തന്ത്രം പാളി പി.സി ജോര്‍ജ്

pc-george-assembly__small
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിനു ൈകമാറിയത് സിപിഎം കരുതിവച്ചിരുന്ന തീരുമാനം. മുന്നണികളില്‍ അല്ലാതെ ഒറ്റയ്ക്കു മല്‍സരിച്ച് ഇതുവരെ പരിചയമില്ലെങ്കിലും പി.സി. ജോര്‍ജിന് ഈ തിരഞ്ഞെടുപ്പില്‍ അതല്ലാതെ വേറെ വഴിതെളിയുന്നുമില്ല. ഒരു തവണ മാത്രമാണ് പൂഞ്ഞാര്‍ മണ്ഡലം പി.സി. ജോര്‍ജിനെ കൈവിട്ടത്. പൂഞ്ഞാറില്‍നിന്നുള്ള ആറു ജയങ്ങളില്‍ മൂന്നെണ്ണം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്‌ബോഴും മൂന്നെണ്ണം യുഡിഎഫില്‍ നിന്നുമായിരുന്നു.

ജോര്‍ജിന് ഇത്തവണത്തെ മുന്നണിമാറ്റം പിഴച്ചു. ജോര്‍ജ് സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയും ഇടതുമുന്നണി തന്നെ പിന്തുണയ്ക്കും എന്നു ഉറപ്പോടെ പറയുകയും ചെയ്തതു സിപിഎം സംസ്ഥാന നേതൃത്വത്തിന് തുടക്കത്തില്‍ തന്നെ അതൃപ്തിയുണ്ടാക്കിയിരുന്നു.

പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പി.സി. ജോര്‍ജിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ എതിര്‍പ്പ് അറിയാവുന്നതുകൊണ്ട് പി.സി. ജോര്‍ജിനു വേണ്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ വാദിക്കാന്‍ നേതൃത്വത്തില്‍നിന്ന് ആരും തന്നെ തയാറായില്ല.

പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്‌ബോഴാണു നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന ശെല്‍വരാജിനെ സിപിഎമ്മില്‍ നിന്ന് അടര്‍ത്തിയെടുത്തു കോണ്‍ഗ്രസിലെത്തിച്ചത്. അതിനു പിന്നില്‍ താന്‍ ആയിരുന്നുവെന്ന് പി.സി. ജോര്‍ജ് തന്നെ അവകാശപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലും മറ്റും ജോര്‍ജിനോടുള്ള അതൃപ്തി സിപിഎം തീരുമാനത്തില്‍ പ്രകടമാണ്.

സിപിഎമ്മിന്റെ പ്രാദേശിക ഘടകങ്ങളുടെയും ജില്ലാ നേതൃത്വത്തില്‍ ചിലരുടെയും അനുകൂല നീക്കങ്ങളില്‍നിന്നു സീറ്റു കിട്ടുമെന്ന് ജോര്‍ജ് കരുതിയെങ്കിലും സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഓരോ ദിവസവും പ്രതികൂല സൂചനകളാണു ലഭിച്ചത്. സിപിഎമ്മിന്റെ പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടേതായി ജോര്‍ജിന് അനുകൂല അഭിപ്രായം ഉയര്‍ന്നു. അതു ജില്ലാ സെക്രട്ടേറിയറ്റു വഴി സംസ്ഥാന സമിതിയിലെത്തിയെങ്കിലും ഫലം കണ്ടില്ല. ഇടതുമുന്നണിയിലെ കക്ഷികളിലൂടെ തനിക്കു വേണ്ടി സമ്മര്‍ദ്ദമുയര്‍ത്താമെന്നു ജോര്‍ജ് കരുതിയെങ്കിലും അതിനും അവസരമുണ്ടായില്ല. തന്റെ കാര്യത്തില്‍ സിപിഎം നേതൃത്വത്തിന്റെ അജന്‍ഡ എത്രത്തോളം ശക്തമാണെന്നു തിരിച്ചറിയാന്‍ പി.സി. ജോര്‍ജിനു കഴിഞ്ഞതുമില്ല.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s