രണ്ടു രൂപ കൂടുതല്‍ വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു

murder2_647_022416045320

സംഭവത്തില്‍ കൊലപാതകകുറ്റത്തിനും വീടുകയറി അക്രമണത്തിനും കേസെടുത്തതായി കാഞ്ഞിരപ്പള്ളി സി. ഐ. മോഹന്‍ലാല്‍ പറഞ്ഞു.എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചാലെ മരണകാരണത്തെപറ്റി വ്യക്തത ലഭിക്കൂ.

കോട്ടയം: ഉപ്പിന് രണ്ടു രൂപ കൂടുതല്‍ വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു . കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം പനിച്ചേപ്പള്ളി പുത്തന്റോഡു കോളനിയില്‍ കുന്നത്ത് സുകുമാരന്‍ (78) ആണ് മരിച്ചത്. സ്ത്രീ ഉള്‍പെടെ നാലസംഘം വീടു കയറി നടത്തിയ അക്രമണത്തില്‍ സുകുമാരന്റെ മകള്‍ ശോഭയ്ക്കും,  മരുമകള്‍ സജിതയ്ക്കും പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച്ച രാത്രി 9.30 നാണ് സംഭവം. സംഭവത്തില്‍ അയല്‍വാസികളായ കട ഉടമയേയും ഭാര്യയേയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാവുങ്കല്‍ അജി(47),  ഭാര്യ സീമ(44),  മകന്‍ അജയ്(21) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിനു ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അജയിനെ എരുമേലി പമ്പാവാലിയില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു. രണ്ടാമെത്ത മകന്‍ അനന്തുവിനെ പൊലീസ് തിരയുന്നു. സംഭവത്തില്‍ കൊലപാതകകുറ്റത്തിനും വീടുകയറി അക്രമണത്തിനും കേസെടുത്തതായി കാഞ്ഞിരപ്പള്ളി സി. ഐ. മോഹന്‍ലാല്‍ പറഞ്ഞു.എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചാലെ മരണകാരണത്തെപറ്റി വ്യക്തത ലഭിക്കൂ.സുകുമാരന്‍ ഹ്യദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ആളാണ്.സംഘര്‍ഷത്തിനിടെ കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു. വഴക്കിനിടെ ഉണ്ടായ ഹ്യദയസ്തംഭനമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്ന് പ്രഥമിക റിപ്പോര്‍ട്ടാണ് പോലീസ് നല്കുന്നത്.
സംഭവത്തെപറ്റി പോലീസ് പറയുന്നത്;  സുകുമാരന്റെ  അയല്‍വാസിയായ അജി , വീടിനോട് ചേര്‍ന്ന് നടത്തുന്ന കടയില്‍ നിന്നും സുകുമാരന്റെ കൊച്ചുമകന്‍ ക ഉപ്പു വാങ്ങിയിരുന്നു. എന്നാല്‍ ഉപ്പിന് രണ്ടു രൂപ അധികം ഈടാക്കിയെന്ന് ആരോപിച്ച് ഉപ്പു തിരികെ കടയിലെത്തിച്ചു. കൊച്ചുമകന്‍ തിരികെ കൊണ്ടുവന്ന ഉപ്പ് തിരിച്ചെടുക്കാന്‍ അജിയുടെ ഭാര്യ കൂട്ടാക്കിയില്ല. തുടര്‍ന്ന് സുകുമാരന്റെ മകന്‍ ഷിബു കടയിലെത്തി വാങ്ങിയ ഉപ്പു നല്‍കി പണം തിരികെ വാങ്ങി. ഇതു ചോദ്യം ചെയ്യാനായി  അജിയും ഭാര്യയും, രണ്ടു മക്കളും രാത്രിയില്‍ സുകുമാരന്റെ വീട്ടില്‍ ഷിബുവിനെ തിരക്കിയെത്തി. സംഘര്‍ഷം ഒഴിവാക്കാന്‍ സുകുമാരനും ഭാര്യയും മകന്‍ ഷിബുവിനെ മുറിക്ക് അകത്ത് കയറ്റി അടച്ചിട്ടു. ഇതിനിടെ ഭാര്യ കല്ല്യാണിയെ പിടിച്ചു തള്ളുന്നത് കണ്ട് ഇടപെട്ട സുകുമാരനെയും ഇവര്‍ തള്ളിയിട്ടത്രേ. നാലുപേരും ചേര്‍ന്ന് സുകുമാരനെ മര്‍ദ്ദിച്ചതായും കൈയില്‍ കരുതിയിരുന്ന വിറകുമുട്ടിക്ക് തലക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.  അവശനായ സുകുമാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള ആളാണ് സുകുമാരനെന്നും ബന്ധുക്കള്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സുകുമാരന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മറ്റുമക്കള്‍: തങ്കച്ചന്‍, ഷാജി, ശോഭ, രമ, സിന്ധു, പരേതനായ സതീഷ്. മരുമക്കള്‍: സജിനി, സിജി, സജിത, ബാബു, പ്രസാദ്.

Advertisements

One thought on “രണ്ടു രൂപ കൂടുതല്‍ വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഗൃഹനാഥന്‍ മരിച്ചു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s