അദ്ധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: തമിഴ്‌നാട് സ്വദേശിക്ക് 7 വര്‍ഷം തടവ്

untitled-1_572291

തലശേരി: റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന അദ്ധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി തമിഴ്‌നാട് സ്വദേശി സെല്‍വരാജി (28)ന് ഏഴ് വര്‍ഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച രാവിലെ പരിഗണിച്ച കേസ് വിധിപറയുന്നതിനായി ഉച്ചയ്ക്ക് രണ്ടരയിലേക്ക് മാറ്റുകയായിരുന്നു.സ്‌കൂള്‍ വിട്ട് തീവണ്ടികയറാന്‍ പാളത്തിലൂടെ നടന്നുവരികയായിരുന്ന അദ്ധ്യാപികയെ സ്റ്റേഷന് 150 മീറ്റര്‍ മാറി തലശേരി കുയ്യാലി ഭാഗത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
2011 സെപ്തംബര്‍ 20ന് വൈകിട്ട് 3.50നായിരുന്നു സംഭവം. അദ്ധ്യാപികയെ കടന്നുപിടിച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുന്നതിനിടയില്‍ നിലവിളികേട്ട് തൊട്ടടുത്ത പള്ളിയിലുള്ളവരും റെയില്‍വെ ഗേറ്റില്‍ നിന്നുള്ളവരും ബഹളം വെച്ചപ്പോള്‍ പ്രതി കുയ്യാലി പുഴയില്‍ചാടി മറുകരയിലെത്തി. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം ലോട്ടസ്ടാക്കീസ് പരിസരത്തുനിന്ന് അന്നുതന്നെ പ്രതിയെ പിടികൂടി.കേസില്‍ 16 സാക്ഷികളെ വിസ്തിച്ചു. 22 രേഖകള്‍ മാര്‍ക്ക്‌ചെയ്യുകയും 10 തൊണ്ടിസാധനങ്ങള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യുഷന് വേണ്ടി അഡീഷനല്‍ പബ്‌ളിക് പ്രോസിക്യുട്ടര്‍ അഡ്വ എം ജെ ജോണ്‍സണ്‍ ഹാജരായി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s