കോഴ വാഗ്ദാനം: ജസ്റ്റിസ് കെ .ടി ശങ്കരന്റെ സുഹൃത്തിന്റെ മൊഴിയെടുക്കും

HIGHT CORT.jpg

ശനിയാഴ്ചയാണ് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വിജിലന്‍സ് ജസ്റ്റിസ് കെ.ടി ശങ്കരനില്‍ നിന്നും മൊഴിയെടുത്തത്.
സുഹൃത്തിന്റെ പേരും അദ്ദേഹം വിജിലന്‍സ് എസ്.പിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. കെ.ടി ശങ്കരന്റെ സുഹൃത്തില്‍ നിന്നും മൊഴിയെടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
കൊച്ചി: നെടുമ്പാശേരി സ്വര്‍ണ്ണ കടത്ത് കേസില്‍ കോഴ വാഗ്ദാനം ചെയ്തുവെന്ന കേസില്‍ വിജിലന്‍സ് ജസ്റ്റിസ് കെ.ടി ശങ്കരന്റെ മൊഴിയെടുത്തു. കോഴ വാഗ്ദാനവുമായി തന്റെ സുഹൃത്തിനെയാണെന്ന് ചിലര്‍ സമീപിച്ചതെന്ന് അദ്ദേഹം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സുഹൃത്താണ് തനിക്ക് മുന്നറിയിപ്പ് നല്‍കിയതെന്നും അദ്ദേഹം വിജിലന്‍സിനെ അറിയിച്ചു. ശനിയാഴ്ചയാണ് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ വിജിലന്‍സ് ജസ്റ്റിസ് കെ.ടി ശങ്കരനില്‍ നിന്നും മൊഴിയെടുത്തത്.
സുഹൃത്തിന്റെ പേരും അദ്ദേഹം വിജിലന്‍സ് എസ്.പിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. കെ.ടി ശങ്കരന്റെ സുഹൃത്തില്‍ നിന്നും മൊഴിയെടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. സ്വര്‍ണക്കടത്ത് കേസ് ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് കൊഫേപോസകേസിലെ പ്രതികളുടെ ബന്ധുക്കള്‍ അനുകൂലവിധിക്കായി 25 ലക്ഷം രൂപാ കോഴ വാഗ്ദാനം ചെയ്ത കാര്യം ജസ്റ്റിസ് കെ.ടി. ശങ്കരന്‍ വെളിപ്പെടുത്തിയത്. ഈ പരാമര്‍ശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഈ കേസ് ഏറ്റെടുത്തത്. അതേ തുടര്‍ന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകരില്‍ നിന്നും ഹൈകോടതി രജിസ്റ്റാര്‍ ജനറില്‍ നിന്നും വിജിലന്‍സ് നേരത്തെ മൊഴിയെടുത്തിരുന്നു. 2013 മുതല്‍ 2015 വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 600 കോടി രൂപ വിലവരുന്ന 2,000 കിലോയോളം സ്വര്‍ണം കടത്തിയെന്നാണ് കേസ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s