വീണാ ജോര്‍ജിന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി

veena-george

ദുബൈയിലെ കമ്പനിയുടെ പേരിലുള്ള, ഭര്‍ത്താവിന്റെ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് സത്യവാങ്മൂലത്തിലെ ഫോറം നമ്പര്‍ 26ല്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു

കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായികപ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ വി.ആര്‍. സോജിയാണ് ഹര്‍ജി നല്‍കിയത്.

ദുബൈയിലെ കമ്പനിയുടെ പേരിലുള്ള, ഭര്‍ത്താവിന്റെ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് സത്യവാങ്മൂലത്തിലെ ഫോറം നമ്പര്‍ 26ല്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പള്ളിയിലെ കുരിശിനടുത്ത് പ്രാര്‍ഥിക്കുന്ന ചിത്രം വീണയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് തന്റെ സഹപാഠി പോസ്റ്റ് ചെയ്തതാണെന്നാണ് വീണയുടെ വിശദീകരണം.

എന്നാല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായ വീണയുടെ ഭര്‍ത്താവ് സെക്രട്ടറിയായ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റി അംഗമാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s