പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെയുള്ള നുണപ്രചാരണങ്ങളെ പ്രതിരോധിക്കുക: മുഖ്യമന്ത്രി

pin.jpg

പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെ നടത്തപ്പെടുന്ന പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടതായും ഇത്തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ ക്യാമ്പയിനുകള്‍ക്ക് തടയിടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

തിരുവനന്തപുരം: പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെ നടത്തുന്ന നുണപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിനും, ജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ അവബോധം വളര്‍ത്തുന്നതിനും എല്ലാവരും രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. പ്രതിരോധ കുത്തിവെയ്പുകള്‍ക്കെതിരെ നടത്തപ്പെടുന്ന പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടതായും ഇത്തരത്തിലുള്ള തെറ്റിദ്ധാരണാജനകമായ ക്യാമ്പയിനുകള്‍ക്ക് തടയിടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

സംസ്ഥാനത്തൊട്ടാകെ രോഗപ്രതിരോധസംവിധാനത്തിന്റെ വ്യാപനം വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തി വരുന്നു. സ്‌കൂള്‍പ്രവേശനത്തിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂള്‍ പിറ്റിഏ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കലണ്ടര്‍ അടിസ്ഥാനത്തില്‍ നടത്തുക എന്നിവ ഈ ഇടപെടലുകളുടെ ഭാഗമാണ്.

ജില്ലാതല ആരോഗ്യ സര്‍വേ (DLHS4) റിപ്പോര്‍ടുകള്‍ പ്രകാരം കേരളത്തില്‍ 1223 മാസം പ്രായമുള്ള കുട്ടികളില്‍ 17.5 ശതമാനത്തിനും നിര്‍ദേശിക്കപ്പെട്ട കുത്തിവെയ്പ്പുകള്‍ മുഴുവനും കിട്ടുന്നില്ല. 2011ലെ പ്ലാനിങ്ങ് ബോര്‍ഡിന്റെ കഇഉട അവലോകന റിപ്പോര്‍ട് അനുസരിച്ച് പ്രതിരോധകുത്തിവെയ്പുകളുടെ വ്യാപനത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്ത് മാത്രമാണ് കേരളം. സാര്‍വത്രിക രോഗപ്രതിരോധ പദ്ധതികളില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 48 ജില്ലകളില്‍ കേരളത്തില്‍ നിന്നുള്ള മലപ്പുറവും കാസര്‍ഗോഡും പെടുന്നു. ഈ ജില്ലകളിലും അതോടൊപ്പം തന്നെ വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലും സാര്‍വത്രിക രോഗപ്രതിരോധ പദ്ധതികള്‍ക്കെതിരെ നടക്കുന്ന കുപ്രചരണം പൊതുജനാരോഗ്യ സംവിധാനത്തെ തകിടം മറിക്കുന്ന ഒന്നാണ്. വാക്‌സിനേഷന്‍ കൊണ്ട് പ്രതിരോധിക്കാവുന്ന രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരം അശാസ്ത്രീയമായ നിലപാടുകള്‍ ഏറെ ആശങ്ക ഉളവാക്കുന്നതാണ്.

പ്രതിരോധ കുത്തിവയ്പ്പിലൂടെ നിയന്ത്രണവിധേയമാക്കിയ ഡിഫ്തീരിയ പോലെയുള്ള രോഗങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നു എന്നത് പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു. വാക്‌സിന്‍ ലഭിക്കാത്തവരുടെ എണ്ണം ക്രമാതീതമായി കുറയുന്നത് രോഗവ്യാപനം കൂടുതല്‍ വേഗത്തിലാക്കും. ഡിഫ്തീരിയയെ സംബന്ധിച്ച് ഒലൃറ ശാാൌിശ്യ വേൃലവീെഹറ എന്ന ഈ പരിധി 8386% ആണ്. അതായത് 83% മുതല്‍ 86% വരെ ആള്‍ക്കാര്‍ക്കും വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് ഒരു സാമൂഹിക രോഗപ്രതിരോധമായി  (herd imsmuniy) പ്രവര്‍ത്തിച്ച് പ്രതിരോധശേഷി ഇല്ലാത്തവരെക്കൂടി രോഗബാധയില്‍ നിന്നും സംരക്ഷിക്കുന്നു.

ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ആദ്യമന്ത്രിസഭ മുതല്‍ പൊതുജനാരോഗ്യമേഖലയുടെ ശക്തിപ്പെടുത്തലിന് നല്‍കി വന്നിരുന്ന പ്രാധാന്യമാണ് കേരളത്തെ ഈ നേട്ടത്തിലേക്ക് നയിച്ചത്. പൊതുജനാരോഗ്യത്തില്‍ സംസ്ഥാനം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മുമ്പോട്ടു കൊണ്ടുപോകുവാന്‍ പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ഭീതി ഇല്ലാതെയാക്കണം. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ നമുക്ക് കൈകോര്‍ക്കാം മുഖ്യമന്ത്രി എഴുതുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s