അമീറുമായി മുന്‍ പരിചയം ഉണ്ടായിരുന്നു; ജിഷയുടെ അമ്മ എല്ലാം മൂടിവെച്ചതോ?

ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെടുമെന്ന അവസ്ഥയാണോ രാജേശ്വരി ഇക്കാര്യം മൂടിവെയ്ക്കുന്നതിന് കാരണമെന്ന സംശയവും ബാക്കിയാണ്. ജിഷയുടെ മരണത്തിന് പിന്നാലെ മാതാവിനുള്ള സാമ്പത്തിക സമാഹരണവും വീടുപണിയുമായി ബന്ധപ്പെട്ട സഹായങ്ങളും ജില്ലാ കളക്ടറുടെ നിര്‍ദേശത്തില്‍ നടന്നു കൊണ്ടിരിക്കെ പ്രതിയുമായി മുന്‍പരിചയമുണ്ടെന്ന് തെളിഞ്ഞാല്‍ ഇവ കിട്ടാത്ത സാഹചര്യം ഉണ്ടായേക്കാനും സാധ്യതയുണ്ട്

JISHA
പെരുമ്പാവൂര്‍: പുതിയ വെളിപ്പെടുത്തലുകളും തിരുത്തലുകളുമായി പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി മരിച്ച സംഭവം കൂടുതല്‍ കുടുതല്‍ ദുരൂഹവുമാകുമ്പോള്‍ പ്രതി അമീര്‍ ഉള്‍ ഇസ്ളാമുമായി ജിഷയുടെ അമ്മ രാജേശ്വരിക്ക് മുന്‍ പരിചയം ഉണ്ടായിരുന്നോ എന്ന സംശയം വീണ്ടും ഉയരുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട ചില സംശയങ്ങളാണ് ഇക്കാര്യത്തില്‍ ദുരൂഹത കൂട്ടുന്നത്.

ജിഷ കൊല്ലപ്പെട്ടതറിഞ്ഞ് മോഹലസ്യപ്പെട്ടു വീണ രാജേശ്വരി ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ അവനുമായി കൂട്ടു വേണ്ടന്ന് പറഞ്ഞിരുന്നതായി പല തവണ പറഞ്ഞതായി ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അപ്പോള്‍ മാത്രം പറഞ്ഞെന്ന് വിശ്വസിക്കപ്പെടുന്ന ഇക്കാര്യം പിന്നീട് ചോദ്യം ചെയ്യലിലോ മറ്റ് വെളിപ്പെടുത്തലുകളിലോ രാജേശ്വരി പറഞ്ഞതായും വിവരമില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാജേശ്വരിയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ പെട്ടെന്ന് നഷ്ടപ്പെടുമെന്ന അവസ്ഥയാണോ രാജേശ്വരി ഇക്കാര്യം മൂടിവെയ്ക്കുന്നതിന് കാരണമെന്ന സംശയവും ബാക്കിയാണ്. ജിഷയുടെ മരണത്തിന് പിന്നാലെ മാതാവിനുള്ള സാമ്പത്തിക സമാഹരണവും വീടുപണിയുമായി ബന്ധപ്പെട്ട സഹായങ്ങളും ജില്ലാ കളക്ടറുടെ നിര്‍ദേശത്തില്‍ നടന്നു കൊണ്ടിരിക്കെ പ്രതിയുമായി മുന്‍പരിചയമുണ്ടെന്ന് തെളിഞ്ഞാല്‍ ഇവ കിട്ടാത്ത സാഹചര്യം ഉണ്ടായേക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ രാത്രി 7 ന് ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നുമിറങ്ങി പുറകുവശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത് കണ്ടവരുടെ മൊഴിയും മുന്‍ പരിചയം സംശയിക്കപ്പെടാനുള്ള സാഹചര്യം നല്‍കുന്നുണ്ട്. സംഭവ ദിവസം രാവിലെ ജിഷയുടെ വീടിന് സമീപം കണ്ട അമീറുളിനോട് അയാളെ കണ്ട അയല്‍വാസി തനിക്ക് ഇന്ന് ജോലിയില്ലേ എന്ന് ചോദിക്കുകയും അമീര്‍ വ്യക്തമായ മറുപടി നല്‍കാതെ പോയതും ഓര്‍മ്മിക്കുന്നുണ്ട്. പിന്നീട് പുറത്തുപോയി 1.30 യോടെ തിരിച്ചുവന്ന ജിഷ എവിടേയ്ക്കാണ് പോയതെന്ന സംശയവും ദുരീകരിക്കാനായിട്ടില്ല.

ജിഷയുടെ ഫോണിലേക്ക് വിളിച്ച കോളുകളാണ് അമീര്‍ ഉളിനെ കുടുക്കിയതെന്ന് അന്വേഷണ സംഘം പറയുന്നുണ്ട്. കോണ്‍ട്രാക്ടറുടേയും സുഹൃത്തുക്കളുടെയും ഫോണില്‍ നിന്നും ഒമ്പതു കോളുകളാണ് ഇയാള്‍ വിളിച്ചതെന്ന് കോണ്‍ട്രാക്ടറുടെ മൊഴിയിലുണ്ട്. എന്നാല്‍ ജിഷയുടെ ഫോണ്‍ പരിശോധിച്ച ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ അമീറുളിന്റെ നമ്പര്‍ ജിഷയുടെ ഫോണില്‍ ഇല്ലായിരുന്നെന്നും പറയുന്നു. ഇതിലൂടെ ജിഷയ്ക്ക് മറ്റൊരു ഫോണ്‍ ഉണ്ടായിരുന്നോ എന്നും സംശയമുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s