മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി 35 വയസുകാരന്‍ കേരഫെഡില്‍ എംഡി; ലക്ഷ്യം റിമോട്ട് കണ്‍ട്രോള്‍ ഭരണം

800x480_IMAGE50087903

തിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി 35 വയസുകാരനെ കേരഫെഡില്‍ എംഡിയാക്കി. മന്ത്രിയുടെയും, കൃഷിവകുപ്പ് ഡയറക്ടറുടെയും റിമോട്ട് കണ്‍ട്രോള്‍ അഴിമതി ഭരണത്തിനാണ് ഈ എംഡിയെ നിയമിച്ചത് എന്നാണ് സൂചന. സാധാരണ ഐഎഎസുകാര്‍ ഇരിക്കാറുള്ള കേരഫെഡ് എംഡി പോസ്റ്റിലാണ് 35 വയസുള്ള എംബിഎക്കാരനെ എംഡിയായി ഇരുത്തിയിരിക്കുന്നത്. കേരഫെഡ് പോലുള്ള സ്ഥാപനത്തില്‍ ഒരു ചീഫ് എക്‌സിക്യുട്ടീവിനെ നിയമിക്കണമെങ്കില്‍ അത് സര്‍ക്കാരിന്റെ ചീഫ് എക്‌സിക്യൂട്ടിവ് പാനലില്‍ ഉള്ള ആളായിരിക്കണം.

ഇത്തരം യോഗ്യതയുള്ള ആളല്ല നിലവിലെ എംഡി. അതുമല്ലെങ്കില്‍ കൃഷി വകുപ്പിന്റെ തലപ്പത്തുള്ള കാര്യപ്രാപ്തിയുള്ള ഒരാളെ ഡെപ്യൂട്ടെഷനില്‍ നിയമിക്കണം. അതൊന്നും നോക്കാതെ നേരിട്ട് മന്ത്രി തന്നെ എംഡിയെ, ഒരു പരിചയസമ്പന്നതയും ഇല്ലാത്ത അശോകന്‍ എന്ന എംബിഎക്കാരനെ നിയമിക്കുകയായിരുന്നു.

നിലവില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനനും, കൃഷിവകുപ്പ് ഡയറക്ടര്‍ അശോക്കുമാര്‍ തെക്കനും കേരഫെഡില്‍ താല്പര്യങ്ങള്‍ ഉണ്ട്. കോഴ വാങ്ങി നിയമനം നല്‍കിയ ശേഷം പലര്‍ക്കും തസ്തിക സ്ഥിരപ്പെടുത്തി നല്‍കിയിട്ടില്ല. തേങ്ങാ സംഭരണം എന്ന പേരില്‍ കേരഫെഡില്‍ എടുത്ത 900 പേരുണ്ട്. അവരെ സ്ഥിരപ്പെടുത്തണം. തേങ്ങാ സംഭരണം എന്ന പേരില്‍ ആഴ്ചയില്‍ പേരിനു രണ്ടു ദിവസം മാത്രം, ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണിവര്‍. അവരെ സ്ഥിരപ്പെടുത്തണം. അല്ലെങ്കില്‍ വാങ്ങിയ കാശ് തിരികെ നല്‍കേണ്ടി വരും.

അതും കൂടാതെ സര്‍ക്കാര്‍ അനുശാസിക്കുന്ന പ്രായപരിധി കഴിഞ്ഞു സര്‍വീസില്‍ എടുത്തവര്‍ ഉണ്ട്. അവര്‍ക്കും ഈ സര്‍ക്കാര്‍ പോകും മുന്‍പ് സ്ഥിരം നിയമനം നല്‍കണം. അതിന് കേരഫെഡില്‍ ഇടപെടല്‍ നടത്തണമെങ്കില്‍ തങ്ങളുടെ റിമോട്ട് കണ്‍ട്രോളില്‍ ഉള്ള ഒരാള്‍ മാത്രം കേരഫെഡ് എംഡി പോസ്റ്റില്‍ ഇരിക്കണം. അതിനാണ് ഈ 35 വയസുകാരനെ നേരിട്ട് വിളിച്ചു എംഡി സ്ഥാനം നല്‍കിയത്.

പുതിയ എംഡിയെക്കൊണ്ടുള്ള ഒരു ഗുണം കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനും, മന്ത്രി കെ.പി.മോഹനനും തീരുമാനം എടുത്തു ഇയാളെ അറിയിച്ചാല്‍ മാത്രം മതി. അത് ഈ എംഡി നടപ്പിലാക്കും. ഒപ്പം ഇത്രയും കാലം നടത്തിയ അഴിമതികള്‍ മൂടിവയ്ക്കുകയും അത് പുറത്തു വരാതെ നോക്കുകയും ചെയ്യാം. കേരഫെഡിന്റെ എംഡിയായിരിക്കെ, കാബിനറ്റ് അനുമതി പോലും വാങ്ങാതെ മുന്‍ എംഡി അശോക്കുമാര്‍ തെക്കനെ മന്ത്രി കെ.പി.മോഹനന്‍ നേരിട്ട് കൃഷിവകുപ്പ് ഡയറക്ടര്‍ ആക്കുകയായിരുന്നു. നിലവില്‍ കേരഫെഡില്‍ കാണിച്ച നഗ്‌നമായ അഴിമതികളുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളെയാണ് അതൊന്നും കണക്കിലെടുക്കാതെ മന്ത്രി കെ.പി.മോഹനന്‍ കൃഷിവകുപ്പ് ഡയരക്ടര്‍ ആക്കിയത്. വിജിലന്‍സ് അന്വേഷണം, കൃഷിവകുപ്പിന്റെ വിജിലന്‍സ് സെല്‍ അന്വേഷണം, ധനവകുപ്പിന്റെ വിജിലന്‍സ് സെല്‍ അന്വേഷണം എന്നിവ കേരഫെഡ് അഴിമതികളുടെ പേരില്‍ നേരിട്ട് കൊണ്ടിരിക്കെയാണ് കേരഫെഡ് എംഡി അശോക് കുമാര്‍ തെക്കനെ മന്ത്രി കെ.പി.മോഹനന്‍ നേരിട്ട് ഇടപെട്ടു കൃഷിവകുപ്പ് ഡയറക്ടര്‍ ആക്കുന്നത്.

കെ.പി.മോഹനന്‍ വിഭാഗത്തോട് കൂറ് പുലര്‍ത്തുന്ന ഒരു ജെഡിയു നേതാവിന്റെ നോമിനിയെയാണ് ഇപ്പോള്‍ എംഡിയാക്കിയത്. എംഡി സ്ഥാനം കിട്ടിയ ഉടന്‍ ഇദ്ദേഹം ജോയിന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരഫെഡ് പോലുള്ള ഒരു സ്ഥാപനത്തില്‍ ജോലിക്ക് കയറണമെങ്കില്‍ ഒന്നുകില്‍ എഴുത്ത് പരീക്ഷ പാസാകണം. അത് കഴിഞ്ഞു അഭിമുഖം വേണം. സാധാരണ പോസ്റ്റില്‍ കയറണമെങ്കില്‍ ഇത് പാലിക്കണം. എംഡി സ്ഥാനമാണെങ്കില്‍ യോഗ്യതകള്‍ അനവധി വേണം. അതൊന്നും ഇവിടെ ബാധകമായില്ല. കേരഫെഡ് പോലുള്ള കേരളത്തിലെ വെളിച്ചെണ്ണ, തേങ്ങാ വിപണിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായകമായ ഒരു സ്ഥാപനത്തിലാണ് 35 വയസുള്ള എംബിഎ ക്കാരന്‍ കടന്നിരിക്കുന്നത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s