അന്യ സംസ്ഥാനങ്ങളില്‍നിന്ന് ഫോര്‍മലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ വിപണിയിലെത്തി

g2306k.jpg

രാസവസ്തുക്കള്‍ ചേര്‍ത്ത് മാസങ്ങളായി ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ട്രോളിങ് നിരോധന കാലമായതോടെ വിപണിയിലേക്ക് ഒഴുക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ മല്‍സ്യവിപണന കേന്ദ്രങ്ങളായ കൊല്ലം നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലേക്കു ലോറികളിലും കൊല്ലം നഗരത്തില്‍ ട്രെയിനിലുലാണ് മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു മത്സ്യം എത്തിക്കുന്നത്

 

കൊല്ലം: ആരോഗ്യത്തിനു ഹാനികരമായ ഫോര്‍മലിന്‍, അമോണിയ എന്നീ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം വിപണിയില്‍.
മാസങ്ങളോളം ചീയാതിരിക്കാനായി ഫോര്‍മലിനും വലിപ്പം തോന്നിക്കാനായി അമോണിയയും ചേര്‍ത്ത ടണ്‍കണക്കിനു മത്സ്യമാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത്. ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടിയാകട്ടെ ജാഗ്രതാ മുന്നറിയിപ്പില്‍ ഒതുങ്ങുന്നു.
രാസവസ്തുക്കള്‍ ചേര്‍ത്ത് മാസങ്ങളായി ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ട്രോളിങ് നിരോധന കാലമായതോടെ വിപണിയിലേക്ക് ഒഴുക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ മല്‍സ്യവിപണന കേന്ദ്രങ്ങളായ കൊല്ലം നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലേക്കു ലോറികളിലും കൊല്ലം നഗരത്തില്‍ ട്രെയിനിലുലാണ് മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നു മത്സ്യം എത്തിക്കുന്നത്. കടലൂര്‍, തൂത്തുക്കുടി തുറമുഖങ്ങളില്‍ നിന്നുള്ള മത്സ്യമാണു കൂടുതല്‍.
രാസവസ്തുക്കള്‍ ചേര്‍ത്ത മല്‍സ്യം എത്തുന്നത് ഉദ്യോഗസ്ഥര്‍ യഥാസമയം അറിയുന്നുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ല.
മത്സ്യം എത്തിക്കുന്ന ഏജന്‍സികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണു കണ്ണടയ്ക്കലിനു പിന്നിലെന്നാണ് ആരോപണം. അടുത്തിടെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇത്തരത്തിലുള്ള മത്സ്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
ചെക്ക്പോസ്റ്റുകളിലും പരിശോധന ശക്തമല്ല. എളുപ്പം ചീയുന്ന വസ്തുവെന്ന നിലയില്‍ മീനുമായെത്തുന്ന വാഹനങ്ങള്‍ ചെക്ക്പോസ്റ്റുകളില്‍ അധികസമയം നിര്‍ത്തി പരിശോധിക്കാറില്ല. ഇതു മുതലെടുത്താണ് രാസവസ്തു കലര്‍ത്തിയ മത്സ്യം എത്തിക്കുന്നത്.
മോര്‍ച്ചറിയില്‍ മൃതദേഹം അഴുകാതിരിക്കാന്‍ ചേര്‍ക്കുന്ന ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ മാരകരോഗങ്ങള്‍ക്കു കാരണമാകും. കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ ഒരു വര്‍ഷം പിടിക്കുന്നത് ശരാശരി ആറു ടണ്‍ മല്‍സ്യമാണ്. നിരോധന കാലയളവായ ഇപ്പോള്‍ വിപണിയില്‍ എത്തുന്നതാവട്ടെ ഇതില്‍ കൂടുതലും. കോടികളുടെ കച്ചവടമാണു നടക്കുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s