കോട്ടയം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധിക്കും കെ.പി.സി.സി പ്രസിഡന്റിനും പരാതി നല്കുമെന്നു യൂത്ത് ഫ്രണ്ട്( എം). യു.ഡി.എഫ് മന്ത്രി സഭയിലെ മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍,കെ.ബാബു എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കുന്നത്. പരാതിയില്‍ നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍ കോഴ കേസില്‍ അടൂര്‍ പ്രകാശും ബിജു രമേശും തമ്മിലുള്ള ഡൂഢാലോചന അന്വേഷിക്കണം.കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉണ്ടായിട്ടും കെ.എം.മാണിക്കെതിരെ മാത്രം കേസ് രജിസ്റ്റര്‍ ചെയ്ത് എന്തുകൊണ്ടാണെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണം. ബാര്‍കോഴ കേസ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നടത്തി അന്വേഷണ റിപ്പോര്‍ട്ട് അടുത്ത സ്റ്റിയറിംഗ് കമ്മിറ്റിയില്‍ വെച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണത്തില്‍ ഗൂഢാലോചനയില്‍ ചെന്നിത്തലയുടെ പങ്ക് തെളിഞ്ഞാല്‍ പ്രതിപക്ഷ സ്ഥാനത്തു നിന്നു മാറി നില്‍ക്കണം. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയത്. ഇതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവാകാനുള്ള മത്സരമാണ് കോണ്‍ഗ്രസിനുള്ളില്‍ നടന്നതെന്നും അദേഹം കുറ്റപ്പെടുത്തി.
മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കും:യൂത്ത് ഫ്രണ്ട്( എം)
Advertisements