പാക് ഖവാലി ഗായകന്‍ അംജത് സാബ്രി വെടിയേറ്റ് മരിച്ചു

അംജത് സാബ്രി സഞ്ചരിച്ച കാറിനുനേരെയാണ് വെടിവെപ്പുണ്ടായത്. രണ്ട് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

pak.jpg
കറാച്ചി: പാകിസ്ഥാനിലെ പ്രശസ്ത ഖവാലി ഗായകന്‍ അംജത് സാബ്രി (45) വെടിയേറ്റ് മരിച്ചു. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വെടിവെപ്പ് നടത്തിയത്.

അംജത് സാബ്രി സഞ്ചരിച്ച കാറിനുനേരെയാണ് വെടിവെപ്പുണ്ടായത്. രണ്ട് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ഡ്രൈവറും സഹായിയും വെടിയേറ്റ് മരിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രശസ്ത ഖവാലി ഗായകന്‍ ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജത് സാബ്രി. ഖവാലി സംഗീതവുമായി ബന്ധപ്പെട്ട് പ്രശസ്ത കുടുംബമാണ് ഇവരുടേത്. ഗുലാം ഫരീദ് സാബ്രിയും സഹോദരന്‍ ഹാജി മക്ബൂല്‍ അഹമ്മദ് സാബ്രിയും ചേര്‍ന്നാണ് സംഗീത പരിപാടികള്‍ നടത്തിവന്നത്. സാബ്രി സഹോദരന്മാര്‍ക്ക് നിരവധി ആരാധകരാണുള്ളത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s