ദലിത് യുവതികള്‍ക്ക് ജാമ്യം; വിഷയത്തില്‍ പട്ടികവര്‍ഗ കമ്മിഷന്‍ കേസെടുത്തു

dalit-sisters-2.jpg.image.784.410.jpg

 

ദലിത് യുവതികളുടെ വിഷയത്തില്‍ സംസ്ഥാന പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷന്‍ കേസെടുത്തു. കമ്മിഷന്‍ യുവതികളെ സന്ദര്‍ശിക്കും. സൗജന്യനിയമ സഹായം ഉറപ്പാക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

കണ്ണൂര്‍:  സിപിഎം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ റിമാന്‍ഡിലായിരുന്ന രണ്ട് ദലിത് യുവതികള്‍ക്കും ജാമ്യം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും എല്ലാ ശനിയാഴ്ചയും തലശേരി പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ഇന്നലെ ജാമ്യഹര്‍ജി സമര്‍പ്പിക്കാനായിരുന്നില്ല.
ദലിത് യുവതികളുടെ വിഷയത്തില്‍ സംസ്ഥാന പട്ടികജാതി, പട്ടിക വര്‍ഗ കമ്മിഷന്‍ കേസെടുത്തു. കമ്മിഷന്‍ യുവതികളെ സന്ദര്‍ശിക്കും. സൗജന്യനിയമ സഹായം ഉറപ്പാക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില(30), സഹോദരി അഞ്ജന(25) എന്നിവരെയാണ് എസ്‌ഐ സി.ഷാജു പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ സെന്‍ട്രല്‍ ജയിലിലേക്കു റിമാന്‍ഡ് ചെയ്തിരിന്നു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദലിത് കോണ്‍ഗ്രസ് നേതാവുമായ എന്‍.രാജന്റെ മക്കളാണ് ഇരുവരും. അഖില ഒന്നര വയസ്സുള്ള കൈക്കുഞ്ഞിനൊപ്പമാണ് ജയിലിലേക്കു പോയത്.
നിരന്തരമായി ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും അച്ഛനെ നിരന്തരം മര്‍ദിക്കുകയും ചെയ്യുന്നതിനെ കുറിച്ചു ചോദിക്കാന്‍ ചെന്ന രണ്ടു പെണ്‍കുട്ടികളും സിപിഎം ഓഫിസിനകത്തു കയറി പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദിച്ചുവെന്നാണ് പരാതി.അതേസമയം, യുവതികളെ പോലീസ് അറസ്റ്റു ചെയ്തത് അന്വേഷിക്കുമെന്നും ഉത്തരമേഖലാ എഡിജിപിയോട് വിവരം തേടിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
രണ്ട് പെണ്‍മക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടി വളരെയധികം ക്രൂരമെന്ന് പിതാവ് എന്‍.രാജന്‍ പറഞ്ഞു. അറസ്റ്റിനു പിന്നില്‍ സിപിഎം സമ്മര്‍ദമാണെന്നാണ് പോലീസ് തന്നോട് പറഞ്ഞത്. സിപിഎം പ്രവര്‍ത്തകര്‍ മുന്‍പു വീട്ടില്‍ കയറി തന്നെയും മകളെയും ആക്രമിച്ചിരുന്നു. എന്നാല്‍ ഇതില്‍ കര്‍ശനമായ നടപടിയുണ്ടായിരുന്നില്ല. തന്നെയും മകളുടെ ഭര്‍ത്താവിനെയും ഒഴിവാക്കി പെണ്‍മക്കള്‍ക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും രാജന്‍ പറഞ്ഞു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s