ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം റിമാന്‍ഡില്‍

  • സ്വന്തം ലേഖകന്‍

image

കോടതി റിമാന്‍ഡ് ചെയ്ത അമീറുലിനെ കാക്കനാട് സബ്ജയിലിലേക്ക് മാറ്റി.പെരുമ്പാവൂര്‍ ജഡ്ജിയുടെ ചേംബറില്‍ ഹാജരാക്കിയ പ്രതിയോട് രണ്ടു ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.

പെരുമ്പാവൂര്‍: ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു. പ്രതിയെ വിട്ടുകിട്ടുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. തിരിച്ചറിയല്‍ പരേഡിനുശേഷം അപേക്ഷ നല്‍കാനാണ് പൊലീസ് തീരുമാനം. കോടതി റിമാന്‍ഡ് ചെയ്ത അമീറുലിനെ കാക്കനാട് സബ്ജയിലിലേക്ക് മാറ്റി.

പെരുമ്പാവൂര്‍ ജഡ്ജിയുടെ ചേംബറില്‍ ഹാജരാക്കിയ പ്രതിയോട് രണ്ടു ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. അഭിഭാഷകനെ ആവശ്യമുണ്ടോയെന്നായിരുന്നു ആദ്യചോദ്യം. ഇതിനു വേണം എന്നായിരുന്നു മറുപടി. രണ്ടാമതായി പോലീസില്‍നിന്നും മര്‍ദനമുണ്ടായോ എന്നും ചോദിച്ചു. ഇതിനു ഇല്ല എന്നായിരുന്നു അമീറുല്ലയുടെ മറുപടി. തുടര്‍ന്ന് കോടതി നിയമ സഹായത്തിനായി പ്രതിക്ക് അഭിഭാഷകനെ അനുവദിച്ചു. അഡ്വ.പി.രാജനാണ് പ്രതിക്കുവേണ്ടി ഹാജരാവുക.
മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിപ്പിച്ചാണ് ഇയാളെ കോടതിയില്‍ കൊണ്ടുവന്നത്. എന്തെങ്കിലും വിധത്തിലുള്ള അക്രമം ഉണ്ടായാല്‍ ഇയാള്‍ക്കു പരുക്കേല്‍ക്കാതിരിക്കാനാണ് ഹെല്‍മറ്റ് ധരിപ്പിച്ചത്. കോടതി പരിസരത്ത് വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിരുന്നു.
കൊലയാളിയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത് ബംഗാളി സുഹൃത്തായ ജിഞ്ചല്‍ ആണ്. കൊലയാളി അമീറുല്ലാകാമെന്ന് പോലീസിനോടു പറഞ്ഞതും ജിഞ്ചലാണ്. കാഞ്ചീപുരത്ത് അമീറുല്ലിനെ തിരക്കിയിറങ്ങിയ പോലീസ് സംഘത്തിനൊപ്പം ജിഞ്ചലുമുണ്ടായിരുന്നു. കൊല നടത്തിയശേഷം അസമിലേക്കു പോയ അമീറുല്‍ ഈ മാസം ഏഴിനാണ് കാഞ്ചീപുരത്ത് എത്തിയത്. ഒന്‍പതിന് ഇലക്ട്രോണിക്‌സ് കമ്പനിയില്‍ ജോലിക്കു കയറി. പിടിയിലായ ഇയാള്‍ കൊലപാതകക്കുറ്റം ആദ്യം നിഷേധിച്ചു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതി അമീറുല്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കത്തി തേടി രാത്രി എട്ടരയോടെ പോലീസ് സംഘം ഇരിങ്ങല്‍ വൈദ്യശാലപടിയിലെ ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന മൂന്ന് നില കെട്ടിടത്തിലെത്തിയത്. ഇതിനോടു ചേര്‍ന്നുള്ള നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് കത്തി കണ്ടെത്തി. വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ഒപ്പം താമസിക്കുന്ന ബന്ധുവിനെ ഏല്‍പിച്ചതായും അമീറുല്‍ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു.
കൊലനടത്തിയ സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബാഗില്‍ നിന്ന് കണ്ടെത്താനായില്ല. ഇതിനെതുടര്‍ന്നാണ് ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തത്. അമീറുല്ലിന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് ഈ യുവാവ്. കൊല നടന്ന ദിവസം സന്ധ്യയ്ക്കാണ് അമീറുല്‍ ഇവിടെനിന്ന് പോയത്. വൈകിട്ട് തങ്ങള്‍ ജോലി കഴിഞ്ഞു വന്നപ്പോള്‍ മുറിയില്‍ മദ്യപിച്ചിരിക്കുകയായിരുന്നു അമീറുല്‍ എന്നും ഒപ്പം താമസിച്ചിരുന്ന ആള്‍ പറഞ്ഞു.
ജിഷയുടെ മരണത്തെ തുടര്‍ന്ന് ഇതരസംസ്ഥാനതൊഴിലാളി ക്യാംപുകളില്‍ കാടടച്ച് പരിശോധന നടത്തിയ പോലീസ് സംഘം പക്ഷേ ഇവിടെയെത്തിയിരുന്നില്ല. പ്രതിപിടിയിലായതിനെ തുടര്‍ന്ന് പുതിയതായി താമസത്തിനെത്തിയ ഇതരസംസ്ഥാനക്കാരോട് ഇവിടെ നിന്ന് ഒഴിഞ്ഞുപോകാനും കെട്ടിട ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. അസം, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നുള്ള അന്‍പതോളം തൊഴിലാളികളാണ് വൈദ്യശാലപടിയിലെ റോഡ് വക്കിലുള്ള മൂന്ന് നില കെട്ടിടത്തില്‍ കഴിയുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s