പിടികിട്ടാപ്പുള്ളി വിജയ് മല്യ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങില്‍

Vijay-Mallya.jpg.image.784.410.jpg
മാധ്യമപ്രവര്‍ത്തകന്‍ സണ്ണി സെന്നും എഴുത്തുകാരന്‍ സുഹല്‍ സേത്തും ചേര്‍ന്നെഴുതിയ Matnras for Success: India’s Greatest CEOs Tell You How to Win എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് മല്യയെ കണ്ടത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍വച്ച് നടത്തിയ ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ണയും സന്നിഹിതനായിരുന്നു.

ന്യൂഡല്‍ഹി:  പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത ചടങ്ങിലെത്തിയത് വിവാദമാകുന്നു. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി സെന്നും എഴുത്തുകാരന്‍ സുഹല്‍ സേത്തും ചേര്‍ന്നെഴുതിയ Matnras for Success: India’s Greatest CEOs Tell You How to Win എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് മല്യയെ കണ്ടത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍വച്ച് നടത്തിയ ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്‌തേജ് സര്‍ണയും സന്നിഹിതനായിരുന്നു. 9000 കോടിയുടെ വായ്പാ ബാധ്യതയുമായി ലണ്ടനിലേക്ക് മുങ്ങിയതിനെ തുടര്‍ന്നാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

അതേസമയം, പുസ്തകപ്രകാശന ചടങ്ങിലേക്ക് എല്ലാവര്‍ക്കും പ്രവേശനമുണ്ടായിരുന്നുവെന്നും ആര്‍ക്കും പ്രത്യേക ക്ഷണം നല്‍കിയിട്ടില്ലെന്നു സുഹല്‍ സേത് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ചടങ്ങിന്റെ വിവരങ്ങള്‍ നല്‍കിയിരുന്നു. താല്‍പര്യമുള്ളവര്‍ക്കെല്ലാം ഇതില്‍ പങ്കെടുക്കാമായിരുന്നു. ചടങ്ങിനിടെ വിജയ് മല്യയെ കണ്ടയുടന്‍ ഹൈക്കമ്മിഷണര്‍ നീരസം പ്രകടിപ്പിച്ചതിനുശേഷം സ്ഥലം വിട്ടുവെന്നും സേത് പറഞ്ഞു.കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 17 ബാങ്കുകളില്‍ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ഥനയനുസരിച്ചായിരുന്നു നടപടി.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക ഇടപാടുകളും ബാങ്ക് വായ്പകളും സംബന്ധിച്ചു സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ മാര്‍ച്ച് രണ്ടിനാണു മല്യ നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇന്ത്യ വിട്ടത്. ലണ്ടനില്‍ കഴിയുന്ന മല്യയെ പിടികൂടാന്‍ ഇഡി രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. നാടുകടത്താന്‍ നേരത്തേ ബ്രിട്ടനോട് അഭ്യര്‍ഥിച്ചെങ്കിലും നിയമപരമായ തടസ്സമുണ്ടെന്ന മറുപടിയാണു ലഭിച്ചത്. എന്നാല്‍ കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും ബ്രിട്ടനും തമ്മില്‍ നിലവിലുള്ള കരാര്‍പ്രകാരം മല്യയെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്.ഏപ്രിലില്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. 1411 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടിയെടുത്തതു കഴിഞ്ഞിടെയാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s