ജിഷയുടെ കൊലപാതകി എന്ന പേരില്‍ നിരപരാധികളുടെ ചിത്രം പ്രചരിപ്പിക്കുന്നു

ഇത്തരം ക്രൂരവിനോദത്തില്‍ ആനന്ദം കണ്ടെത്തുന്നവരും കാണുന്നതെന്തും കണ്ണടച്ചു ഷെയര്‍ ചെയ്യുന്നവരും നിരപരാധികളായ ചെറുപ്പക്കാരുടെ ജീവിതം വച്ചാണ് പന്താടുന്നത്

Rekha
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകി എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരപരാധികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 50 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. പരാതിയുടെ ചിത്രമോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും ജിഷയുടെ കൊലപാതകി എന്ന പേരില്‍ നിരപരാധികളായ യുവാക്കളുടെ ചിത്രം പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുന്നത്. ജിഷയുടെ കൊലയാളി എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരുചിത്രം കോട്ടയം പാരിപ്പള്ളി സ്വദേശി ജാക്‌സണ്‍ എന്നയാളുടേതാണ്.

Jisha02.jpg

അഞ്ചോളം യുവാക്കളുടെ ചിത്രങ്ങളാണ് ഇത്തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരം ക്രൂരവിനോദത്തില്‍ ആനന്ദം കണ്ടെത്തുന്നവരും കാണുന്നതെന്തും കണ്ണടച്ചു ഷെയര്‍ ചെയ്യുന്നവരും നിരപരാധികളായ ചെറുപ്പക്കാരുടെ ജീവിതം വച്ചാണ് പന്താടുന്നത്.
ഇതില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.ഇതു പോലെ നിരവധികേസുകളിലാണ് രൂപ സാദ്യശ്യമുള്ള വരുടെ ചിത്രം ഇട്ട് പന്താടുന്നത്.ഇത് നിയും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി എല്ലാവരുടെയും ഭാഗത്തു നിന്ന് ഉണ്ടാകണം….

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s