മോഹന്‍ലാല്‍ രാഷ്ട്രീയ മുതലെടുപ്പുകാരെ സംരക്ഷിക്കുന്നു;വിനയന്‍

കൊച്ചി:ജെഎന്‍യു വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമുയരുമ്‌ബോള്‍ വിമര്‍ശകര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. മോഹന്‍ലാലിന്റെ ബ്ലോഗ് രാഷ്ട്രീയമുതലെടുപ്പുകാരെ സഹായിക്കുന്നതാണെന്ന് വിനയന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് വിനയന്‍ നിലപാട് വ്യക്തമാക്കിയത്. നമ്മുടെ സര്‍വ്വകലാശാലകളില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ത്ഥികളെ പോലും രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ അതു തെറ്റായി പോയി എന്ന ശബ്ദം ഇന്ത്യയൊട്ടാകെ അലയടിച്ചു. – അതില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടായിരുന്നു എന്ന് തെളിവുകള്‍ സഹിതം നമ്മുടെ മീഡിയകള്‍ പ്രതികരിച്ചു.

ആ ചര്‍ച്ചകളും കോലാഹലങ്ങളുമൊക്കെ സത്യവും നീതിയും തമസ്‌ക്കരിക്കപ്പെടുന്നതിന്റെ പേരിലായിരുന്നു. അതിനെ രാജ്യസ്‌നേഹവുമായി കൂട്ടിക്കുഴച്ച് ‘ദയവുചെയ്ത് ഇത്തരം ചര്‍ച്ചകളും കോലാഹലങ്ങളും നിര്‍ത്തണം ‘ എന്നു ശ്രീ മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകുകയുള്ളു. vinayan

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s