യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനം വിശദീകരണയോഗവും പത്രസമ്മേളനവും മാറ്റിവച്ചു

 

index

കോട്ടയം ഭദ്രാസനത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനം തീരുന്നതുവരെ കോട്ടയം ഭദ്രാസനത്തില്‍ ഇതു സംബന്ധിച്ച് ഒരു യോഗമോ പരസ്യപ്രസ്ഥാവനകളോ നടത്തരുതെന്ന ബാവയുടെ കല്‍പ്പനയെ അനുസരിച്ചാണ് യോഗങ്ങള്‍ മാറ്റിവച്ചതെന്ന്

 

 
കോട്ടയം: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പനയെ അനുസരിച്ചു കോട്ടയം ഭദ്രാസന സംരക്ഷണ സമിതി ശനിയാഴ്ച നടത്തുവാനിരുന്ന പത്രസമ്മേളനവും
26നു ഭദ്രാസന അടിസ്ഥാനത്തില്‍ നടത്തുവാനിരുന്ന വിശദീകരണയോഗവും മാറ്റിവച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ തീമോത്തിയോസിനെതിരെയുള്ള ആരോപണങ്ങള്‍ക്കടിസ്ഥാനമായ തെളിവുകള്‍ വെളിപ്പെടുത്തുന്നതിനുള്ള പത്രസമ്മേളനമാണു മാറ്റിവച്ചത്. ഭദ്രാസനത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുടെ നിജസ്ഥിതി, ഭദ്രാസന മെത്രാപ്പോലീത്തയ്‌ക്കെതിരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസികളെയും പൊതുജനത്തെയും ബോധ്യപ്പെടുത്തുന്നതിനാണ്  26നു ഭദ്രാസന അടിസ്ഥാനത്തില്‍ വിശദീകരണ
മഹായോഗം നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. ഭദ്രാസനത്തിലെ വൈദീകരും വിശ്വാസികളും ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ അഞ്ചംഗ മെത്രാപ്പോലീത്തന്‍ കമ്മീഷനെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ചുമതലപ്പെടുത്തുകയുണ്ടായി. കോട്ടയം ഭദ്രാസനത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനം തീരുന്നതുവരെ കോട്ടയം ഭദ്രാസനത്തില്‍ ഇതു സംബന്ധിച്ച് ഒരു യോഗമോ പരസ്യപ്രസ്ഥാവനകളോ നടത്തരുതെന്ന ബാവയുടെ കല്‍പ്പനയെ അനുസരിച്ചാണ് യോഗങ്ങള്‍ മാറ്റിവച്ചതെന്ന് കോട്ടയം ഭദ്രാസന സംരക്ഷണ സമിതി പ്രസിഡന്റ് റജി ചാലക്കുഴി, സെക്രട്ടറി അനില്‍കെ. കുര്യന്‍ എന്നിവര്‍ അറിയിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s