പാത്രിയാര്‍ക്കീസ് ബാവയ്ക്കുനേരെ ചാവേറാക്രമണം

patriarch1

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ ജന്‍മനാട്ടില്‍ ചാവേറാക്രമണത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ ജന്‍മനാട്ടില്‍ ചാവേറാക്രമണത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ചാവേറായി വന്ന ഭീകരനും സുരക്ഷാചുമതലയുള്ള സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടു .കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.

പാത്രിയാര്‍ക്കീസ് ബാവയുടെ ജന്‍മനാടായ ഖാമിഷ്ലി ജില്ലയിലെ ഖാതിയില്‍ 1915 ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം. കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കുകയായിരുന്നു പാത്രിയീര്‍ക്കീസ് ബാവ. ശരീരത്തില്‍ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു മരിച്ചു. സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എട്ടു പേര്‍ക്കു ഗുരുതരമായും പരുക്കേറ്റു. പാത്രിയാര്‍ക്കീസ് ബാവയ്ക്കു പരുക്കില്ല. വടക്കു കിഴക്കന്‍ സിറയയില്‍ ജനാധിപത്യ ഭരണകൂടത്തെ പിന്‍തുണയ്ക്കുന്നവരാണ് സുരക്ഷാസേനയിലുള്ളവര്‍. കുര്‍ദ്അറബ് സേനയുമായും ഇവര്‍ സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ സേനയെ മേഖലയിലേക്ക് അയക്കണമെന്ന് സഭാ നേതൃത്വം അഭ്യര്‍ത്ഥിച്ചു.

വടക്ക് കിഴക്കന്‍ സിറിയയില്‍ ധാരാളം പള്ളികളുള്ള മേഖലയാണ് ഖാമിഷ്‌ലി. നൂറു വര്‍ഷം മുന്‍പു ഓട്ടോമന്‍ ഭരണകാലത്തു പതിനായിരക്കണക്കിനു ക്രിസ്ത്യാനികള്‍ ഇവിടെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. സെയ്‌ഫോ കൂട്ടക്കൊലയെന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ കൊല്ലപ്പെട്ടവരെ സഭ വിശുദ്ധന്‍മാരായാണു കണക്കാക്കുന്നത്. ഇതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു നിര്‍മിച്ച സ്മാരകം ഉദ്ഘാടനംചെയ്യാനും പ്രാര്‍ത്ഥനയ്ക്കുമായാണ് പാത്രിയാര്‍ക്കീസ് ബാവ എത്തിയത്. 2014 മേയ് 29ന് 123ാമത്തെ പാത്രിയര്‍ക്കീസായി സ്ഥാനമേറ്റ പാത്രിയാര്‍ക്കീസ് ബാവ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഏഴിനു കേരള സന്ദര്‍ശനത്തിനുമെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷവും ഡമാസ്‌കസില്‍ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരുടെ സ്മാരകത്തിനു സമീപം സ്‌ഫോടനം നടന്നിരുന്നു. യാക്കോബായ സഭ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയും എപ്പിക്‌സോപ്പല്‍ സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസും അന്നു സ്ഥലത്തുണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവയുടെ അരമനയോടു ചേര്‍ന്നുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ ബോംബ് സ്‌ഫോടനത്തില്‍ മുന്‍പു തകര്‍ന്നിട്ടുണ്ട്. ഐഎസ് ഭീകരരും നിലവിലുള്ള സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരും ഏറെയുള്ള മേഖലയാണ് സ്‌ഫോടനം നടന്ന സ്ഥലം.

ആലപ്പോ ആര്‍ച്ച് ബിഷപ്പും മലങ്കര സഭാതര്‍ക്ക പരിഹാരത്തിനായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി രണ്ടുവട്ടം കേരളം സന്ദര്‍ശിച്ചിട്ടുള്ളയാളുമായ ഇബ്രാഹിം യൂഹാനോന്‍ മാര്‍ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ആലപ്പോ ബിഷപ്പ് പൗലോസ് യാസാജ് എന്നിവരെ 2013ല്‍ സിറിയയില്‍ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നു വര്‍ഷമായിട്ടും ഇവരെക്കുറിച്ചു വിവരമില്ല. ഇന്നലെ സ്‌ഫോടനം നടന്ന സ്ഥലത്തെ ബിഷപ്പ് മത്ത റോഹേം ഭീകകരുടെ അക്രമണത്തെ തുടര്‍ന്നു ഭദ്രാസനം വിട്ട് യൂറോപ്പില്‍ അഭയം തേടിയിരിക്കുകയാണ്. പ്രദേശത്തെ ക്രിസ്ത്യാനികള്‍ ഇതോടെ ചിതറിപ്പോയിരുന്നു. പുതിയ പാത്രിയര്‍ക്കീസ് ബാവ സ്ഥാനമേറ്റ ശേഷം മൂന്നു തവണ ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s