീറ്റുകള്‍ വാങ്ങിയെടുക്കണം. വടകര സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പിന്നീട് നേമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായില്ലെന്ന് ജെ.ഡി.യു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കെ.പി.സി.സി നേതൃത്വമടക്കം അനാസ്ഥ കാണിക്കുന്നു. പാലക്കാട് റിപ്പോര്‍ട്ടില്‍ നടപടിയുണ്ടായിരുന്നുവെങ്കില്‍ നേമത്ത് തോല്‍വി ആവര്‍ത്തിക്കില്ലായിരുന്നു. അലസത കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടി എന്ന ആവശ്യത്തില്‍ നിന്ന് ജെ.ഡി.യു പിന്നോട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു.
തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന കെ.പി.സി.സി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം. വിഷയം ചര്‍ച്ച ചെയ്യന്‍ അടിയന്തിരമായി യുഡിഎഫ് യോഗം വിളിക്കണം. പാലക്കാട്ടെ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ ഗതി നേമത്തെ റിപ്പോര്‍ട്ടിന് സംഭവിക്കരുതെന്നും ജെ.ഡി.യു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതി നേമത്തെ തോല്‍വി സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നേമത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് കച്ചവടം നടത്തിയതായും യു.ഡി.എഫിനെ രാഷ്ട്രീയമായി വഞ്ചിച്ചതായും റിപ്പോര്‍ട്ടിലുള്ള പരാമര്‍ശങ്ങള്‍ ഗൗരവമുള്ളതാണെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. വിഷയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെ.പി.സി.സി നേതൃത്വത്തിന് മാറിനില്‍ക്കാനാവില്ലെന്നും അദ്ദഹേം വ്യക്തമാക്കി.
പാലക്കാട്ടെ തോല്‍വിയെക്കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ടിന്മേല്‍ യഥാസമയം നടപടിയെടുത്തിരുന്നെങ്കില്‍. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് സീറ്റ് ആവശ്യപ്പടുമെന്നും. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത എവിടെയും ഇനി മത്സരിക്കില്ലന്നെും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s