ചരിത്രത്തില്‍ ആദ്യമായി ആകാശവാണി പ്രക്ഷേപണം മുടങ്ങി

radio.jpg

ശക്തമായ കാറ്റില്‍ ശ്രീകാര്യം മണ്‍വിളയിലെ ട്രാന്‍സ്മിറ്റര്‍ ടവര്‍ തകരുകയായിരുന്നു. ഇതോടെ തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ ആകാശവാണിയുടെ പ്രക്ഷേപണം താല്‍ക്കാലികമായി എഫ്.എം സ്‌റ്റേഷന്‍ വഴി നല്‍കാനാണ് തീരുമാനം.

 

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പ്രക്ഷേപണ ടവര്‍ നിലംപൊത്തി. ഇതോടെ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുള്ള പ്രക്ഷേപണം നിലച്ചു. ടവര്‍ പൂര്‍ണ്ണമായും പുനര്‍സ്ഥാപിക്കുന്നതിന് മൂന്ന് മാസത്തിലധികം സമയമെടുക്കുമെന്നാണ് കരുതുന്നത്.വെള്ളിയാഴ്ച്ചയുണ്ടായ ശക്തമായ കാറ്റില്‍ ശ്രീകാര്യം മണ്‍വിളയിലെ ട്രാന്‍സ്മിറ്റര്‍ ടവര്‍ തകരുകയായിരുന്നു. ഇതോടെ തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിലെ ആകാശവാണിയുടെ പ്രക്ഷേപണം താല്‍ക്കാലികമായി എഫ്.എം സ്‌റ്റേഷന്‍ വഴി നല്‍കാനാണ് തീരുമാനം.
122 മീറ്റര്‍ ഉയരമുള്ള പ്രധാന ടവറാണ് കനത്ത കാറ്റില്‍ തകര്‍ന്നത്. പ്രകൃതിക്ഷോഭത്തെ നേരിടാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ടവറാണിത്. എന്നാല്‍ വെള്ളയാഴ്ച്ചയുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ടവര്‍ തകരുകയായിരുന്നു.നിലവില്‍ എം.എം സ്‌റ്റേഷന്‍ വഴിയും എ.ഐ.ആര്‍ വഴിയും പ്രക്ഷേപണം നടത്തുന്നുണ്ട്. അതോടൊപ്പം മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ആകാശവാണിയുടെ പരിപാടികള്‍ കേള്‍ക്കാന്‍ സാധിക്കും. ഡി.ടി.എച്ചിലും ആകാശവാണി ലഭ്യമാണ്. പുതിയ ടവര്‍സ്ഥാപിക്കാന്‍ മൂന്ന് മാസത്തോളം താമസം വരുമെന്നാണ് കണക്കാക്കുന്നത്. കോടികളുടെ മുതല്‍മുടക്ക് ആവശ്യമായി വരുമെന്നും കരുതപ്പെടുന്നു.
കനത്ത മഴയെ തുടര്‍ന്ന് ജനവാസ മേഖലകളില്‍ പലയിടത്തും വെള്ളം കയറി. കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ മൂന്‍കരുതല്‍ എടുക്കണമെന്നും ദുരന്തനിവാരണ അതോറിറ്റ് അറിയിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s