വരവില്‍ കവിഞ്ഞ സ്വത്ത്: കെ.സി.ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

k c josephതലശ്ശേരി:അഴിമതി കാട്ടിയവരെയും കൂട്ടുനിന്നവരെയും പിടികൂടുമെന്ന പുതിയ സര്‍ക്കാരിന്റെ നയത്തോട് എല്ലാവരും അനുകൂലിച്ച് തുടങ്ങിയെന്നാണ് ബോധ്യമാകുന്നത്. മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ സ്വതന്ത്രനായി മത്സരിച്ചയാള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ വിജിലന്‍സിനോട് ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു.
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍മന്ത്രി കെസി ജോസഫിനെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജലന്‍സ് കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.ഇതോടെ മുന്‍ യുഡിഎഫ് മന്ത്രിസഭയിലെ ഒരു പ്രമുഖന്‍ കൂടി വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയിലേക്ക് എത്തുകയാണ് ഇതോടെ. ഇരിട്ടി സ്വദേശി ഷാജി എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി. അടുത്ത മാസം 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കെസി ജോസഫിന്റെയും ഭാര്യയുടെയും പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പരിധിയില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഇവരുടെയും കുടുംബസ്വത്ത് അടക്കമുള്ള ആസ്തിയില്‍ നിന്ന് സമ്പാദിക്കുന്നതില്‍ കൂടുതലാണ് ഇതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടില്‍ മുന്‍ മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശും വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s