ഇറ്റലിയില്‍ കോട്ടയം സ്വദേശി മലയാളി യുവാവിനെ കാറിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി ഇടവക ചിറക്കരയില്‍ കുര്യന്റെ മകനാണ് . 44 വയസായിരുന്നു . ഭാര്യയും ഇളയ കുട്ടിയുമൊത്ത് റോമിലായിരുന്നു താമസം . ഇന്നലെ വൈകിട്ട് വരെ കൂട്ടുകാര്‍ക്കൊപ്പം സജീവമായി സൗഹൃദ സദസുകളില്‍ സാബു പങ്കെടുത്തിരുന്നു

sabu-kuryan.jpg
ഇറ്റലി : ഇറ്റലിയില്‍ കോട്ടയം സ്വദേശി മലയാളി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കോട്ടയം ഉഴവൂര്‍ സ്വദേശി സാബു കുര്യനെയാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ ഇറ്റലിയില്‍ സ്വന്തം വാഹനത്തിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി ഇടവക ചിറക്കരയില്‍ കുര്യന്റെ മകനാണ് . 44 വയസായിരുന്നു . ഭാര്യയും ഇളയ കുട്ടിയുമൊത്ത് റോമിലായിരുന്നു താമസം . ഇന്നലെ വൈകിട്ട് വരെ കൂട്ടുകാര്‍ക്കൊപ്പം സജീവമായി സൗഹൃദ സദസുകളില്‍ സാബു പങ്കെടുത്തിരുന്നു . പിന്നീട് എന്താണ് സംഭവിച്ചതെന്ന് കൂട്ടുകാര്‍ക്കും അറിവില്ല .

വെളിയന്നൂര്‍ എലവുങ്കല്‍ ഔസേപ്പിന്റെ മകള്‍ ബിജിമോളാണ് ഭാര്യ . നാട്ടില്‍ വിദ്യാഭ്യാസം നടത്തുന്ന മൂത്ത രണ്ടു മക്കള്‍ അടുത്തിടെയാണ് ഇളയ കുട്ടിയും മാതാപിതാക്കളുമൊത്ത് ഇറ്റലിയില്‍ അവധിക്കാലം ആഘോഷിച്ച ശേഷം നാട്ടില്‍ തിരികെയെത്തിയത് .

അതിനു ശേഷം ദിവസങ്ങള്‍ കഴിയുംമുന്‍പാണ് പിതാവിന്റെ മരണവാര്‍ത്ത ഇന്ന് രാവിലെ വെളിയന്നൂരിലെ വീട്ടിലെത്തുന്നത് . മരണ കാരണം ലഭ്യമായിട്ടില്ല . സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും . മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല .

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s