മെത്രാന്‍ കായലില്‍ നെല്‍കൃഷിക്ക് നവംബറില്‍ തുടക്കം: മന്ത്രി വി.എസ് സുനില്‍ കുമാര്‍

1.jpg

മെത്രാന്‍ കായലില്‍ കൃഷി ചെയ്യാന്‍ സന്നദ്ധത കാണിച്ചിട്ടുളള കൃഷിക്കാര്‍ക്ക് അടിസ്ഥാന് സൗകര്യം ഒരുക്കി കൊടുക്കും. ഇതിനാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 80 ലക്ഷം രൂപ വേണ്ടി വരും. തുടര്‍ന്ന് കൃഷി ഇറക്കാന്‍ മൂന്നു കോടിയോളം രൂപ ചെലവു വരും. എന്നിരുന്നാലും കര്‍ഷകരെ സഹായിക്കും.

 

കോട്ടയം: മെത്രാന്‍ കായല്‍ പാടശേഖരത്ത്  നവംബറില്‍ നെല്‍കൃഷിക്ക് തുടക്കം കുറിയ്ക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍ അറിയിച്ചു.  മെത്രാന്‍ കായല്‍ പാടശേഖരം സന്ദര്‍ശിച്ചതിന് ശേഷം കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം ഹാളില്‍ നടന്ന കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും കര്‍ഷകസംഘടനാ പ്രവര്‍ത്തകരുടെയും യോഗത്തിലാണ് കൃഷി മന്ത്രി തീരുമാനം അറിയിച്ചത്.
മെത്രാന്‍ കായലില്‍ കൃഷി ചെയ്യാന്‍ സന്നദ്ധത കാണിച്ചിട്ടുളള കൃഷിക്കാര്‍ക്ക് അടിസ്ഥാന് സൗകര്യം ഒരുക്കി കൊടുക്കും. ഇതിനാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 80 ലക്ഷം രൂപ വേണ്ടി വരും. തുടര്‍ന്ന് കൃഷി ഇറക്കാന്‍ മൂന്നു കോടിയോളം രൂപ ചെലവു വരും. എന്നിരുന്നാലും കര്‍ഷകരെ സഹായിക്കും. ഇവിടെ കൃഷിഭൂമിയുളള മറ്റുളളവര്‍ക്ക് കൃഷി ചെയ്യാന്‍ താല്പര്യം ഉണ്ടോ എന്നുളള അറിയിപ്പും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പള്‍ കൃഷി വകുപ്പ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മെത്രാന്‍ കായല്‍ ഇപ്പോള്‍ സന്ദര്‍ശിച്ചത്. അടുത്ത റിപ്പോര്‍ട്ട് ഉടനെ ലഭിയ്ക്കും. തുടര്‍ന്ന് മെത്രാന്‍ കായലില്‍ കൃഷി ഇറക്കാനുളള നടപടിയുമായി മുന്നോട്ടു പോകും. 50 ശതമാനം കൃഷി 50 ശതമാനം മറ്റു കാര്യങ്ങള്‍ എന്നിവക്കായി കൃഷിഭൂമി നല്കുന്ന നയം ഈ സര്‍ക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷി ഇറക്കാതെ തരിശായി കിടക്കുന്ന ഭൂമി കൃഷി ഓഫീസുകള്‍ വഴി കണ്ടെത്തി മാപ്പിംഗ് നടത്തണം. അതത് പ്രദേശത്തു തന്നെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. രണ്ടു ലക്ഷം ഹെക്ടര്‍ ഭൂമിയായി കൃഷിഭൂമി ചുരുങ്ങിയിട്ടുണ്ട്. അതിന് മാറ്റം വരുത്തും. അഞ്ചുവര്‍ഷം കൊണ്ട് മൂന്നു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ കൃഷി ഇറക്കും. ഇതുവരെ അഞ്ച് മെട്രിക് ടണ്‍ ധാന്യമാണ് ഉല്പാദിപ്പിച്ചിരുന്നത.് അത് പത്ത് മെട്രിക് ടണ്ണിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെത്രാന്‍ കായലില്‍ കൃഷി ഇറക്കുന്നതിന് ത്രിതല പഞ്ചായത്ത്, കൃഷി വകുപ്പ്, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ തുടങ്ങിയ ഉള്‍പ്പെടുത്തി കര്‍മ്മ പദ്ധതിയുണ്ടാക്കും. കൂടാതെ കൃഷി ശാസ്ത്രീയമായി നടത്തുവാന്‍ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുളളവരുടെ ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിക്കും. മെത്രാന്‍ കായലിലെ കൃഷി നടത്തിപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കണം. ഈ നടപടികള്‍ യഥാസമയം കൃഷി മന്ത്രി മോണിറ്റര്‍ ചെയ്യും. 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമപ്രകാരം മാത്രമെ പ്രവൃത്തികള്‍ നടത്തു. ഡാറ്റാബാങ്ക് നിലവില്‍ വരുന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നെല്ലു സംഭരണവുമായി ബന്ധപ്പെട്ടു നല്‍കാനുളള കുടിശ്ശിക 10 ദിവസത്തിനകം നല്‍കും. കര്‍ഷകര്‍ക്കുളള പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ ലഭ്യമാക്കും. കൃഷിയുടെ സാധ്യത വിപുലീകരിക്കാന്‍ കൃഷി ഓഫീസുകള്‍ അഗ്രോക്ലിനിക്കുകള്‍ ആയി മാറണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
യോഗത്തില്‍ കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍, കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍ഡ് എ.പി സലിമോന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അലക്‌സ് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s