കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവ ചികിത്സയിലിരിക്കെ യുവതി മരിച്ചു: ആശുപത്രിയില്‍ സംഘര്‍ഷം

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട്  സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡി.എം.ഇയോട് നിര്‍ദേശിച്ചു

ktm obit- medical college jothy.jpg

 

 

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സയിലായിരുന്ന യുവതി മരിച്ചു. സംഭവത്തില്‍ ചികിത്സാ പിഴവെന്ന്  ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ചങ്ങനാശ്ശേരി മാമ്മൂട് പള്ളിക്കുന്ന് ജേക്കബ് ജോണിന്റെ ഭാര്യ ജ്യോതി (36)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെ മൂന്നാം വാര്‍ഡിന് സമീപമുള്ള മെഡിക്കല്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍.  സംഘര്‍ഷം നിയന്ത്രാതീതമായതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലിസ് എത്തിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഭവത്തെപ്പറ്റി പോലിസ് പറയുന്നത് ഇങ്ങനെ. പതിനാറ് വര്‍ഷം മുമ്പ് വിവാഹിതരായ ജേക്കബ് -ജ്യോതി ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വന്ധ്യത ചികില്‍സ തേടി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ഗര്‍ഭിണിയായത്. തുടര്‍ ചികില്‍സക്കായി കോട്ടയം ഗൈനക്കോളജി വിഭാഗത്തിലെത്തുകയായിരുന്നു.  ഏഴാം തീയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജ്യോതിയെ 13 ന് പുലര്‍ച്ചെ ശസ്ത്രക്രിയക്ക് വിധേയമാക്കി. മൂന്ന് ആണ്‍കുട്ടികള്‍ പിറന്നതില്‍ അധികം താമസിയാതെ ഒരു കുട്ടി മരിച്ചു. മറ്റ് രണ്ട് കുട്ടികളെ നേഴ്സറിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് അവശനിലയിലായ ജ്യോതിയെ മെഡിക്കല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്ത ദിവസം രണ്ടാമത്തെ കുട്ടിയും മരിച്ചു. ഇതിനിടെ ജ്യോതിയുടെ നില അതീവ ഗുരുതരമാവുകയും ഡയാലിസിന് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണ് ഗര്‍ഭപാത്രത്തിന് അണുബാധ ബാധിച്ചെന്നുള്ള വിവരം അറിയുന്നത്. പലതവണ ഡയാലിസിന് വിധേയമാക്കിയെങ്കിലും ഇന്നലെ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാവുകയും വൈകീട്ട് ആറുമണിയോടെ മരണപ്പെടുകയും ചെയ്തു. ഇതിനിടെ ജ്യോതിയ കാണുവാനുള്ള അവസരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു നഴ്സ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. ജ്യോതി മരിച്ചുവെന്ന വാര്‍ത്തയറിഞ്ഞ് അവരുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. വിവരം അറിഞ്ഞ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ റോയിജേക്കബും സി പി ഒ സന്തോഷും ചേര്‍ന്ന്  ഇവരെ നിയന്ത്രിക്കാവന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ ബഹളം തുടര്‍ന്നു. പിന്നീട് എസ് ഐ എ സി മനോജിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് എത്തി ബന്ധുക്കളെ സമാധാനിപ്പിച്ചു.  ചികില്‍സിച്ച ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.യുവതിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സി എസ്ഡിഎസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രകടനം നടത്തി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട്  സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡി.എം.ഇയോട് നിര്‍ദേശിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s