ഒരിക്കലും നടക്കാത്ത മണ്ണുത്തിയിലെ ഓക്‌സിജന്‍ സിറ്റിയുടെ പേരില്‍ കോടികളുടെ തട്ടിപ്പു നടത്താന്‍ പുതിയ നീക്കവുമായി ബോബി ചെമ്മണ്ണൂര്‍

bobby.jpg

 മണ്ണുത്തി ഓക്‌സിജന്‍ സിറ്റി എന്ന പേരിലാണ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് ബോബി ചെമ്മണ്ണൂര്‍ കളമൊരുക്കുന്നത്. ഓഹരി നിക്ഷേപത്തിന്റെ മറവില്‍ മൂവായിരം കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപണമുള്ള ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളില്‍ ബിസിനസ് പങ്കാളികളെ തേടി പരസ്യം ചെയ്ത് പുതിയ കോടികളുടെ തട്ടിപ്പിനായി രംഗത്ത് എത്തിയിരിയ്ക്കുന്നത്.

തൃശ്ശൂര്‍: ആടു മാഞ്ചിയം മോഡല്‍ തട്ടിപ്പിനേക്കാള്‍ വലിയ ഒരു തട്ടിപ്പിന് വിവാദ ചാരിറ്റി നായകനും സ്വര്‍ണ, പലിശ വ്യാപാരിയുമായ ബോബി ചെമ്മണ്ണൂര്‍. മണ്ണുത്തി ഓക്‌സിജന്‍ സിറ്റി എന്ന പേരിലാണ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് ബോബി ചെമ്മണ്ണൂര്‍ കളമൊരുക്കുന്നത്. ഓഹരി നിക്ഷേപത്തിന്റെ മറവില്‍ മൂവായിരം കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപണമുള്ള ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളില്‍ ബിസിനസ് പങ്കാളികളെ തേടി പരസ്യം ചെയ്ത് പുതിയ കോടികളുടെ തട്ടിപ്പിനായി രംഗത്ത് എത്തിയിരിയ്ക്കുന്നത്. മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കി പ്രഖ്യാപിച്ച ആറായിരം കോടിയുടെ ചെമ്മണ്ണൂര്‍ ഓക്‌സിജന്‍ സിറ്റി വന്‍ തട്ടിപ്പാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വെളിവാകുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളിലെല്ലാം ചെമ്മണ്ണൂര്‍ ഇന്‍ര്‍നാഷണല്‍ ഡെവലെപ്പേഴ്‌സിന്റെ പുതിയ പ്രൊജക്ടായ ഓക്‌സിജന്‍ സിറ്റിയെക്കുറിച്ചുള്ളതായിരുന്നു. എന്നാല്‍ ഈ പരസ്യത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് കടന്നപ്പോഴാണ് ന്യൂ റിയല്‍ എസ്‌റ്റേറ്റ് ആക്ട് പ്രകാരം ഇങ്ങനെ പരസ്യം ചെയ്യുന്നത് വയലന്‍സ് ആണ് എന്നറിയുന്നത്. ജ്വല്ലറിയുടെ പേരില്‍ കോടികള്‍ നിക്ഷേപം സ്വീകരിച്ച് ബ്ലേഡ് മാഫിയ നടത്തുന്ന ബോബി ചെമ്മണ്ണൂരിന്റെ അതേ തന്ത്രം തന്നെയാണ് ഓക്‌സിജന്‍ സിറ്റിയുടെ പേരിലും നടത്തുന്നത് എന്നാണ് വ്യക്തമാകുന്നത്.

ഓക്‌സിജന്‍ സിറ്റിയുടെ ലേ ഔട്ട് പ്രൊപോസല്‍ സമര്‍പ്പിക്കുകയോ പ്രൊപ്പോസലിന് ലേ ഔട്ട് പ്രൊപ്പോസല്‍ കമ്മിറ്റിയുടെ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല. ചാരിറ്റിയോടൊപ്പം സ്ത്രീ വിഷയങ്ങളും അടക്കം അടിത്തറ തകര്‍ന്ന ബോബി ചെമ്മണ്ണൂര്‍, ആടു മാഞ്ചിയം തട്ടിപ്പുപോലെ മറ്റൊരു തട്ടിപ്പിനാണ് ശ്രമിക്കുന്നത്.

സ്വര്‍ണ വ്യാപാരം നഷ്ടത്തിലായതിനാലും ചെമ്മണ്ണൂരിന്റെ പല ഷോപ്പുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ആയതിനാലും ഗോള്‍ഡ് ഹോള്‍സെയിലേഴ്‌സ് ഇപ്പോള്‍ ബോബി ചെമ്മണ്ണൂരിന് സ്വര്‍ണം കൊടുക്കുന്നില്ല എന്നാണ് അറിയുന്നത്. അതിനെ മറികടക്കാനായി റിയല്‍ എസ്‌റ്റേറ്റിന്റെ മറവില്‍ വ്യാപകമായി ഷെയര്‍ പിരിച്ച് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് വഴിയൊരുക്കുകയാണ്. ബോബി ചെമ്മണ്ണൂരിന് ജയില്‍വാസവും ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ പേരു തന്നെ കരിമ്പട്ടികയില്‍ പെടുത്താവുന്നതുമായ ക്രൈം ആണിതെന്ന് നിയമവിദഗ്ദര്‍ പറയുന്നു.

നാലുവര്‍ഷം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ വിവിധ തട്ടിപ്പ് കമ്പനികളുടെ പേരില്‍ വാങ്ങിയ ഭൂമിയിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒല്ലൂക്കര വില്ലേജില്‍ തൃശൂര്‍ പാലക്കാട് ദേശീയപാത നാല്‍പ്പത്തിയേഴിനോടടുത്തായാണ് വത്തക്കലില്‍ 62 ഏക്കര്‍ ഭൂമി ബോബിയുടെ കമ്പനികളുടെ പേരിലായുള്ളത്. കുന്നും മണ്ണും കല്ലും നിറഞ്ഞ നിറഞ്ഞ പ്രദേശത്ത് മണ്ണെടുക്കുന്നത് പോലും നാട്ടുകാരും സര്‍ക്കാര്‍ വകുപ്പുകളും തടഞ്ഞിരുന്നു. ദേശീയപാതയ്ക്കായി എന്ന പേരില്‍ മണ്ണു വില്‍പ്പന നടത്താനുള്ള ബോബിയുടെ നീക്കമാണ് നാട്ടുകാര്‍ ഇടപ്പെട്ട് ഒന്നര വര്‍ഷം മുമ്പ് തടഞ്ഞത്. അനധികൃതമായി മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം മണ്ണെടുക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. പരസ്യത്തില്‍ നല്‍കിയ ചിത്രം തന്നെ വ്യാജമായിരുന്നെന്നാണ് ഇതോടെ തെളിയുന്നത്.

റോഡ് നിരപ്പില്‍ നിന്നും 150 മീറ്ററിനു മേലെ കുന്നുകളുള്ള ഈ ഭൂമിയില്‍ നിന്ന് മണ്ണെടുക്കാന്‍ നിലവിലെ നിയമപ്രകാരം സര്‍ക്കാരിനും അനുവാദം നല്‍കാന്‍ കഴിയില്ല. ഇവിടെ ഒരിഷ്ടിക പോലും വെയ്ക്കാന്‍ കഴിയാതിരിക്കുമ്പോഴാണ് വന്‍ കെട്ടിട സമുച്ചയത്തിന്റെ രേഖാ ചിത്രവുമായി മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരിക്കുന്നത്. ആറായിരം കോടി ചിലവുവരുമെന്ന് പറയുന്ന പദ്ധതിക്കായി ഇതുവരെ തൃശൂര്‍ കോര്‍പ്പറേഷന്റെ ഒല്ലൂക്കര മേഖല ഓഫിസില്‍ ഒരു അപേക്ഷയും ലഭിച്ചിട്ടില്ല. പ്രാഥമികമായ അനുവാദം പോലും ലഭിക്കാതെയാണ് 6000 കോടിയുടെ പദ്ധതിയുടെ വന്‍ പരസ്യങ്ങള്‍ നല്‍കി പണപ്പിരിവ് തുടങ്ങിയിരിക്കുന്നത്.

ഒരു പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ടോ മലീനീകരണ നിയയന്ത്ര ബോര്‍ഡ്, അഗ്‌നിശമന സേന, ജല വിഭവ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വ്യോമയാന വകുപ്പ് ഉള്‍പ്പെടെ പതിനഞ്ചിലേറെ കേന്ദ്ര സംസ്ഥാന വകുപ്പുകളുടെ അനുമതിയോടെ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ് തൃശൂര്‍ മണ്ണുത്തി ദേശിയപാതക്കരികിലെ ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ച ഓക്‌സിജന്‍ സിറ്റി എന്ന ഫല്‍റ്റ് കച്ചവടം. എന്നാല്‍ ഒരു പ്രൊജക്ടറ്റ് റിപ്പോര്‍ട്ടോ പദ്ധതി തുടങ്ങുന്നാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പോലും ബന്ധപ്പെട്ട ഓഫിസുകളില്‍ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഓഗസ്റ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആംരഭിക്കുമെന്ന പ്രഖ്യാപിച്ച പദ്ധതിയ്ക്കായി ഭൂമിയുടെ അധികാരം പരിധിയില്‍ വരുന്ന ഒല്ലൂക്കര വില്ലേജ് ഓഫിസില്‍ പോലും അപേക്ഷ നല്‍കിയട്ടില്ല. മാധ്യമങ്ങളില്‍ പരസ്യം നല്‍കി വന്‍തുക അടിച്ചുമാറ്റാനുള്ള ബോബി ചെമ്മണ്ണൂരിന്റെ മറ്റൊരു തട്ടിപ്പ് പദ്ധതിയാണ് ഇതോടെ പൊളിയുന്നത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക സോണുള്‍പ്പെടുന്നതാണ് പദ്ധതിയെന്നാണ് പരസ്യത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഒരു സ്വകാര്യ ഏജന്‍സിയ്ക്കും സ്‌പെഷല്‍ എക്കണോമിക് സോണ്‍ അനുവദിച്ചിട്ടില്ല. മാത്രമല്ല 250 ഏക്കറില്‍ കുറഞ്ഞ സ്ഥലത്ത് എവിടെയും കേന്ദ്ര സര്‍ക്കാര്‍ സെസ് അനുവിക്കില്ലെന്നിരിക്കെയാണ് വ്യാജ അവകാശവാദവുമായി മാധ്യമങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.

ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ അമ്യൂസ്‌മെന്റ്പാര്‍ക്ക് വില്ലകള്‍, ഐടി പാര്‍ക്ക് തുടങ്ങി സ്വപ്ന തുല്ല്യമായ ഒരു സിറ്റിയാണ് ഒക്‌സിജന്‍ സിറ്റിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിന് കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും കുട്ട് നില്‍ക്കുകയാണ്. മനുഷ്യസ്‌നേഹത്തിന്റെയും ചാരിറ്റിയുടേയും മറനിവായിരുന്നു നേരത്തെ തട്ടിപ്പുകള്‍ നടത്തിയതെങ്കില്‍ ഇപ്പോള്‍ വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ നീക്കം.

ലോകോത്തര നിലവാരത്തിലുള്ള വില്ലകള്‍, ഫ്‌ളാറ്റുകള്‍, ഐടി പാര്‍ക്ക്, കൂടാതെ റോപ് വേ, സ്‌നോസിറ്റി, ബേര്‍ഡ് സാങ്ങ്ച്വറി, മറീന്‍ അക്വേറിയം, വാക്‌സ് മ്യൂസിയം, ത്രില്ലിങ്ങ് റൈഡ്‌സ് എന്നിവയടങ്ങിയ അമ്യൂസ്‌മെന്റ് പാര്‍ക്ക്, മര്‍ട്ടിപ്ലക്‌സ്, ഷോപ്പിംഗ് മാള്‍, 5 സ്റ്റാര്‍ ഹോട്ടല്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബേങ്ക്, ഹോളിസ്റ്റിക് സെന്റര്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഫുഡ് കോര്‍ട്ട്, ഹെലിപാഡ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
കൂടാതെ, 10 ാം നമ്പര്‍ വസതി ഫുട്‌ബോള്‍ ഇതിഹാസവും ഗോള്‍ഡ് പാര്‍ട്ണറുമായ മറഡോണയുടേതായിരിക്കും. ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ഇന്റര്‍നാഷണല്‍ കോച്ചിങ്ങ് സൗകര്യമുള്ള സ്‌പോര്‍ട്‌സ് സെന്ററും സജ്ജമാക്കുന്നുണ്ടെന്നുമാണ് പരസ്യത്തില്‍ പറയുന്നത്.

അവിശ്വസനീയമായ ഓഫറുകള്‍ മുന്നോട്ടുവയ്ക്കുന്ന പരസ്യത്തില്‍ നിക്ഷേപകരെ ക്ഷണിച്ചത് ഏതൊരാളുടെയും മനസില്‍ സംശയങ്ങളുണ്ടാക്കുന്നതാണ്. പരസ്യം കണ്ടെത്തുന്ന നിക്ഷേപകര്‍ ആയാലും ഉപഭോക്താവ് ആയാലും ഈ പദ്ധതിക്ക് വേണ്ടി അഡ്വാന്‍സ് കൊടുത്തേ മതിയാവൂ. അങ്ങനെ കൈവരുന്ന കോടികള്‍ ഈ പദ്ധതിക്ക് വേണ്ടി തന്നെ ചെലവഴിക്കുമോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ബോബിയ്ക്ക് മുന്‍ പരിചയമില്ലെന്നും ഇവിടെ ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ മാധ്യമങ്ങളില്‍ പരസ്യം ചെയ്തു വലിയ തോതില്‍ പണം ശേഖരിക്കാനുള്ള ഒരു സംരംഭമായി ഓക്‌സിജന്‍ സിറ്റിയെ മാറ്റുന്നു എന്നതിന് സംശയമില്ല.

30 കോടി രൂപയാണ് ഈ പദ്ധതിയുടെ ആദ്യഘട്ട പരസ്യപ്രചരണങ്ങള്‍ക്കായി വിനിയോഗിച്ചത്. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഓണ്‍ലൈന്‍ പത്രങ്ങള്‍ക്കും പരസ്യം നല്‍കി. വിശ്വാസയോഗ്യമല്ലാത്ത പരസ്യത്തിന്റെ പിന്നാമ്പുറങ്ങള്‍ തേടി ആരും എത്തരുത് എന്നതാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന പരസ്യങ്ങള്‍ പറയാതെ പറയുന്നത്.

നേരത്തെ തന്നെ ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ നിക്ഷേപ സമാഹരണം നിയമ വിരുദ്ധമാണെന്നും നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ നിയമങ്ങള്‍ അട്ടിമറിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍ബിഎഫ്‌സി രജിസ്‌ട്രേഷനും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതിയും ഇല്ലാതെ ഒട്ടേറെ നിക്ഷേപ സമാഹരണങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇവയ്‌ക്കൊന്നും നിയമപരമായ പരിരക്ഷയില്ലെന്ന കാര്യം അറിയാതെ പലരും തട്ടിപ്പിനിരകളാവുന്നു. മാനഹാനി ഭയന്ന് പലരും ഇക്കാര്യം പുറത്ത് പറയാറുമില്ല.

കടപ്പാട് ബിഗ് ന്യൂസ് ലൈവ്‌

Advertisements

One thought on “ഒരിക്കലും നടക്കാത്ത മണ്ണുത്തിയിലെ ഓക്‌സിജന്‍ സിറ്റിയുടെ പേരില്‍ കോടികളുടെ തട്ടിപ്പു നടത്താന്‍ പുതിയ നീക്കവുമായി ബോബി ചെമ്മണ്ണൂര്‍

  1. Pingback: bharathnewslive

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s